യുവനടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ജസ്റ്റിസ് സി.എസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ

മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി നിരന്തരം പരാതി; വടകര പെരുവാട്ടുംതാഴ ജംഗ്ഷനിലെ ഹോട്ടലിനെതിരെ നടപടി

ചോറോട്: മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് വടകര പെരുവാട്ടുംതാഴ ജംഗ്ഷനിലെ ഹോട്ടലിനെതിരെ നടപടിയുമായി പഞ്ചായത്ത്. ബിരിയാണി പീടിയ എന്ന ഹോട്ടലിനെതിരെയാണ് ചോറോട് പഞ്ചായത്ത് അധികൃതര്‍ നടപടിയെടുത്തത്. ഹോട്ടലിലെ മലിനജല സംസ്‌കരണ പ്ലാന്റില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി പഞ്ചായത്തിന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുകയും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി കണ്ടെത്തുകയും

‘രണ്ട് പല്ല് ഇളകിപോയി, മൂക്കില്‍ നിന്നും ചോര വന്നു’; വടകര പുറങ്കരയില്‍ അയല്‍വാസി വീട്ടില്‍ കയറി അക്രമിച്ചതായി ദമ്പതികളുടെ പരാതി

വടകര: പുറങ്കരയില്‍ അയല്‍വാസികള്‍ അക്രമിച്ചതായി ദമ്പതികളുടെ പരാതി. കാറാഞ്ചേരി ഫാമിദ് (38), ഭാര്യ ഫൗമിദ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ പണി കഴിഞ്ഞ ശേഷമുള്ള ടൈല്‍സിന്റെ കഷ്ണങ്ങള്‍ വീടിന് സമീപത്തായി വച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന്‌ അയല്‍വാസികളായ അച്ഛനും മകനും ഉച്ചയോടെ വീട്ടില്‍ കയറി ഭര്‍ത്താവിനെ ഉപദ്രവിച്ചതായി

തൂണേരി മുടവന്തേരിയില്‍ തൊഴിലുറപ്പ് പണിക്കിടെ കടന്നല്‍ ആക്രമണം; ഇരുപതോളം പേര്‍ക്ക് കുത്തേറ്റു, 2 പേര്‍ക്ക് ഗുരുതര പരിക്ക്

നാദാപുരം: തൂണേരി മുടവന്തേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്‌. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മഠത്തില്‍ കൊയിലോത്ത് ചന്ദ്രി, കിഴക്കനാണ്ടിയില്‍ സീന, നാളൂര്‍താഴെ കുനിയില്‍ സൗമ്യ, നടുക്കണ്ടിതാഴെ കുനിയില്‍ ബാലകൃഷ്ണന്‍, കളത്തിക്കണ്ടി താഴെ പൊയില്‍ സുജാത, ഷാനിഷ് നാളൂര്‍താഴെ കുനിയില്‍ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍

ചെന്നൈയില്‍ ബൈക്ക് അപകടം; മാഹി പന്തക്കല്‍ സ്വദേശിയായ പത്തൊമ്പതുകാരന്‍ മരിച്ചു

മാഹി: ചെന്നൈ ചെങ്കല്‍പേട്ടയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മാഹി പന്തക്കല്‍ സ്വദേശിയായ പത്തൊമ്പതുകാരന്‍ മരിച്ചു. ചെങ്കല്‍പേട്ട ഐടി കമ്പനിയിലെ ജീവനക്കാരന്‍ പന്തക്കല്‍ നടുവില്‍ നമ്പ്യാര്‍ വീട്ടില്‍ ഹരിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10മണിയോടെയായിരുന്നു അപകടം. ചെന്നൈ തഞ്ചാവൂര്‍ മണ്ണാര്‍ക്കുടിയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാണ് ഹരി. ഞായറാഴ്ച താമസിക്കുന്ന സ്ഥലത്തുനിന്നും ബൈക്കില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഇവര്‍

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഒളിവിൽപോയി; പ്രതിയായ കക്കോടി സ്വദേശിയായ യുട്യൂബറെ ബസ് തടഞ്ഞു നിര്‍ത്തി പിടികൂടി പോലീസ്‌

കോഴിക്കോട്: സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര്‍ പിടിയില്‍. കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ (49) ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ മലപ്പുറം അതിര്‍ത്തിയില്‍ ബസ് തടഞ്ഞു നിര്‍ത്തിയാണ് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. യുവതിയെ മൂന്ന് മാസം മുമ്പ് പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

ഇന്‍സ്റ്റാഗ്രാം പേജിനെ ചൊല്ലി തര്‍ക്കം; ഉള്ളിയേരി പാലോറ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

ഉള്ളിയേരി: പാലോറ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. മുഹമ്മദ് സിനാന്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വിളിച്ചു വരുത്തി മര്‍ദിച്ചതായാണ് പരാതി. ക്ലാസിന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമെന്നാണ് ലഭിക്കുന്ന വിവരം. സിനാന്‍ അടങ്ങുന്ന സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിന്റെ പേരില്‍ ഉണ്ടാക്കിയ ഇന്‍സ്റ്റാഗ്രാം

ഓടിയെത്തി നാട്ടുകാര്‍, ജനല്‍ തുരന്ന്‌ തേങ്ങകള്‍ പുറത്തേക്ക് എറിഞ്ഞു; മംഗലാട് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു, നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ആയഞ്ചേരി: മംഗലാട് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. കിഴക്കയില്‍ സൂപ്പി ഹാജിയുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്കാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് തേങ്ങാക്കൂട. ഉച്ചയോടെയാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സൂപ്പി ഹാജിയും വീട്ടുകാരും നാട്ടുകാരെ വിളിച്ചു വരുത്തി. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തീ

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ള (ഡിഎംഇ) ടെക്‌നീഷ്യനെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അപേക്ഷ സെപ്തംബര്‍ 30ന് വൈകുന്നേരം 4മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ ബയോഡാറ്റ സഹിതം ഓഫീസില്‍ എത്തിക്കേണ്ടതാണ്. Description: Perambra Taluk Hospital Hiring Dialysis Technician

ജീവിതത്തിനും മരണത്തിനുമിടയിലെ നാഴികദൂരം! പിടിവള്ളിയായത് ‘പൈപ്പ്’; നൊച്ചാട് വാല്യക്കോട്ടെ ലീലയ്ക്ക് ഇത് പുനര്‍ജന്മം

പേരാമ്പ്ര: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍…. ഒരു മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ അപകടം സംഭവിച്ചേനെ. നൊച്ചാട് വാല്യക്കോട് അമ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ വയോധികയെ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 10.59 ഓടെയാണ് ഒരാള്‍ കിണറ്റില്‍ അബദ്ധത്തില്‍ വീണെന്ന ഫോണ്‍ കോള്‍ സ്റ്റേഷനിൽ വരുന്നത്. ഉടന്‍ തന്നെ സ്‌റ്റേഷന്‍

error: Content is protected !!