ബാങ്ക് ജീവനക്കാര്‍ക്ക് തോന്നിയ സംശയം; മുക്കുപണ്ടം പണയംവെച്ച് പണംതട്ടാന്‍ ശ്രമിച്ചതിന്‌ പേരാമ്പ്ര എടവരാട് സ്വദേശി പിടിയില്‍

പേരാമ്പ്ര: പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എരവട്ടൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എടവരാട് സ്വദേശി കുന്നത്ത് മീത്തല്‍ ആസിഫ് അലിയെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 11.510 മില്ലി ഗ്രാം തൂക്കംവരുന്ന മുക്കുപണ്ടം പണയംവെച്ച് യുവാവ് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബാങ്ക് ജീവനക്കാര്‍

മുക്കാളി വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു

മുക്കാളി: വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യമാർ: ശാന്ത, പരേതയായ ലീല. മക്കൾ: റീബ, റീജ. മരുമക്കൾ: രാജീവൻ മണിയൂർ, ബാജുഷ് അഴിയൂർ. സഹോദരങ്ങൾ: രാജലക്ഷ്മി, സുരേന്ദ്രൻ, ശൈലേന്ദ്രൻ, രജീന്ദ്രൻ, സജീന്ദ്രൻ, രാജേന്ദ്രൻ, പരേതരായ ശശീന്ദ്രൻ, ജയചന്ദ്രൻ. സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Description: Mukkali Vattakandi Raveendran passed away

പേരാമ്പ്രയില്‍ സ്വര്‍ണ വ്യാപാരിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ്; 3.2കോടി രൂപ പിടിച്ചെടുത്തു

പേരാമ്പ്ര: പേരാമ്പ്രയില്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ 3.22കോടി രൂപ പിടിച്ചെടുത്തു. ചിരുതകുന്ന് ഭാഗത്തുള്ള സ്വര്‍ണ മൊത്തവ്യാപാരിയുടെ ഫ്‌ലാറ്റിലാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണ വ്യാപാരിയായ ദീപക് ശങ്കര്‍, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫ്‌ലാറ്റില്‍ നിന്ന് ഹോണ്ട വെന്യൂ കാറും സംഘം പിടിച്ചെടുത്തിട്ടുണ്ട്. കാറിലെ രഹസ്യ അറയില്‍ ഭൂരിഭാഗം പണവും

വടകരയിലെ വിവിധ കോളേജുകളില്‍ സീറ്റൊഴിവ്; വിശദമായി നോക്കാം

വടകര: മടപ്പള്ളി ഗവ.കോളേജിൽ സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, കൊമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ് എന്നീ പി.ജി വിഷയങ്ങളിൽ എസ്.സി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ട സീറ്റുകൾ ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10മണിക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ: 9188900231. വടകര: കീഴല്‍ ശ്രീനാരായണ കോളേജിൽ എം.എസ്‌.സി. ഫിസിക്സ്, എം.എസ്‌.സി. കെമിസ്ട്രി, എം.കോം, എം.എ ഇംഗ്ലീഷ് എന്നീ ബിരുദാനന്തര

ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക; കേരള തീരത്ത് ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

കോഴിക്കോട്‌: കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ

ഏറാമല പയ്യത്തൂര് അംഗനവാടിക്ക് സമീപം ജാനു അന്തരിച്ചു

ഏറാമല: പയ്യത്തൂര് അംഗനവാടിക്ക് സമീപം ജാനു അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: കണിശന്റെ കിഴക്കയിൽ കെ.കെ. കുമാരൻ മക്കൾ:സരിത, സരീഷ്( പടിക്കൽ ഓട്ടോ വർക്ക് ഷോപ്പ് കണ്ണൂക്കര) മരുമകൻ:പുരുഷു( കിടഞ്ഞി) സഞ്ചയനം ശനിയാഴ്ച

“കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ”; തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നേത്രപരിശോധന ക്യാമ്പ്

പയ്യോളി: തിക്കോടിയൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.”കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ” എന്ന മഹത് വചനം ഉയർത്തിക്കൊണ്ടായിരുന്നു ക്യാമ്പ്. ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെയും,വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളുടെയും നേത്ര പരിശോധന നടത്തുകയും, അവർക്ക് ആവശ്യമായ നേത്രാരോഗ്യ നിർദ്ദേശങ്ങളും, കാഴ്ച

ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നില്ല, സ്കൂൾ പരിസരത്ത് സിപ്പപ്പ്, കൂൾ​ഡ്രിംങ്സ് വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി; ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോ​ഗബാധിതർ 300 കവിഞ്ഞു

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോ​ഗബാധിതരുടെ എണ്ണം കൂടുന്നു. രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറവാണ്. വീടുകളിലാണ് ഭൂരിഭാ​ഗം പേരും ചികിത്സയിലുള്ളത്. ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നിട്ടില്ല. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായാണ് സ്കൂൾ തുറക്കാത്തത്. വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ് കൂടുതലും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ

മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം

കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായമയും നടത്തി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക, രാഷ്ടിയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചനക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.കെ.പി.സി സി അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ്

അഴിയൂർ കുളമുള്ള പറമ്പത്ത് ഉൽപ്പലാക്ഷി അന്തരിച്ചു

അഴിയൂർ: കുളമുള്ള പറമ്പത്ത് ഉൽപ്പലാക്ഷി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പിതാവ്: പരേതനായ ഗോപാലൻ മാതാവ്: പരേതയായ നാണി സഹോദരങ്ങൾ: ബാബുരാജ്, സദാനന്ദൻ, ശ്രീമതി, ശിവാനന്ദൻ, വസുമതി, പരേതയായ രേണുക

error: Content is protected !!