ഓണാവധിക്ക് ശേഷം സ്കൂൾ തുറന്നു, പുത്തൂർ ഹയർസെക്കണ്ടറി സ്കൂളിൽ പക്ഷെ ശിവാനി ഇല്ല; ഓർമ്മക്കുറിപ്പുമായി സ്കൂളിലെ അധ്യാപകൻ

വടകര: ഓണാവധിക്ക് ശേഷം ഇന്ന് വീണ്ടും സ്കൂൾ തുറന്നു. പുത്തൂർ ഹയർസെക്കണ്ടറി സ്കൂളിലെ പ്ളസ് വൺ ക്ളാസിൽ പക്ഷെ ശിവാനി ഇല്ല. കഴിഞ്ഞ ദിവസം വൈക്കിലിശ്ശേരിയിൽ അന്തരിച്ച പതിനാറുകാരി ശിവാനി എസ്സിനെ കുറിച്ച് സ്കൂളിലെ അധ്യാപകൻ ആർ ഷിജു ഓർമ്മിക്കുന്ന കുറിപ്പ് ഏവരുടേയും കണ്ണ് നനയിക്കുന്നു.നമ്മുടെ സ്കൂൾ ഇന്ന് തുറക്കുകയാണ്. നീയില്ലാത്ത സ്കൂളിലേക്ക്,നീയില്ലാത്ത ക്ലാസിലേക്ക്,നീയില്ലാത്ത ലൈബ്രറിയിലേക്ക്

മലയാള നോവലിലെ രണ്ട് വെള്ളിയാങ്കല്ലുകൾ വടകരയിൽ ഒന്നിച്ചു, മുൻസിപ്പൽ പാർക്കിൽ ഇംതിയാസ് ബീ​ഗത്തിന്റെ ​ഗസൽ മഴ പെയ്തിറങ്ങി; അന്താരാഷ്ട്ര പുസ്തകോത്സവം ‘വ’ സമാപിച്ചു

വടകര: വടകര മുനിസിപ്പൽ പാർക്കിൽ നടന്നു വന്ന അന്താരാഷ്ട്ര പുസ്തകോത്സവം ‘വ’ സമാപിച്ചു. ഫെസ്റ്റിൽ ഇന്നലെ വൈകീട്ട് ‘മലയാള നോവലിലെ രണ്ട് വെള്ളിയാങ്കല്ലുകളായ സുബാഷ് ചന്ദ്രൻ, എം. മുകുന്ദൻ എന്നിവർക്ക് ആദരം നൽകി. സാഹിത്യമെന്നത് വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങലാണ്. സർഗാത്മകതയാണ് എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഏക വ്യത്യാസം. ഒരു സാഹിത്യകൃതി വായിച്ച്

പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്റി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഗണിതം വിഭാഗത്തിലാണ് ഒഴിവ്. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 25ന് രാവിലെ 11മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും. Summary: Teacher Recruitment in Perambra Vadakkumpad Higher Secondary School

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാസർക്കോട് സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കാസർക്കോട് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചത്. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്നു മണികണ്ഠൻ. പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെ ചികിത്സ തേടിയിരുന്നു. പനിയും വിറയലുമായിരുന്നു ആദ്യഘട്ടത്തില്‍

സാംസ്കാരിക ഘോഷയാത്ര, നാടൻപാട്ട്, കുട്ടികളുടെ നാടകം, നൃത്ത പരിപാടികൾ; വടകര പഴങ്കാവ് കൈരളി വായനശാലയുടെ നവതിയാഘോഷങ്ങൾക്ക് സമാപനം

വടകര: പഴങ്കാവ് കൈരളി വായനശാലയുടെ ഒരുവർഷം നീണ്ടുനിന്ന നവതിയാഘോഷ പരിപാടികൾ സമാപിച്ചു. പുളിഞ്ഞോളി സ്‌കൂളിൽ നടന്ന സാംസ്‌കാരിക സമ്മേളനം മനയത്ത് ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. എം.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സിനിമാ, നാടക നടൻ മുഹമ്മദ് പേരാമ്പ്ര, കാനപ്പള്ളി ബാലകൃഷ്ണൻ, പി.പി. ബാലകൃഷ്‌ണൻ, കെ.നിഷ, എൻ.രാജൻ, പി.മിഥുൻ, പി.പി. മാധവൻ എന്നിവർ സംസാരിച്ചു. കലാ, കായിക മത്സര

കെവൈസി ഇതുവരെ അപ്‌ഡേറ്റ് ചെയ്തില്ലേ!! ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണി വാങ്ങരുതെന്ന് കേരള പോലീസ്‌

തിരുവനന്തപുരം: കെവൈസി അപ്ഡേഷന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്‌. ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്തണമെന്നും, യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്‌. കുറിപ്പിന്റെ പൂര്‍ണരൂപം കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ

‘ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ രക്തം ഛർദിക്കാൻ തുടങ്ങി’; കണ്ണൂരിൽ ടോൺസലൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞ 17കാരൻ മരിച്ചത് ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് കുടുംബം; മുഖ്യമന്ത്രിക്ക് പരാതി നൽകി

കണ്ണൂര്‍: ടോൺസലൈറ്റിസ് ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂരിലെ പതിനേഴുകാരന്‍ മരിച്ചത് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലമെന്ന് കുടുംബം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കണ്ണാടിപറമ്പ് സ്വദേശി സൂര്യജിത്തിന്റെ മാതാപിതാക്കളാണ് മകന്റെ മരണത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഒരു രാത്രി മുഴുവൻ രക്തം ഛർദിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഈ വർഷം

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാവണം’; സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചര്‍ച്ച ചെയ്ത് വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം

മേമുണ്ട: തൊഴിലിടങ്ങളിലും പൊതു സമൂഹത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അറുതി വരുത്താനായി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ശക്തമായി നടപ്പാക്കാൻ സർക്കാർ തയ്യാറാവാണമെന്ന് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഗിരിജ ശശി ചക്കിട്ടപ്പാറ. മേമുണ്ട പൊന്നാറത്ത് ഭവനില്‍ ഇന്ന് സംഘടിപ്പിച്ച വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാവിലെയോടെ ആരംഭിച്ച സംഗമത്തില്‍

കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു. പന്തലായനി വെള്ളിലാട്ട് താഴെ പ്രേമനാണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. വൈകുന്നേരം നാലുമണിയോടുകൂടി റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് പഴയ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരേതരായ വെള്ളിലാട്ട് ബാലന്‍ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബീന മക്കള്‍:

‘നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു”; ഓണാവധിക്ക്‌ നാട്ടില്‍ എത്തി, തിരിച്ച് പോകാനിരിക്കെ ജീവന്‍ കവര്‍ന്ന് അപകടം, സുബീഷിന് വിട ചൊല്ലി വള്ളിക്കാട്

ചോറോട്: ”നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു…വല്ലാത്ത സങ്കടായി പോയി..! വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വള്ളിക്കാട് സ്വദേശി സുബീഷിനെ കുറിച്ച് വാര്‍ഡ് മെമ്പര്‍ സജിതകുമാരി പറഞ്ഞതാണിത്. വൈകുന്നേരം വരെ തങ്ങള്‍ക്കൊപ്പം കളിച്ച് ചിരിച്ച് നടന്ന പ്രിയ സുഹൃത്ത് ഇനിയില്ലെന്ന കാര്യം വിശ്വസിക്കാന്‍ ഇപ്പോഴും സുബീഷിന്റെ സുഹൃത്തുക്കള്‍ക്ക് സാധിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം സുഹൃത്തുകള്‍ക്കൊപ്പം വീടിന്

error: Content is protected !!