കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ്സിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ വയോധിക മരിച്ചു. അരിക്കുളം കുന്നോത്ത്മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്.ഇന്ന് രാവിലെ 8മണിയോടെയായിരുന്നു ദാരുണമായ അപകടം.
കൊല്ലത്തുള്ള മകൾക്കൊപ്പം നന്മണ്ടയിലുള്ള കുടുംബ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് വന്നതായിരുന്നു മാധാവി. ഇതിനെടെയാണ് ബസ് സ്റ്റാന്റിലേക്ക് കയറ്റുന്നതിനിടെ പേരാമ്പ്ര റൂട്ടിലോടുന്ന ലൈഫ് ലൈൻ എന്ന ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മാധവി ബസിനടിയിലേക്ക് തെറിച്ചു വീണു .
ഉടൻ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ
മക്കൾ: ഷീന, ഷാനി.
മരുമക്കൾ: ശിവൻ