കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

സുല്‍ത്താൻ ബത്തേരി: കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയില്‍ വീട്ടില്‍ ടി.മുഹമ്മദ് ആഷിഖ് (29) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിട എക്‌സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച്‌ പരിശോധന നടത്തുകയായിരുന്നു. 53.900 ഗ്രാം

ഇന്നും ശക്തമായ മഴ തുടരും; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്, ഉയർന്ന തിരമാലകൾക്ക് സാധ്യത തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയുൾപ്പടെ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്

മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു

അഴിയൂർ: മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു.തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ മക്കൾ: ശ്രീധരൻ, സുരേഷ് ബാബു, രാധ , ലീല, ഉഷ, പ്രേമ, ശ്രീജ, നിഷ

വടകര അഴിത്തലയിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു

വടകര: അഴിത്തലയിൽ അഴിമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. കാഞ്ഞായി സഫീർ(44) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ വള്ളം ആടി ഉലഞ്ഞു. ഇതിനിടെ സഫീർ വള്ളത്തിനുള്ളിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനാണ് പരിക്കേറ്റത്.

കാസർ​ഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാളെ കാണാതായി

കാസർകോട്: നീലേശ്വരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ (58) ആണ് മരിച്ചത്. കാണാതായ മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. മുനീർ എന്നയാളെയാണ് കാണാതായത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ 35 ഓളം പേർ നീന്തി രക്ഷപ്പെട്ടു. ഇവരിൽ ഒൻപത് പേർ കാസർ​ഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തിരയിൽപെട്ട് മറിഞ്ഞ ബോട്ട് പൂർണമായും കടലിൽ

എഡിഎം നവീൻ ബാബുവിന്റെ മരണം,കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നാവശ്യം ശക്തം; വടകരയിലും കുറ്റ്യാടിയിലും കോൺ​ഗ്രസ് പ്രതിഷേധം

വടകര: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കോഴിക്കോട് ജില്ലയിലും പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരേ ക്രിമിനൽ കേസ്സെടുക്കുക, പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് വടകരയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. അഞ്ചുവിളക്ക് പരിസരത്ത്

വാഹനമിടിച്ച് നട്ടെല്ലിനും കാലിനും പരിക്കേറ്റു; വടകര മേപ്പയിൽ കാട്ടുപൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ

വടകര : വാഹനമിടിച്ച് പരിക്കേറ്റ കാട്ടുപൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ. തിങ്കളാഴ്ച മേപ്പയിൽ പച്ചക്കറിമുക്കിന് സമീപമാണ് സംഭവം. നട്ടെല്ലിനും കാലിനും പരിക്കേറ്റ് നടക്കാൻ കഴിയാത്തവിധത്തിൽ റോഡരികിൽ അവശനിലയിലാണ് കാട്ടുപൂച്ചയെ നാട്ടുകാർ കണ്ടത്. നാട്ടുകാർ കുറ്റ്യാടി വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചത് പ്രകാരം വടകരയിലെ ആനിമൽ റെസ്‌ക്യൂവർ സ്ഥലത്തെത്തി. പൂച്ചയെ കൂട്ടിലാക്കി പുതിയാപ്പ് മൃ​ഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വനംവകുപ്പധികൃതർ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കൊലപാതകി,നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥൻ; കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ പ്രതികരണവുമായി കെ സുധാകരൻ

പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ കൊലപാതകിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. ക്രിമിനൽ കുറ്റമാണ് ദിവ്യ ചെയ്തത്. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കാണിച്ചത് അതിക്രൂരതയെന്നും അദ്ദേഹം ആരോപിച്ചു. നവീനിന്റെ മരണം ഓർമ്മിക്കാൻ പോലും സാധിക്കില്ല. ജില്ലാ

നാദാപുരംറോഡ് എംടിസി ട്യൂഷൻ സെന്ററിലെ അധ്യാപകനായിരുന്ന ചോറോട് പൂലാണത്തിൽ പ്രകാശൻ അന്തരിച്ചു

വടകര: ചോറോട് പൂലാണത്തിൽ പ്രകാശൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം നാദാപുരംറോഡ് എംടിസി ട്യൂഷൻ സെന്ററിലെ ഹിന്ദി അധ്യാപകനായിരുന്നു. അച്ഛൻ: പരേതനായ കുമാരൻ അമ്മ: നളിനി ഭാര്യ: ബിന്ദു മകൾ: നന്ദന സഹോദരങ്ങൾ: പവിത്രൻ ,ദിനേശൻ,രതീശൻ, ശ്രീലത,പരേതനായ സുരേഷ് സംസ്ക്കാരം ഇന്ന് രാത്രി പത്ത് മണിയോടെ

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജില്ലയിൽ ചോമ്പാല മുതൽ രാമനാട്ടുകര വരെ പ്രത്യേക ജാഗ്രത ആവശ്യം

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജില്ലയൽ ചോമ്പാല മുതൽ രാമനാട്ടുകര വരെ പ്രത്യേക ജാഗ്രത ആവശ്യമെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം- കാപ്പിൽ മുതൽ പൂവാർ വരെ,

error: Content is protected !!