ചോറോട് പഞ്ചായത്ത് യോഗ പരിശീലകനെ നിയമിക്കുന്നു; വിശദമായി നോക്കാം

ചോറോട്: ചോറോട് പഞ്ചായത്ത് വനിതകൾക്കായി നടപ്പാക്കുന്ന യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ പരിശീലകനെ നിയമിക്കുന്നു. അംഗീകൃത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വനിതകൾക്ക് മുൻഗണന. കൂടിക്കാഴ്ച 21ന് രാവിലെ 10മണിക്ക്‌ ചോറോട് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്നതായിരിക്കും. Description: Chorode Panchayat appoints yoga instructor; Let’s see in detail

കൂത്തുപറമ്പില്‍ ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; ഹോട്ടല്‍ ഉടമയും സുഹൃത്തും അറസ്റ്റില്‍

കൂ​ത്തു​പ​റ​മ്പ്: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേര്‍ അറസ്റ്റില്‍. ത​ല​ശ്ശേ​രി​ റോ​ഡി​ൽ പാ​റാ​ൽ നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ എ​ൻ.​എ​ച്ച് 1985 ഹോ​ട്ട​ലു​ട​മ മൂ​ര്യാ​ട് സ്വ​ദേ​ശി നൗ​ഫ​ൽ (39), സു​ഹൃ​ത്ത് ക​ക്കാ​ട് സ്വ​ദേ​ശി സ്വ​ദേ​ശി സ​ഹ​ദ് (37) എ​ന്നി​വരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്‌. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇതേ ഹോട്ടലിലെ

മാർക്കറ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റുക; നഗരത്തിലെ വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍സ്‌ കൗൺസിൽ

വടകര: വടകര നഗരത്തിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍സ്‌ കൗൺസിൽ നഗരത്തില്‍ സായാഹ്ന ധർണ നടത്തി. നഗരസഭയിലെ പൗരൻമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണണമെന്നഭ്യർഥിച്ച് നഗരസഭാധികൃതർക്ക് നൽകിയ നിവേദനത്തിന്റെ തുടർച്ചയായാണ് ബുധനാഴ്ച വൈകീട്ട് 4.30ന് വടകര അഞ്ചുവിളക്ക് ജങ്ഷന് സമീപത്ത് ധർണ നടത്തിയത്‌. പ്രസിഡന്റ് ഇ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ടൗണിലെ

കൊയിലാണ്ടി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം 22ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്നതായിരിക്കും. പ്രവ്യത്തി പരിചയം ഉള്ളവര്‍ക്കും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. Description: Recruitment of Lab Technician in Chengottukav Panchayat Family Health Centre.

കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം; വടകര സ്വദേശിയായ നടത്തിപ്പുകാരനടക്കം നാല് പേര്‍ പിടിയില്‍

എറണാകുളം: കൊച്ചിയില്‍ അനാശ്യാസ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരനായ വടകര സ്വദേശിയടക്കം നാലുപേര്‍ അറസ്റ്റില്‍. മെത്തയില്‍ ചാലിവീട്ടില്‍ സി.രാജേഷ് (39), തിരുവനന്തപുരം വട്ടപ്പാറ കടത്തുംകര വീട്ടില്‍ സഞ്ജു ഭവനില്‍ വിഷ്ണു(35), ചാലക്കുടി കുറ്റിച്ചിറ കന്നോലിവീട്ടില്‍ ഷിജോണ്‍ (44), തമ്മനം കന്നോത്തുപറമ്പില്‍ ആര്‍.ജി സുരേഷ് (490 എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം നാല് സ്ത്രീകളെയും

ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തണം; സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം

വടകര: മണിയൂര്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര പദ്ധതിയായ ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തി പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുടപ്പിലാവില്‍ നോര്‍ത്ത് കെ.എ കുഞ്ഞിരാമന്‍ വൈദ്യര്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.ഷൈമ, എം.എം ധര്‍മരാജന്‍, ടി.കെ അഖില്‍, വി സുരേഷ്

ഡി.​എ കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യു​ക; വടകര താലൂക്കിൽ 30ന് സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്

വടകര: ഒക്ടോബര്‍ 30ന് വടകര താലൂക്കില്‍ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളുടെ സൂ​ച​ന പ​ണി​മു​ട​ക്ക്. സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2022 ഒ​ക്ടോ​ബ​ർ ​മു​ത​ലു​ള്ള ഡി.​എ കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യു​ക, താലൂക്കില്‍ വര്‍ധിച്ചുവരുന്ന ക​ല​ക്ഷ​ൻ ബ​ത്ത സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക, മു​ഴു​വ​ൻ ബ​സു​ക​ളി​ലും ക്ലീ​ന​ർ​മാ​രെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യിച്ചാണ് പണിമുടക്ക്. സമരത്തിന്റെ ഭാഗമായി

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

സുല്‍ത്താൻ ബത്തേരി: കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയില്‍ വീട്ടില്‍ ടി.മുഹമ്മദ് ആഷിഖ് (29) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിട എക്‌സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച്‌ പരിശോധന നടത്തുകയായിരുന്നു. 53.900 ഗ്രാം

ഇന്നും ശക്തമായ മഴ തുടരും; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്, ഉയർന്ന തിരമാലകൾക്ക് സാധ്യത തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയുൾപ്പടെ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്

മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു

അഴിയൂർ: മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു.തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ മക്കൾ: ശ്രീധരൻ, സുരേഷ് ബാബു, രാധ , ലീല, ഉഷ, പ്രേമ, ശ്രീജ, നിഷ

error: Content is protected !!