പേരാമ്പ്ര കുറ്റ്യാടി പാതയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു; പത്തോളംപേര്‍ക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര കുറ്റ്യാടി ദേശീയ പാതയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

കുറ്റ്യാടിക്കടുത്ത് കുയിമ്പില്‍ എന്ന സ്ഥലത്തുവെച്ച് ബസ്സുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സിഗ്മ, ഏസര്‍ ബസ്സുകളാണ് ഇടിച്ചത്.

പരിക്കേറ്റവരെ പേരാമ്പ്ര കുറ്റ്യാടി താലൂക്ക് ആശുപത്രകളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.