പേരാമ്പ്രയില്‍ ബസിന് പുറകില്‍ ആംബുലന്‍സിടിച്ചു; അപകടം യാത്രക്കാരെ ഇറക്കവേ
പേരാമ്പ്ര: രോഗിയുമായി പോകുന്ന ആംബുലൻസ് ബസിനു പുറകിൽ ഇടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും പരിക്ക്. ഇന്നു വൈകീട്ട് 6.30ഓടെ കൈതക്കലിലാണ് സംഭവം.
കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നിലകണ്ഡന്‍ ബസ് കൈതക്കല്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടയില്‍ ആംബുലന്‍സ് പുറകില്‍ ഇടിക്കുകയായിരുന്നു. രോഗിയേയും കൊണ്ട് കോഴിക്കോടേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. ചേനോളി പരപ്പിൽ ഷൈജൽ (36)ആണ് പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ.