അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിൽ ചെറിയ കുപ്പികൾ; കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാട്ടേഴ്സിൽ നിന്ന് ബ്രൗൺ ഷുഗർ പിടികൂടി
കോഴിക്കോട്: കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്സിൽ എക്സൈസിൻറെ മിന്നൽ പരിശോധന. പരിശോധനയിൽ ബ്രൗൺ ഷുഗർ കണ്ടെത്തി. കാരശ്ശേരിയിലെ വാടക കെട്ടിടത്തിലെ മുറികളിലാണ പരിശോധന നടത്തിയത്.
അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗൺ ഷുഗർ. ഭരണയിലെ പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് ബ്രൗൺ ഷുഗർ കണ്ടത്. ചെറിയ പ്ലാസ്റ്റിക് കുപ്പികൾക്കുള്ളിലാണ് ബ്രൗൺ ഷുഗർ സൂക്ഷിച്ചിരുന്നത്. വീടിനുള്ളിലുണ്ടായിരു്നന ബാഗുകൾക്കുള്ളിൽ നിന്നും സമാനമായ ചെറിയ കുപ്പികൾ കണ്ടെടുത്തു.
