മണിയൂർ കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു

മണിയൂർ: കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മക്കൾ: അമീറ, അഫീദ, മുഫീദ, മാജിത. മരുമക്കൾ: ഫൈസൽ, സിയാദ് പതിയാരക്കര, അൻസാരി കുറുന്തോടി, സജീർ കടമേരി. സഹോദരങ്ങൾ: കുഞ്ഞമ്മദ്, മഹമൂദ്, സുബൈദ, ഖദീജ. Description: Maniyur Kurunthodi Cherupata Karim passed away

‘പാര്‍ട് ടൈം ജോലിയുടെ പേരില്‍ സംസ്ഥാനത്തിന്‌ പുറത്ത് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകം’; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ

വടകര: പാര്‍ട് ടൈം ജോലി എന്ന പേരിൽ സംസ്ഥാനത്തിന് പുറത്ത് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നുണ്ടെന്നും അതിനാല്‍ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ. ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് ഉചിതമായ സഹായങ്ങൾ ലഭ്യമാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും, ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത്

വടകര വിദ്യാഭ്യാസജില്ലാ പരിധിയിലെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 23 മുതൽ; വിശദമായി അറിയാം

വടകര: വിദ്യാഭ്യാസജില്ലാ പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളിൽ ജൂണിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന 23 മുതൽ 26 വരെ വടകര ഡി.ഇ.ഒ. ഓഫീസിൽ നടക്കും. 23-ന് കാറ്റഗറി ഒന്ന്, 24-ന് നാല്, 25-ന് രണ്ട്, 26-ന് മൂന്ന് എന്നിങ്ങനെയാണ് വിതരണം. മുൻവർഷങ്ങളിലെ പരീക്ഷ വിജയിച്ച് വെരിഫിക്കേഷൻ കഴിയാത്തവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതേദിവസങ്ങളിൽ നടക്കും.

ജോലി തേടി അലയുകയാണോ?; വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് വിട്ടോളൂ.., നിയുക്തി 2024 മെഗാ ജോബ്ഫെയര്‍ ഒക്ടോബര്‍ അഞ്ചിന്

കോഴിക്കോട് : കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ അഞ്ചിന് നിയുക്തി 2024 മെഗാ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രമുഖ ഐടി കമ്പനികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ജോബ്ഫെയറിന്റെ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 0495-2370176, 0495-2370178 നമ്പറുകളില്‍ ബന്ധപ്പെടാം. സൗജന്യ

വടകരയിൽ സഹപാഠികളുടെ സംഗമം പുസ്തക പ്രകാശന വേദിയായി

വടകര: തഴക്കര എം.എസ്.എസ് ബി.ടി സ്കൂൾ 1980-82, 81-83 ബാച്ച്‌ സഹപാഠികളുടെ സംഗമം പുസ്തക പ്രകാശനത്തിനുള്ള വേദികൂടിയായി. ശശികുമാർ പുറമേരി എഴുതിയ ‘പറയാൻ മറന്ന അനുഭവങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് സംഗമത്തിൽ വെച്ച് നടന്നത്. വടകര മുനിസിപ്പല്‍ പാർക്കില്‍ നടന്നസഹപാഠികളടെ സംഗമം പരിപാടി വടകര നഗരസഭാ ചെയർപേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ്

പി.കേശവദേവ് മെമ്മോറിയൽ അച്ചീവ്മെൻ്റ് അവാർഡ് ഉസ്മാൻ ഒഞ്ചിയത്തിന്

കോഴിക്കോട്: പി.കേശവദേവിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ കേശവദേവ് മെമ്മോറിയില്‍ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്. 15,000 രൂപയും പ്രശ്‌സതി പത്രവുമടങ്ങുന്നതാണ് പുരസ്കാരം സെപ്തംബർ 30ന് രാവിലെ 10.30ന് കൈരളി കോംപ്‌ളക്‌സിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരമേഖലാ ഐ.ജി കെ.സേതുരാമന്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയിൽ യു.കെ.കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. വളരെക്കാലം പ്രവാസ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കേരളത്തിൽ ഒളിവു ജീവിതം; രാജസ്ഥാൻ സ്വദേശി മട്ടന്നുരിൽ പിടിയിൽ

കണ്ണൂർ: പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്‌ കേരളത്തിലേക്ക് കടന്ന രാജസ്ഥാൻ സ്വദേശി മട്ടന്നൂരില്‍ പിടിയിൽ. രാജസ്ഥാനിലെ മേദി വില്ലേജ് സ്വദേശി മഹേഷ്ചന്ദ് ശർമയെ (33)യാണ് പിടിയിലായത്. തില്ലങ്കേരി പടിക്കച്ചാലിൽ വെച്ച്‌ വെള്ളിയാഴ്ച മട്ടന്നൂർ പോലീസിൻ്റെ സഹായത്തോടെ രാജസ്ഥാൻ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാജസ്ഥാന് പൊലീസിന് കൈമാറി. ജയ്പുർ സൗത്തിലെ

തുടർചികിത്സ നാട്ടിൽ; മസ്കത്തിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിലെത്തി

വടകര: മസ്കത്തിലെ നിസ്‍വയില്‍ തൊഴിലിടത്തിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശിയെ നാട്ടിലെത്തിച്ചു. നിസ്‍വ അല്‍ ഹംറയിലുണ്ടായ അപകടത്തില്‍ തലക്ക് പരിക്കേറ്റ മോഹനൻ ആണ് കഴിഞ്ഞ ദിവസം നാടണഞ്ഞത്. ജോലിക്കിടയില്‍ വഴുതി വീണാണ്‌ തലക്ക് ഗുരുതര പരിക്കേറ്റത്. ഒരാഴ്ചയോളം നിസ്‍വ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നിസ്‍വയിലെയും മസ്കത്തിലെയും സാമൂഹികപ്രവർത്തകരുടെ കൂട്ടായ പരിശ്രമം മൂലമാണ്

കണ്ണൂരിലും എം പോക്സെന്ന് സംശയം; വിദേശത്ത് നിന്നെത്തിയ യുവതിക്ക് രോഗലക്ഷണം

കണ്ണൂർ: വീണ്ടും എം പോക്സ് രോഗലക്ഷണത്തോടെ യുവതി ചികിത്സയിൽ. കണ്ണൂരിലാണ് വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സ് സംശയം. അബൂദബിയില്‍ നിന്നെത്തിയ 32 കാരിയായ കണ്ണൂർ സ്വദേശിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്. യുവതി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സാമ്ബിള്‍ പരിശോധനയ്ക്കയച്ചു. ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം

കൂട്ടാലിടയിൽ ഉണ്ടായ ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു

കൂരാച്ചുണ്ട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ അഖില്‍ ശ്രീധരന്‍ (25 വയസ് ) ആണ് മരിച്ചത്. സെപ്തംബര്‍ 14ന് കൂട്ടാലിട തൃക്കുറ്റിശ്ശേരിയിൽ വച്ചായിരുന്നു വാഹനാപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അഖിലിന്റെ ബൈക്കും എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്ന അഖില്‍ റോഡിലേക്ക് തെറിച്ച്

error: Content is protected !!