കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 40 പേര്‍ക്ക് പരിക്ക്


കോഴിക്കോട്: ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്. ചേവരമ്പലം ബൈപാസിലാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

കൊച്ചിയില്‍ നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ ബസ് തിരുനെല്ലി തീര്‍ത്ഥാടനത്തിന് പോയ ബസില്‍ ഇടിക്കുകയായിരുന്നു. ബസുകള്‍ നല്ല വേഗത്തിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണ് രണ്ടാമത്തെ ബസ് ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു.