പി വി അൻവറിന്റെ പരിപാടിക്കിടെ സംഘർഷം;മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു

മണ്ണാർക്കാട്: പി വി അൻവറിന്റെ അലനല്ലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. എംഎൽഎയുടെ പ്രതികരണം തേടുന്നതിനിടെ ചിലർ മാധ്യമ പ്രവർത്തകരെ മർദിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ചാനൽ റിപ്പോർട്ടർ, പ്രാദേശിക മാധ്യ പ്രവർത്തകൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിൻറെ ഭാഗമായുള്ള നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് അൻവർ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അനിഷ്ട സംഭവങ്ങളിൽ

കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം; ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ്

കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി. ബൈപ്പാസ് നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ അതിന്റെ നിയമ തടസ്സങ്ങൾ എല്ലാം ഒഴിവാക്കി ടെൻഡർ ചെയ്യുന്നതു വരെയുള്ള പ്രവൃത്തി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തയ്യാറാകാത്തതാണ് പരിപാടി ബഹിഷ്‌കരിക്കാൻ കാരണം. ഏറെ പ്രതിസന്ധികളിലൂടെയാണ്

മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ; സമരനായകന് അന്ത്യാഭിവാദ്യം അർപ്പിച്ച് നാട്, പുഷ്പനെ അവസാനമായി ഒന്ന് കാണാൻ വടകരയിലും നാദാപുരം റോഡിലുമെത്തിയത് നൂറുകണക്കിന് പേർ

വടകര : കൂത്തുപറമ്പ് വെടിവയ്പ്പിലെ സമര സമരനായകൻ പുഷ്പന്റെ മൃതദേഹവുമായി ആംബുലൻസ് വടകരയിലെത്തിയപ്പോൾ പ്രവർത്തകർ ഉച്ചത്തിൽ വിളിച്ചു മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ. വഴി നീളെ ആളുകൾ തടിച്ചു കൂടി. പുഷ്പനെ അവസാനമായി ഒന്ന് കാണാൻ വടകരയിൽ എത്തിയത് വൻ ജനാവലിയാണ്. രാവിലെ മുതൽ തന്നെ വടകര ന​ഗരത്തിലേക്ക് ആളുകൾ എത്തിയിരുന്നു. കാത്തിരിപ്പൊന്നും പ്രവർത്തകര മുഷിപ്പിച്ചില്ല. സഹന

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ഇളവ്‌ അനുവദിക്കുന്നതിന് ആപ്പ് വരുന്നു; യാത്രാ പാസിന് ആപ്പ് വഴി അപേക്ഷിക്കാം

കോഴിക്കോട്: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്രാ ഇളവ്‌ അനുവദിക്കുന്നതിന് ആപ്പ് ഒരുക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആപ്പ് വഴി മോട്ടോർ വാഹന വകുപ്പിന്‌ അപേക്ഷിക്കാം. എം.വി.ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാം. വിദ്യാർഥികൾ കയറുന്ന ബസ്സിൽ പണം നൽകിയാൽ മതിയെന്നും

വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി സ്കൂളിൽ മനശാസ്ത്ര ബോധവൽക്കരണ ക്ലാസ്

കാർത്തികപ്പള്ളി: വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ നേരിടുന്ന നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് മനശാസ്ത്ര ബോധവൽക്കരണ ക്ലാസ് കാർത്തികപ്പള്ളി നോർത്ത് എംഎൽപി സ്കൂളിൽ സംഘടിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കേണ്ട ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ക്ലാസ്സ്‌ . ഒരു കുട്ടി സാമൂഹികവൽക്കരിക്കപ്പെടുന്നതിൽ രക്ഷിതാവിനുള്ള പങ്കും,രക്ഷിതാക്കളിൽ മാതൃക പരമായ വൈകാരിക-സാമൂഹിക ബുദ്ധി പരിപോഷിപ്പിക്കേണ്ട വിധവും ക്ലാസ്സിൽ ചർച്ച

കൈനാട്ടി – തീരദേശ റോഡിന്റെ ശോചനീയാവസ്ഥ ; യൂത്ത്കോൺ​ഗ്രസ് റോഡ് ഉപരോധിച്ചു

ചോറോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണെടുത്തതിന്റെ തുടർന്നുണ്ടായ കൈനാട്ടി – തീരദേശ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കൈനാട്ടിയിൽ നിന്നും മീത്തലങ്ങാടി, കക്കാട്ട് പള്ളി മേഖലകളിലേക്കുള്ള റോഡാണ് ഉപരോധിച്ചത്. റോഡ് ഉടൻ റീ ടാർ ചെയ്യുക, നാട്ടുകാരെ മരണക്കെണിയിയിൽ നിന്ന് രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു

വടകര ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക നിയമനം

വടകര: വടകര ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്‌കൂളിലെ ജി.ഐ.എഫ്.ഡി. സെന്ററിലേക്ക് ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ ടീച്ചർ തസ്‌തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപകരാകാൻ പി.എസ്.സി നിഷ്കർഷിച്ച യോഗ്യതയുള്ളവർക്ക് ഒക്ടോബർ മൂന്നിന് 11 മണിക്ക് സ്കൂ‌ളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. Summary: Vadakara Government Technical High School Teacher Recruitment

സോഷ്യലിസ്റ്റ് നേതാവ് അഡ്വ. എം.കെ.പ്രേംനാഥിനെ അനുസ്മരിച്ച് ഓർക്കാട്ടേരി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി

വടകര: അഡ്വ. എം.കെ.പ്രേംനാഥ് അനുസ്മരണം സംഘടിപ്പിച്ച് ഓർക്കാട്ടേരി അഗ്രിക്കള്‍ച്ചറല്‍ മാർക്കറ്റിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി. മുൻ മന്ത്രി കെ.പി.മോഹനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ ടി.എൻ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷുഹൈബ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. വി.കെ. സന്തോഷ്‌ കുമാർ, എ.കെ.ഗോപാലൻ, വി.ലത്തീഫ്, പി.കെ.കുഞ്ഞിക്കണ്ണൻ, എ.കെ.ബാബു, രാജഗോപാലൻ,

താമരശ്ശേരിയിൽ സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു

താമരശ്ശേരി: എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ച സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ

മാലിന്യ മുക്ത ജനകീയ കാമ്പയിന് ഒരുങ്ങി വടകര നഗരസഭ; ലോഗോ പ്രകാശം ചെയ്തു

വടകര: മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ്റെ വടകര നഗരസഭാതല ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.പിബിന്ദുവാണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്. നഗരസഭതല നിർവഹണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥന്മാരും ഹരിത കർമ്മസേന, കുടുംബശ്രീ പ്രതിനിധികൾ, ഹരിത കേരളം മിഷൻ ആർ.പിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച്

error: Content is protected !!