പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എന്‍ വിജയന്‍ അന്തരിച്ചു

പുറമേരി: പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുനിങ്ങാട് സ്വദേശി സി.എന്‍.വിജയന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതുവടത്തൂര്‍ യുപി സ്‌കൂള്‍ റിട്ട.അധ്യാപകനാണ്.

ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുത്ത്; ഒട പുസ്തകം ചർച്ചചെയ്ത് കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം

വടകര : ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുതും ഉള്ള ഒട പുസ്തകം യുവാക്കൾക്കിടയിൽ ചർച്ചയാകുന്നു. കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ “ഒട” എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തകൻ രമേശൻ മാസ്റ്റർ പുസ്തകാവതരണം നടത്തി. രസ്ന അദ്ധ്യക്ഷത വഹിച്ചു. അക്ഷയ്രാജ്, അഹത സി, അൻവിയ ബി

പൂജവയ്പ്; സംസ്ഥാനത്തെ സ്‌കൂളുകൾക്ക് 11ന് അവധി

തിരുവനന്തപുരം: പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിട്ടുമില്ല. പുസ്തകങ്ങൾ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സർക്കാർ അവധി

മയ്യഴിക്ക് ഇനി ഭക്തിയുടേയും ആഘോഷത്തിന്റെയും നാളുകൾ; മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവം ശനിയാഴ്ച തുടങ്ങും

മാഹി: സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ നടക്കും. അഞ്ചിനു രാവിലെ 11.30ന് തിരുനാളിന് കൊടിയേറുമെന്ന് കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ വടകരയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14, 15 തിയ്യതികളിലാണ് പ്രധാന ഉത്സവം. ഉത്സവം മാഹിയിലാണ് നടക്കുന്നതെങ്കിലും വടകരകാർക്കും മാഹിപ്പള്ളി പെരുന്നാൾ

‘കഴിഞ്ഞ ദിവസം വരെ മഹല്ല് പരിപാടിയിൽ മുന്നിൽ നിന്നവനായിരുന്നു, ഇനിയവൻ കൂടെയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’;നാദാപുരം റോഡിൽ നടന്ന കാറപകടത്തിൽ മരിച്ച മുഹമ്മദ് സിനാന് വിട നൽകാനൊരുങ്ങി കൊയിലാണ്ടി

കൊയിലാണ്ടി: ”ഒരിക്കൽ പരിചയപ്പെട്ട ആരും അവനെ മറക്കില്ല, അത്രയും നല്ല പെരുമാറ്റമായിരുന്നു…ഇന്നലെ വരെ കൂടെയുണ്ടായിരുന്നവൻ ഇന്നില്ലെന്നത് വിശ്വാസിക്കാൻ പോലും കഴിയുന്നില്ല….”നാദാപുരം റോഡിൽ ഇന്നലെയുണ്ടായിരുന്ന കാറപകടത്തിൽ മരിച്ച കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കേയന്റെ വളപ്പിൽ മുഹമ്മദ് സിനാനെക്കുറിച്ച് മദ്രസ അധ്യാപൻ ആസിഫ് സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. നബിദിനവുമായി ബന്ധപ്പെട്ട് അപകടത്തിന് തൊട്ട് തലേ ദിവസം വരെ

കോഴിക്കോട് മയക്കുമരുന്ന് നൽകി ഹൈസ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്; പ്ര​തി​ക്ക് 20 വർഷം ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് പോക്സോ കോടതി

കോ​ഴി​ക്കോ​ട്: ക​ളി​സ്ഥ​ല​ത്തു​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 20 കൊ​ല്ലം ത​ട​വും പി​ഴ​യും ശിക്ഷ. കൊ​ല്ലം പ​ര​വൂ​ർ തൊ​ടി​യി​ൽ അ​ൻ​സാ​ർ എ​ന്ന നാ​സ​റി​നെ​യാ​ണ് (62) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ ജ​ഡ്ജി സി.​എ​സ്. അ​മ്പി​ളി ശിക്ഷിച്ചത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 37 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 85,000 രൂ​പ പി​ഴ​യുമാണ് വി​ധി​ച്ച​ത്. ശി​ക്ഷ

റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി വടകര കെ.ടി.ബസാർ പുത്തൻപുരയിൽ രാജേന്ദ്രൻ അന്തരിച്ചു

വടകര: റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറിവടകര കെ.ടി.ബസാർ പുത്തൻപുരയിൽരാജേന്ദ്രൻ.പി.പി അന്തരിച്ചു. 69 വയസ്സായിരുന്നു. ഭാര്യ ശ്യാമള. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ സഹോദരനാണ്. മക്കൾ: ജിസ്തുരാജ് (ഹെഡ് പോസ്റ്റോഫീസ് വടകര), സിംജിത് രാജ് (ദുബൈ). മരുമക്കൾ: ശ്യാമിലി, അശ്വതി. സഹോദരങ്ങൾ: പി.പി ചന്ദ്രശേഖരൻ (സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), വിജയൻ, ദിവാകരൻ

കറണ്ട് കണക്ഷൻ നല്‍കാന്‍ കൈക്കൂലി വാങ്ങി; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിലെ മുന്‍ ഓവർസിയർക്ക്‌ അഞ്ച് വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കൊയിലാണ്ടി കെഎസ്ഇബി മേജർ സെക്ഷനിലെ ഓവർസിയറായിരുന്ന കെ.രാമചന്ദ്രനെയാണ്‌ കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. 250 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്‌. 2010 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം. ചേലിയയിലെ ഒരു

ജനഹൃദയങ്ങളിൽ എളിമയുടെയും വിനയത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും പ്രതീകമായ സോഷ്യലിസ്റ്റ്; മുൻ എം.എൽ.എ എം.കെ.പ്രേംനാഥിനെ അനുസ്മരിച്ച് വടകര

വടകര: പ്രമുഖ സോഷ്യലിസ്റ്റായിരുന്ന മുൻ വടകര എം.എൽ.എ എം.കെ പ്രേംനാഥിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുക്കാളി റൈറ്റ് ചോയ്സ് സ്ക്കുളിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. എം.വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ദാമോരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ജനങ്ങളുടെ ഹൃദയത്തിൽ എളിമയുടെയും വിനയത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും

കുറ്റ്യാടി വികസന പാതയിൽ; കുറ്റ്യാടി ബൈപ്പാസിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കുറ്റ്യാടി: കുറ്റ്യാടിയുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. നാദാപുരം കുറ്റ്യാടി നിയോജക മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങാണ് സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ഉദ്ഘാടന സമ്മാനമായി കുറ്റ്യാടി

error: Content is protected !!