പുസ്തകോത്സവം, കലാ സാംസ്കാരിക പരിപാടികൾ; ഒഞ്ചിയത്ത് ഡി.വൈഎഫ്.ഐ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് ആരംഭിച്ചു


വടകര: കലാ സാംസ്കാരിക പരിപാടികളുമായി ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് ആരംഭിച്ചു. വാഗ്ഭാനന്ദ പാർക്കിൽ പുസ്തകോൽത്സവം
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു ആദ്യ പുസ്തകം ‘മധുരവേട്ട’ യുവ കവിയത്രി വൈഷ്ണവിക്ക് നൽകി ഉല്ഘാടനം നിർവഹിച്ചു.

ഡിസംബർ 25 വരെ പുസ്തകോത്സവം നീണ്ടുനിൽക്കും. ദേശാഭിമാനി, ചിന്ത, ഡി.സി, ഒലീവ്, പ്രോഗസ്, കറൻ്റ് ബുക്സ് എന്നീ പ്രസാധകരുടെ പുസ്തകങ്ങളാണ് പുസ്തകോത്സവത്തിൽ ഉള്ളത്. കഥ രചന, കവിത രചന, ഉപന്യാസം, ക്വിസ് മത്സരം, കവിത പാരായണം, വിപ്ലവ ഗാനാലാപന തുടങ്ങിയ മത്സരകൾ വേദിയിൽ ഇന്ന് അരങ്ങേറി.

ഉദ്ഘാടന ചടങ്ങാൻ ഷനൂപ്.കെ.കെ
അധ്യക്ഷത വഹിച്ചു. അതുൽ.ബി മധു സ്വാഗതം പറഞ്ഞു. കെ.ഭഗീഷ്, കെ.എം.സത്യൻ മാസ്റ്റർ, വൈഷ്ണവി, എന്നിവർ സംസാരിച്ചു. ബ്രിജിത് ബാബു നന്ദി പറഞ്ഞു.

Summary: book festival, arts and culture events; Onjiath DYFI Literature Fest started