പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ള (ഡിഎംഇ) ടെക്‌നീഷ്യനെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അപേക്ഷ സെപ്തംബര്‍ 30ന് വൈകുന്നേരം 4മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ ബയോഡാറ്റ സഹിതം ഓഫീസില്‍ എത്തിക്കേണ്ടതാണ്. Description: Perambra Taluk Hospital Hiring Dialysis Technician

ജീവിതത്തിനും മരണത്തിനുമിടയിലെ നാഴികദൂരം! പിടിവള്ളിയായത് ‘പൈപ്പ്’; നൊച്ചാട് വാല്യക്കോട്ടെ ലീലയ്ക്ക് ഇത് പുനര്‍ജന്മം

പേരാമ്പ്ര: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍…. ഒരു മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ അപകടം സംഭവിച്ചേനെ. നൊച്ചാട് വാല്യക്കോട് അമ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ വയോധികയെ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 10.59 ഓടെയാണ് ഒരാള്‍ കിണറ്റില്‍ അബദ്ധത്തില്‍ വീണെന്ന ഫോണ്‍ കോള്‍ സ്റ്റേഷനിൽ വരുന്നത്. ഉടന്‍ തന്നെ സ്‌റ്റേഷന്‍

ദേശീയപാത നിർമാണ പ്രവർത്തനത്തെ തുടർന്നുള്ള ​ഗതാ​ഗതകുരുക്ക്; വടകര ന​ഗരത്തിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും

വടകര: ദേശീയപാത നിർമാണ പ്രവർത്തനത്തിൽ യാത്രക്കാരും കച്ചവട സ്ഥാപനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കെ.കെ രമ എം.എൽ.എ രം​ഗത്ത്. നിർമാണ കമ്പനി ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരുമായി എം എൽ എ ചർച്ച നടത്തി. ​ഗതാ​ഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ വടകര ന​ഗരത്തിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ

കൈനാട്ടി ബാലവാടിയിലുണ്ടായ വാഹനാപകടം;സി ആർ പി എഫ് ജവാൻ സുബീഷിന് വിട നൽകി നാട്, സംസ്ക്കാരം ഔദ്യോ​ഗിക ബഹുമതികളോടെ നടന്നു

കൈനാട്ടി: വള്ളിക്കാട് ബാലവാടിയിലുണ്ടായ വാഹന അപകടത്തിൽ മരിച്ച സി ആർ പി എഫ് ജവാൻ സുബീഷിന് വിട നൽകി നാട്. കണ്ണൂരിൽ നിന്നെത്തിയ സേനയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകി. ബാലവാടിയിലെ വീട്ടുവളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടന്നു. ലീവിന് നാട്ടിൽ വന്ന സുബീഷ് തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ശനിയാഴ്ച വൈകീട്ട് അപകടം

ഉള്ള്യേരിയില്‍ മിനി ഗുഡ്‌സ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് മരിച്ചു

ഉള്ളിയേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി – 19ാം മൈലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19ല്‍ അയ്യപ്പന്‍കണ്ടി ആദര്‍ശ് (കണ്ണാപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. പൊയിലില്‍ താഴെ സ്വകാര്യ ക്ലീനിക്കിന് മുന്‍വശം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്നു ആദര്‍ശ്. ബസ്

വടകര ടൗൺഹാളിൽ നീർമാതളം പൂത്തു; മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കിയുള്ള നീർമാതളക്കാലം നൃത്താവിഷ്ക്കാരം ശ്രദ്ധേയമായി

വടകര: വീണ്ടും നീർമാതളം പൂത്തു. നീർമാതള സു​ഗന്ധം ആസ്വദിക്കാൻ വടകര ടൗൺഹാളിൽ നിരവധി പേരെത്തി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കിയാണ് നീർമാതളക്കാലം നൃത്താവിഷ്ക്കാരം ഒരുക്കിയത്. എംവി ലക്ഷമണന്റെ രചനയിൽ പ്രേംകുമാർ വടകരയാണ് സംഗീതമൊരുക്കിയത്. മനോജ് നാരായണൻ രംഗാവിഷ്ക്കാരം നിർവഹിച്ച കലാവിരുന്ന് വടകരയിലെ കലാസ്വാദകർക്ക് പുതുഅനുഭവമായിരുന്നു. നർത്തകി രമേശും സംഘവുമാണ് നൃത്തചുവടുകളുമായി അരങ്ങിലെത്തിയത്. നർത്തകിയുടെ പല

കൊയിലാണ്ടി നന്തി സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ

കൊയിലാണ്ടി: നന്തി സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയോട്ടുകുന്നുമ്മൽ മുഹമ്മദ് ഹാക്കിം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.ജോലിയാവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്. കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹിലാൽ മൻസിൽ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരൻ: മുഹമ്മദ് ശുറൂഖ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ്

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം

ദില്ലി: കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന് സുപ്രീം കോടതി. ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് എന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും

കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ചെറുവന്നൂര്‍ തടത്തില്‍ വീട്ടില്‍ ജയ്പാല്‍ നന്‍പകാട്ടാണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാല്‍മിയ പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു. നടത്തത്തിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റിലെ എന്‍സി.ആര്‍ കമ്പനിയിലെ സീനിയര്‍

ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവ്; സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം

മലപ്പുറം: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്. നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്. ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിപ ബാധയുടെ ഉറവിടം കണ്ടെത്താൻ പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന

error: Content is protected !!