അറിഞ്ഞോ,വാട്സ് ആപ്പിൽ പുതിയ അപ്ഡേഷനുകൾ എത്തുന്നു; ലൗ ലൈക്ക് ബട്ടണ് പുറമേ ഇതാ സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി മെൻഷൻ ചെയ്യാനുള്ള ഓപ്ഷനും

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിലേക്ക് അടുത്ത നിര അപ്‌ഡേറ്റുകൾ വരുന്നു. സ്റ്റാറ്റസുകൾ ലൈക്ക് ചെയ്യാനും റീഷെയർ ചെയ്യാനും പ്രൈവറ്റ് മെൻഷൻ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ കൊണ്ടുവരുന്നത്. സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി മെൻഷൻ ചെയ്യാൻ കഴിയും. എന്നാൽ മൂന്നാമതൊരാൾക്ക് ഇക്കാര്യം കാണാൻ കഴിയില്ല. മെൻഷൻ ചെയ്തുകഴിഞ്ഞാൽ ആ കോൺടാക്റ്റിന് ഈ സ്റ്റാറ്റസ്

പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു

വടകര: പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു.തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പടയൻ്റെവിട മഹമൂദ് മക്കൾ: ആസ്യ, അബ്ദുൾ അസീസ് (ഖത്തർ ) മുസ്തഫ, അബ്ദുൾ ഖാദർ , പരേതനായ മെയ്തീൻ ഖബറടക്കം താഴങ്ങാടി ജുമാമസ്ജിദിൽ നടന്നു.

പണം ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് യുവതിയും സുഹൃത്തും പിടിയിൽ

കോഴിക്കോട്: പണം അയച്ചതായി വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കും. പണം എടുക്കാൻ വരുന്നവരോട് എടിഎം കാർഡ് എടുക്കാൻ

മടപ്പള്ളി ​ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

വടകര: മടപ്പള്ളി ​ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ അധ്യാപക ഒഴിവാണുള്ളത്. നിയമന കൂടിക്കാഴ്ച ചൊവ്വാഴ്ച (ഒക്ടോബർ 8) രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Description: Madapally Govt. Vocational Higher Secondary School Teacher Vacancy

റേഷന്‍ കാര്‍ഡ് മസ്റ്ററിംങ് ഇനിയും പൂര്‍ത്തിയാക്കിയില്ലേ?; ഇല്ലെങ്കില്‍ അടുത്ത മാസം മുതല്‍ റേഷന്‍ ലഭിക്കില്ലെന്ന് കേന്ദ്രമുന്നറിയിപ്പ്, ഇനി മൂന്ന് നാള്‍ കൂടി

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് നാള്‍കൂടി. ഒക്ടോബര്‍ 3 മുതല്‍ എട്ട് വരെയാണ് മസ്റ്ററിങിനായി അനുവധിച്ച സമയം. രണ്ടുനാള്‍ പിന്നിടുമ്പോഴും മസ്റ്ററിംങിനായി എത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മുന്‍ഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാര്‍ഡ് അംഗങ്ങള്‍ക്കാണ് കെ.വൈ.സിക്കായി (മസ്റ്ററിങ്) 3 മുതല്‍ 8 വരെ അനുവദിച്ച സമയം.

തൂണേരി ഷിബിൻ വധക്കേസ് ശിക്ഷാ വിധി 15 ന്; നാദാപുരം മേഖലയിൽ സുരക്ഷ ശക്തമാക്കി, ഫെയ്സ്ബുക്ക്, വാട്സ് ആപ് ​ഗ്രൂപ്പുകൾ പോലിസ് നിരീക്ഷണത്തിൽ

  നാദാപുരം : ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ. ഷിബിൻ വധക്കേസിലെ പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചതോടെ നാദാപുരം മേഖലയിൽ പോലീസിന്റെ പട്രോളിങ്‌ ശക്തമാക്കി. നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് പട്രോളിങ്‌ ശക്തമാക്കിയത്. നാദാപുരം മേഖലയിൽ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട് നാദാപുരം, തൂണേരി, വെള്ളൂർ, വേറ്റുമ്മൽ, പുറമേരി, ചാലപ്പുറം, പേരോട്, ഇരിങ്ങണ്ണൂർ ഭാഗങ്ങളിലാണ് പോലീസ് കൂടുതൽ ജാഗ്രതാനിർദേശം

മേപ്പയിൽ ചെറിയ ഇല്ലത്ത് രത്നാകരൻ അന്തരിച്ചു

വടകര: മേപ്പയിൽ ചെറിയ ഇല്ലത്ത് രത്നാകരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: അനിത മക്കൾ: രജിന, രജീഷ്. രമീഷ് മരുമക്കൾ: സുനിൽകുമാർ, സിന്ധു, സിൻസി സംസ്ക്കാരം വീട്ടുവളപ്പിൽ

എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടമായി, മോഷണത്തിന് പിന്നിൽ വീടുമായി അടുത്ത പരിചയമുള്ള ആളെന്ന് സംശയം

കോഴിക്കോട്: എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിലാണ് മോഷണം നടന്നത്. 26 പവൻ സ്വർണമാണ് മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന്

ഗതാഗതനിയമന ലംഘനത്തിനുള്ള പിഴ യഥാസമയം അടയ്ക്കാത്തവരാണോ?; എങ്കില്‍ അടയ്ക്കുവാന്‍ അവസരം, മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു

വടകര: ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകള്‍ അടയ്ക്കാന്‍ പൊതുജനങ്ങള്‍ക്കായി പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇ-ചലാന്‍ മുഖേന നല്‍കിയിട്ടുള്ള ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകളും, നിലവില്‍ കോടതിയിലുള്ള ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ

മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടില്ല; എഫ്.ഐ.ആറിൽ നിന്നും ഒഴിവാക്കും, യുട്യൂബർമാർക്കെതിരെ കേസെടുക്കും

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കുമെന്ന് പോലീസ് പറഞ്ഞു. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. അന്വേഷണം

error: Content is protected !!