പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നു; ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെ തുടര്‍ന്ന് അപകടം. ഡോറില്‍ ബൈക്കടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും മുതുകാട് സ്വദേശിയുമായ രജീഷിന് (37) ആണ് കാലിനു പരിക്കേറ്റത്. പേരാമ്പ്ര കല്ലോട് സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജിന് സമീപം വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു

അഴിയൂരിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം; പരാതി അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

അഴിയൂർ: അഴിയൂരിൽ ഹൈസ്കൂൾ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായും ലഹരിയ്ക്ക് അടിമപ്പെടുത്തിയതായുമുള്ള പരാതിയിന്മേൽ ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന കണ്ടെത്തുകയാണെങ്കിൽ ഭാരതീയ ന്യായസംഹിത വകുപ്പ് പ്രകാരം കേസെടുത്തു തുടർന്ന് നടപടി സ്വീകരിക്കാനും കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ,

അഴിയൂർ ചുങ്കം ഹാജിയാർ പള്ളിക്ക് സമീപം വട്ടോത്ത് സിദ്ധിഖ് അന്തരിച്ചു

അഴിയൂർ: അഴിയൂർ ചുങ്കം ഹാജിയാർ പള്ളിക്ക് സമീപം സഈദാസിൽ താമസിക്കുന്ന വട്ടോത്ത് സിദ്ധീഖ് അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ പിലാട്ടിയത്ത് മമ്മൂട്ടിയുടെയും വട്ടോത്ത് കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ പൊന്നമ്പത്ത് സൗജത്ത്. മക്കൾ: സഈദ് (ദുബൈ), സജിന, സാജിത. ഖബറടക്കം ഇന്ന് വൈകീട്ട് 3.45 ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു. Summary: Vattoth Sidhique passed

കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്, ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ദേശീയപാത ബൈപ്പാസ് കടന്നുപോകുന്ന കോമത്തുകര കൈലാസ് റോഡില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണു. അപകടത്തില്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാത്രിയാണ് സംഭവം. ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗത്തുനിന്നും വലിയ തോതില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നുവീണിട്ടുണ്ട്. കൊയിലാണ്ടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഉള്ള്യേരി റോഡിലേക്ക് കടക്കാനും നിരവധി ആളുകള്‍ നിലവില്‍

വിലങ്ങാട് ദുരിതബാധിതർക്ക് ആശ്വാസം; 29.43 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു

നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിത ബാധിതരായർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചസഹായധനം വിതരണം ചെയ്തു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പിലും ബന്ധു വീടുകളിലുമായി കഴിഞ്ഞ 450 പേർക്ക്സംസ്ഥാന ദുരന്ത നിവാരണഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തു. ഇവർക്ക് ഓരോരുത്തർക്കും 10,000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

വടകര അടക്കാതെരു അരയാക്കൂൽതാഴെ കുനിയിൽ രാജീവൻ അന്തരിച്ചു

വടകര: വടകര അടക്കാതെരു അരയാക്കൂൽതാഴെ കുനിയിൽ രാജീവൻ അന്തരിച്ചു. അമ്പത്തിയേഴ് വയസ്സായിരുന്നു. പരേതനായ നാണുവിൻ്റെയും സരോജിനിയുടെയും മകനാണ്. ഗീതയാണ് ഭാര്യ. മക്കൾ: നിഖിൽ, അഭിരാമി. മരുമക്കൾ: പൂജ (അറക്കിലാട്), അനൂജ് (കാർത്തികപ്പള്ളി). സഹോദരങ്ങൾ: രാജേഷ്, അജിത, രജിത. Summary: Arayakkulthazhe Kuniyil Rajeevan Passed away in Adakkatheru at Vatakara

ചോമ്പാല കല്ലാമലയിലെ പഴയകാല വ്യാപാരി ചാപ്പയിൽ അനന്തൻ അന്തരിച്ചു

ചോമ്പാല: കല്ലാമലയിലെ പഴയകാല വ്യാപാരി ചാപ്പയിൽ അനന്തൻ (78) അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ കമല. മക്കൾ: നിഷ, നിഷിന, നിഷാന്ത്, നിജേഷ്. മരുമക്കൾ: ബാബു (മുതുവടത്തൂർ), വിനോദൻ (വെള്ളൂർ). സഹോദരങ്ങൾ: കാർത്യായനി, പരേതരായ കണാരൻ, കുമാരൻ, നാണി, ജാനു, ബാലൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി

മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം ദുബൈയില്‍ നിന്നെത്തിയ യുവാവിന്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ചികിത്സയും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരും ഫോണ്‍ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ

കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചെന്ന് യുവതി; അന്വേഷണവുമായി പഞ്ചായത്ത് അധികൃതര്‍

കീഴരിയൂർ: കീഴരിയൂർ ഹെൽത്ത് സെന്ററിൽ നിന്നും പൂപ്പൽപിടിച്ച ഗുളിക വിതരണം ചെയ്‌തെന്ന് യുവതി. കീഴരിയൂർ സ്വദേശി പൂവംകണ്ടിതാഴ ഷർബി ആണ് രംഗത്തുവന്നിരിക്കുന്നത്. ഇന്നലെയാണ് കീഴരിയൂർ ഹെൽത്ത് സെന്ററിൽ പനിയെ തുടർന്ന് യുവതി ഡോക്ടറെ കാണിക്കാനായി എത്തിയത്. അവിടെ നിന്നും നൽകിയ പാരസെറ്റമോൾ ഗുളിക പൂപ്പൽ പിടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. ഉടനെ തന്നെ ഗൾഫിലുള്ള

ഓണാവധിക്ക് നാട്ടിലെത്തി, അപ്രതീക്ഷിത ബൈക്കപടം ജീവനെടുത്തു; അരൂരിലെ രതീഷിന്റെ മരണം വിശ്വസിക്കാനാകാതെ നാട്

ആയഞ്ചേരി: അരൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്ക്കാരം അല്പ സമയത്തിനുള്ളിൽ നടക്കും. അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷാണ് മരിച്ചത്. തീക്കുനി- വടകര റോഡിൽ മുക്കടത്തുംവയലിൽ രാവിലെയാണ് രതീഷിനെ അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്. രാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ രതീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

error: Content is protected !!