ചാറ്റ്ജിപിടിയുമായി ഇനി അനായാസം ചാറ്റ് ചെയ്യാം; വൈകാരികമായി ആശയവിനിമയം നടത്താനാകുന്ന പുതിയ വോയിസ് മോഡ് വരുന്നു

ചാറ്റ്ജിപിടിയുമായി സ്വഭാവിക രീതിയിൽ ആശയവിനിമയം നടത്താൻ കഴിവുള്ള അഡ്വാൻസ്ഡ് വോയ്സ് മോഡുമായി ഓപ്പൺ എഐ. ജിപിടി 4ൻറെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ വോയിസ് മോഡിന് വൈകാരികമായി ആശയവിനിമയം നടത്താനാകുമെന്നാണ് സൂചന. നേരത്തെ ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്‌സ്‌മോഡിന് അടയാളമായി കാണിച്ചിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റനുസരിച്ച് അഡ്വാൻസ്ഡ് വോയ്‌സ് മോഡിൽ അത് നീല നിറത്തിലുള്ള ഗോളമാകും.

ദൈവത്തിൻ്റെ കൈ ആയി കണ്ണൂർ റെയിൽവേ പോലീസ്, തലശ്ശേരിയിൽ നിന്ന് ട്രെയിനിൽ കയറുന്നതിനിടെ വീണ യാത്രക്കാരനെ നിമിഷനേരം കൊണ്ട് രക്ഷിച്ച് എ എസ് ഐ ഉമേഷ്; വീഡിയോ കാണാം

തലശ്ശേരി: ട്രെയിൻ നീങ്ങുന്നതിനിടെ ട്രയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്ക് കാൽ വഴുതി വീണ യാത്രക്കാരന് രക്ഷകനായി റെയിൽവെ പൊലീസ് ഉദ്യോ​ഗസ്ഥൻ. തലശേരി റെയിൽവെ പൊലീസ് എ.എസ്.ഐ പി. ഉമേശനാണ് മുംബൈ സ്വദേശിയായ ചന്ദ്രകാന്തിന് രക്ഷനായത്. ട്രെയിനിൽ നിന്നു വീണ യാത്രക്കാരനെ സെക്കൻ്റുകൾ കൊണ്ട് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഇതിനോടകം പ്രചരിച്ചു

വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശി മരിച്ചു

പേരാമ്പ്ര: വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി മുറിവേറ്റ യുവാവ് മരിച്ചു. കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ഷിജു ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു.ചൊവ്വാഴ്ച രാവിലെയാണ് ഷിജുവിന് പരിക്കേറ്റത്. പലക കട്ട് ചെയ്യുമ്പോള്‍ കട്ടിങ് മെഷീനില്‍ നിന്ന് മുറിവേല്‍ക്കുകയായിരുന്നു. വലതുകാലിന്റെ തുടയിലും കൈക്കും ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും

കോവിഡിന് മുൻപ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും മുക്കാളിയിൽ സ്റ്റോപ്പ് അനുവദിക്കുക; ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങി നാട്ടുകാർ

വടകര: കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നിർത്തുന്ന ട്രെയിനുകളുടെ എണ്ണം കുത്തനെ കുറച്ച് സ്റ്റേഷൻ നഷ്ടത്തിലാണെന്ന വാദം അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോ​ഗത്തിൽ പ്രതിഷേധം ഉയർന്നു. കല്ലാമലയിലേക്കുള്ള റോഡ് അടച്ച റെയിൽവേ നടപടി റദ്ദ്

ഖത്തറിലെ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തിൽ പുകശ്വസിച്ച് ബോധരഹിതനായി; ചികിത്സയിലായിരുന്ന ചേളന്നൂർ സ്വദേശി മരിച്ചു

ദോഹ: ഖത്തറിലെ താമസസ്ഥലത്തെ മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കോഴിക്കോട് ചേളന്നൂർ സ്വദേശി മരിച്ചു. കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്റെ മകൻ ഷെഫീഖ് (36) ആണ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്. ഈ മാസം 19നായിരുന്നു റയ്യാനില്‍ ഷഫീഖ് താമസിച്ച വില്ലയിലെ തൊട്ടടുത്ത മുറിയില്‍ ഷോർട്സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. സ്വകാര്യ

തിരുവള്ളൂർ വള്ളിയാട് എം.എൽ.പി സ്കൂളിൽ പുതിയ കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് ഷാഫി പറമ്പിൽ എം.പി

തിരുവള്ളൂർ: വള്ളിയാട് എം.എൽ.പി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 2023 – 24 വർഷത്തെ എൽ.എസ്.എസ് വിജയി അദീല റഹ്മ സി.എച്ച്, സ്കൂൾ പാചക തൊഴിലാളി

വൈക്കിലശ്ശേരി യോഗി മഠത്തിൽ സരസ്വതി അമ്മ അന്തരിച്ചു

വള്ളിക്കാട്: വൈക്കിലശ്ശേരിൽ യോഗി മഠത്തിൽ സരസ്വതി അമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയനായിരുന്നു. ഭർത്താവ് പരേതനായ കൃഷ്ണൻ നമ്പ്യാർ. മക്കൾ: സുനിൽ കുമാർ, സുധേഷ് കുമാർ. മരുമക്കൾ: അമ്പിളി, അനുശ്രീ. സഹോധരങ്ങൾ: ഭാർഗവി അമ്മ, ലീല (പിണറായി), വിലാസിനി (ബേങ്ക് റോഡ്), പരേതനായ ദാമോദരൻ. Summary: Yogimadathil Saraswathi Amma Passed away at Vaikkilasseri

സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയിൽ ഏറാമലയിൽ കൊടക്കാട്ട് ബാലൻ മാസ്റ്ററെ അനുസ്മരിച്ചു

ഏറാമല: പ്രമുഖ സോഷ്യലിസ്റ്റ് കൊടക്കാട്ട് ബാലൻ മാസ്റ്ററെ അനുസ്മരിച്ച് നാട്. ഏറാമല തട്ടോളിക്കരയിൽ നടന്ന പരിപാടി എച്ച്.എം.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ടി. ദാമോധരൻ അധ്യക്ഷത വഹിച്ചു. കൊടക്കാട്ട് ബാലൻ മാസ്റ്ററുടെ ചരമദിനത്തിൻ്റെ ഭാഗമായാണ് ഏറാമല- 19ാം വാർഡ് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയും അനുസ്മരണവും സംഘടിപ്പിച്ചത്. പി.പി.പ്രസീത് കുമാർ സ്വാഗതം പറഞ്ഞു.

“158 കേസുകള്‍ പുനരന്വേഷിക്കാന്‍ തയ്യാറുണ്ടോ?”; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി.അന്‍വർ

മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.വി അന്‍വര്‍ തുറന്നടിച്ചത്. തന്റെ പരാതികളില്‍ കേസ് അന്വേഷണം തൃപ്തികരമായല്ല നടക്കുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇങ്ങനെ തുറന്നുപറയേണ്ടിവന്നതെന്നാണ് അന്‍വര്‍ വിശദീകരിക്കുന്നത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന

അഴിയൂർ ചുങ്കത്ത് നെല്ലോളി നവാസ് അന്തരിച്ചു

അഴിയൂർ: അഴിയൂർ ചുങ്കം മരുന്നരക്കൽ പടിഞ്ഞാർ നെല്ലോളി നവാസ് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസ്സായിരുന്നു.പരേതരായ മൂസയുടെയും ഹാജറയുടെയും മകനാണ്. ഭാര്യ ജസീല. മക്കൾ നൗഫൽ, സനാ ജാസ്മിൻ. കബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു. Summary: Nelloli Navas passed away at Azhiyur Chunkam

error: Content is protected !!