കോഴിക്കോട് മെഡിക്കൽ കോളേജിൽ ബി.എം.എസ്. ടെക്നീഷ്യൻ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്: ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ബി.എം.എസ്. ടെക്നീഷ്യനെ നിയമിക്കുന്നു. പ്രായപരിധി : 18-36 ഇടയിൽ.
ഉദ്യോഗാർത്ഥികൾ നവംബർ അഞ്ചിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0495 2355900.