‘കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രകൃതിയൊരുക്കുന്ന സമ്പൂർണ്ണ ആഹാരമാണ് മുലപ്പാൽ’; വടകര ജില്ലാ ആശുപത്രിയിൽ മുലയൂട്ടൽ വാരത്തിന് തുടക്കം
വടകര: വടകര ജില്ലാ ആശുപത്രിയിൽ മുലയൂട്ടൽ വാരത്തിന് തുടക്കം. ഓഗസ്റ്റ് 1 മുതൽ 7 വരെ നീഡു നിൽക്കുന്ന മുലയൂട്ടൽ ബോധവൽകരണ പരിപാടിക്കാണ് ഇന്ന് തുടക്കം കുറിച്ചത്. വടകര ജില്ലാ ആശുപത്രി മെഡിക്കൽ സുപ്രണ്ടിന്റ് ഡോ: സരള നായർ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര ഐ.എ.പി പ്രസിഡന്റ് ഡോ: നൗഷീദ് അനി അധ്യക്ഷത വഹിച്ചു.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാമാണ് മുലപ്പാല്‍. കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെ പറ്റി പൊതു ജനങ്ങളിലും വിശിഷ്യ അമ്മമാരിലും അമ്മമാര്‍ ആവാന്‍ പോവുന്നവരിലും അവബോധം ഉണ്ടാക്കുന്നതിനാണ് പ്രധാനമായും മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിക്കുന്നത്.
വടകര ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സുരേഷ് ബാബു.വി.കെ പരിപാടിയിൽ സ്വാഗതം പറഞ്ഞു. ഐ.എ.പി കേരള വൈസ് പ്രസിഡന്റ് ഡോ: പ്രശാന്ത് പവിത്രൻ, ഏയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി.രാജൻ, സീനിയർ നഴ്സിംഗ് ഓഫീസർ സൗദ ബീഗം, ഡോ: പി.സി.ഹരിദാസൻ, ഡോ: ജിതേഷ് എന്നിവർ സംസാരിച്ചു. ആശ -അംഗൻവാടി എംപ്ലോയീസ്, നഴ്സിംഗ് സ്റ്റാഫ്സ്, രക്ഷിതാക്കൾ എന്നിവർക്ക് ഡോ: നൗഷീദ് അനി മുലയൂട്ടൽ ബോധവൽകരണ ക്ലാസ്സ് എടുത്തു.