മയക്കുമരുന്ന് കേസ്; ചോറോട് മുട്ടുങ്ങൽ സ്വദേശിക്ക് 10 വർഷം തടവും പിഴയും ശിക്ഷ

വടകര: മയക്കുമരുന്നു കേസിലെ പ്രതിയെ 10 വ‍ർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടക്കാനും കോടതി ശിക്ഷിച്ചു. ചോറോട് മുട്ടുങ്ങൽ വെസ്റ്റ് ദേശത്ത് കല്ലറക്കൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂൺ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരക മയക്കുമരുന്നായ എം ഡി എം എയുമായി

പയ്യോളിയിൽ മീലാദ് കോൺഫറൻസും റാലിയും ഇന്ന്‌; വിപുലമായ പരിപാടികൾ

പയ്യോളി: മുഹമ്മദ് നബിയുടെ 1499ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പയ്യോളിയില്‍ വിപുലമായ പരിപാടികള്‍. ഇന്ന് വൈകിട്ട്‌ പയ്യോളി ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ബ് പരിസരത്ത് പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസിലും റാലിയിലും കേരളത്തിലെ അറിയപ്പെടുന്ന സുന്നി പ്രാസ്ഥാനിക രംഗത്തെ സയ്യിദുമാരും പണ്ഡിതരും പങ്കെടുക്കും. വെകുന്നേരം 4.30ന് പേരാമ്പ്ര റോഡിൽ നെല്യേരി മാണിക്കോത്ത് നിന്നും ആരംഭിക്കുന്ന ബഹുജന നബി

അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് വരെ കർമ്മനിരതൻ, പുറമേരിയിലെയും പരിസര പ്രദേശങ്ങളിലെയും രാഷ്ട്രീയ സംസ്കാരിക വിദ്യാഭാസ രംഗത്തെ തീരാനഷ്ടം ; പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ

വടകര: പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം എൽ എ, സിം എം വിജയന് അനുശോചനം രേഖപ്പെടുത്തിയത്. തികച്ചും വേദനാജനകമായ ഒരു വേർപാട്, വാർത്തയാണ് ഇന്ന് ഉണ്ടായതെന്ന് തുടങ്ങിയാണ് എം എൽ എ അനുശോചനകുറിപ്പ് ആരംഭിക്കുന്നത്. പുറമേരി

ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട; ലൈസന്‍സും ആര്‍.സി ബുക്കുമെല്ലാം ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണില്‍, ഇനിയെല്ലാം ഹൈടെക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ വാഹന ലൈസന്‍സും ആര്‍.സി ബുക്കും വണ്ടിയില്‍ സൂക്ഷിക്കേണ്ടതില്ല, ഇനി ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സൂക്ഷിക്കാം. ലൈസൻസും ആർ.സി ബുക്കും പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ആധുനിക കാലത്ത് പ്രിന്റഡ്‌ രേഖകളുടെ ആവശ്യമില്ലെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. ആധാർ ഡൗൺലോഡ് ചെയ്യുന്നതിന്‌ സമാനമായി ഇനി ലൈസൻസും ഡൗൺലോഡ്

പേരാമ്പ്ര പഞ്ചായത്ത് ഓഫീസിൽ യുഡിഎഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘര്‍ഷം; പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും, സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായതോടെ സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പേരാമ്പ്ര റെ​ഗുലേറ്റഡ് മാർക്കറ്റിംങ് ​ഗ്രൗണ്ടിൽ മാസങ്ങളായി കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്ത് ഓഫീസ് യു.ഡി.എഫ് ഉപരോധിച്ചത്. രാവിലെ ഒമ്പത്

ചോമ്പാല ഉപജില്ല കലോത്സവം; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയാകും

പുറമേരി: ചോമ്പാല ഉപജില്ല കലോത്സവത്തിന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയാകും. നവംബർ 9,11,12,13 തിയ്യതികളിലായാണ് കലോത്സവം നടക്കുക. ആയിരത്തിലധികം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും. കലോത്സവത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.ജ്യോതിലക്ഷ്മി സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി, ചോമ്പാല എ.ഇ.ഒ സപ്ന

പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എന്‍ വിജയന്‍ അന്തരിച്ചു

പുറമേരി: പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുനിങ്ങാട് സ്വദേശി സി.എന്‍.വിജയന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതുവടത്തൂര്‍ യുപി സ്‌കൂള്‍ റിട്ട.അധ്യാപകനാണ്.

ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുത്ത്; ഒട പുസ്തകം ചർച്ചചെയ്ത് കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം

വടകര : ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുതും ഉള്ള ഒട പുസ്തകം യുവാക്കൾക്കിടയിൽ ചർച്ചയാകുന്നു. കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ “ഒട” എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തകൻ രമേശൻ മാസ്റ്റർ പുസ്തകാവതരണം നടത്തി. രസ്ന അദ്ധ്യക്ഷത വഹിച്ചു. അക്ഷയ്രാജ്, അഹത സി, അൻവിയ ബി

പൂജവയ്പ്; സംസ്ഥാനത്തെ സ്‌കൂളുകൾക്ക് 11ന് അവധി

തിരുവനന്തപുരം: പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിട്ടുമില്ല. പുസ്തകങ്ങൾ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സർക്കാർ അവധി

മയ്യഴിക്ക് ഇനി ഭക്തിയുടേയും ആഘോഷത്തിന്റെയും നാളുകൾ; മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവം ശനിയാഴ്ച തുടങ്ങും

മാഹി: സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ നടക്കും. അഞ്ചിനു രാവിലെ 11.30ന് തിരുനാളിന് കൊടിയേറുമെന്ന് കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ വടകരയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14, 15 തിയ്യതികളിലാണ് പ്രധാന ഉത്സവം. ഉത്സവം മാഹിയിലാണ് നടക്കുന്നതെങ്കിലും വടകരകാർക്കും മാഹിപ്പള്ളി പെരുന്നാൾ

error: Content is protected !!