വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം ; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

വടകര: വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെസ്റ്റ് ഹിൽ സ്വദേശി സൂരജും രണ്ട് കുട്ടികളുമാണ് വെള്ളയിൽ പോലിസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്. കാറിൻ്റെ ഡോർ തുറന്ന് അതിൽ നിന്നും

കുതിപ്പിനിടയിൽ താഴേക്കിറങ്ങി; സ്വർണ വിലയിൽ ഇന്ന് കുറവ്

സർവകാല റെക്കോഡിൽ നിന്ന് സ്വർണ വില താഴേക്ക്. സ്വർണം പവന് ഇന്ന് 160 രൂപ കുറഞ്ഞ് 56,800 രൂപയിലെത്തി. ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 7100 രൂപയിലാണ് ഇന്നത്തെ വില. കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56,960 രൂപയിൽ നിന്നാണ് സ്വർണവില കുറഞ്ഞത്. അമേരിക്കയിൽ നവംബറിൽ നടക്കാനിരിക്കുന്ന ഫെഡ് യോ​ഗത്തിൽ വലിയ

മാലിന്യമുക്തം നവകേരളം പദ്ധതി; വൈക്കിലശ്ശേരി തെരുവിൽ ജനകീയ ക്യാമ്പയിൽ

ചോറോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരുവിൽ ജനകിയ ക്യാമ്പയിൻ സംഘടിപ്പിച്ചു. 2025 മാർച്ച് 30 ന് സംസ്ഥാനം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ പറഞ്ഞു. ശുചിത്വം ഒരു പ്രവൃത്തിയായല്ല കാണേണ്ടത് അത് ജീവിതചര്യയാക്കണമെന്നും

ആധാര്‍ കാര്‍ഡിലെയും റേഷന്‍ കാര്‍ഡിലെയും പേരിൽ പൊരുത്തക്കേട്; ഒരു ലക്ഷം പേരുടെ മസ്റ്ററിംങ് അസാധുവായി, സമയ പരിധി നാളെ അവസാനിക്കും

കോഴിക്കോട്: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് നാളെ പൂര്‍ത്തിയാവാനിരിക്കെ സംസ്ഥാനത്ത്‌ വീണ്ടും പ്രതിസന്ധി. ആധാര്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കാണ് ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്‌. ഇതോടെ സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ വരുന്നവരുടെ റേഷന്‍ കാര്‍ഡ്‌ മസ്റ്ററിംഗ് അസാധുവായിരിക്കുകയാണ്. ആധാര്‍ കാര്‍ഡിലെയും റേഷന്‍ കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് പ്രധാന കാരണം. രണ്ടിലെയും പേരുകള്‍ തമ്മിലുള്ള വ്യത്യാസം മുപ്പത് ശതമാനത്തിലേറെയാണെങ്കില്‍ മസ്റ്ററിംഗ്

കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച്‌ അപകടം; 42 പേർക്ക്‌ പരിക്ക്‌

കോഴിക്കോട്: മീഞ്ചന്ത മിനി ബൈപ്പാസില്‍ മാനാരിയിൽ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കുട്ടികള്‍ ഉള്‍പ്പെടെ 42 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.കോഴിക്കോടേക്ക് വരികയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസും മലപ്പുറം വേങ്ങരയിലേക്ക് പോവുകയായിരുന്നു ‘നിനുസ്റ്റാര്‍” എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ

നാദാപുരംറോഡ് സ്റ്റേഷനിൽ നിർത്തലാക്കപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക’; ജനകീയ പ്രശ്നങ്ങൾ ചർച്ചയാക്കി സിപിഎം വെള്ളികുളങ്ങര ലോക്കൽ സമ്മേളനം

ഒഞ്ചിയം: നാദാപുരം റോഡിൽ നിർത്തലാക്കപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് സിപിഎം വെള്ളികുളങ്ങര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വല്ലത്ത് താഴ ഇ എം ദയാനന്ദൻ നഗറിൽ നടന്ന സമ്മേളനം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. വല്ലത്ത് ബാലകൃഷ്ണൻ, കിഴക്കയിൽ ഗോപാലൻ,എ.റീന എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.കെ.കമല പതാക ഉയർത്തി. കെ. അശോകൻ ,കെ.കെ.

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ; എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടിക്ക് വടകരയിൽ തുടക്കമായി

വടകര: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ‘വൈബിന്റെ’ നേതൃത്വത്തിലുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. വടകര ബി.ഇ.എം ഹയർസെക്കണ്ടറി സ്കൂളിലും, ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിലുമായി രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലന ക്‌ളാസ്സുകൾ നടക്കുന്നത്. നാനൂറോളം വിദ്യാർത്ഥികളാണ് പരിശീലനത്തിന്

പേരാമ്പ്രയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപ്പിടിച്ചു

പേരാമ്പ്ര: പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പേരാമ്പ്ര ഡ്രൈവിംഗ് സ്‌കൂളിന്‍റെ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന സ്‌കൂട്ടറിനാണ് തീപിടിച്ചത്. പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിനു പുറകുവശത്തുള്ള ഗ്രൗണ്ടില്‍ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്‌കൂട്ടറിനുള്ളില്‍ പുക ഉയരുകയും പിന്നീട് തീ പടര്‍ന്ന് കത്തുകയുമായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍നിന്നും അഗ്നിരക്ഷാ സേനയെത്തിതീ അണക്കുകയായിരുന്നു. അസിസ്റ്റന്‍റ്

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജിലയുൾപ്പടെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് ഇന്ന് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.വിവിധ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് പ്രവച്ചിരിക്കുന്ന

എംടിയുടെ വീട്ടില്‍ മോഷണം തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓരോ ആഭരണങ്ങളായി എടുത്തു, ഒടുവില്‍ കുടുങ്ങി; വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട്‌: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്‌റ്റില്‍. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത്‌ വട്ടോളി സ്വദേശി പ്രകാശന്‍ (44) എന്നിവരെയാണു നടക്കാവ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. എം.ടിയുടെ വീട്ടിലെ ജോലിക്കാരിയാണു ശാന്ത. അവരുടെ അടുത്ത ബന്ധുവാണു പ്രകാശന്‍. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങള്‍,

error: Content is protected !!