ചർച്ചകളും വിമർശനങ്ങളും കനക്കും; സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

നാദാപുരം: സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ സമ്മേളനം നാദാപുരത്ത് ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്യും. 12ന് നടക്കുന്ന എടച്ചേരി ലോക്കല്‍ സമ്മേളനം പി.പി ചാത്തു, 13ന് നടക്കുന്ന പുറമേരി ലോക്കല്‍ സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.പുഷ്പജ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. 15ന് നടക്കുന്ന വിലങ്ങാട്

പുറമേരിയില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് കാലിന് പരിക്ക്‌

നാദാപുരം: പുറമേരിയില്‍ തെരുവുനായയുടെ അക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. നായയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ യുവാവിന്റെ കാലിന് പരിക്കേറ്റു. കുന്നുമ്മല്‍ ആദിത്ത് (9), വെള്ളൂരിലെ പുത്തന്‍പൊയിലില്‍ സുനില്‍ (43), പുറമേരിയിലെ ഹോട്ടല്‍ തൊഴിലാളി എടച്ചേരി നോര്‍ത്തിലെ ചുണ്ടയില്‍ താഴകുനി രാജന്‍ (58), പുറമേരിയിലെ താരത്ത് നാരായണന്‍ (60) എന്നിവര്‍ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ്

ദേശീയപാതയില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്; പയ്യോളി മുതല്‍ നന്തിവരെയുള്ള റോഡില്‍ പല ഭാഗങ്ങളിലും ചെളിയും വെള്ളവും

കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ രാത്രി വൈകും വരെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ തുടരുന്നു. പയ്യോളി മുതല്‍ നന്തിവരെയുള്ള പല ഭാഗങ്ങളിലും റോഡില്‍ ചെളിയും വെള്ളവും കെട്ടിനില്‍ക്കുകയാണ്. വാഹനങ്ങള്‍ നിരങ്ങിപ്പോകുന്ന സ്ഥിതിയാണ്. കൊയിലാണ്ടി മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്തും സ്ഥിതി ഇതുതന്നെയാണ്. പൊയില്‍ക്കാവ് രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

നാദാപുരം താലൂക്ക് ആശുപത്രിയിൽ നഴ്‌സിങ് ഓഫീസറടക്കം നിരവധി ഒഴിവുകള്‍; വിശദമായി നോക്കാം

നാദാപുരം: താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്‌ട്രീഷ്യനെ നിയമിക്കുന്നു. ഇലക്‌ട്രിക് പ്ലംബിങ്‌ ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ ഒൻപതിന് രാവിലെ 10 മണിക്ക് നാദാപുരം ഗവ. താലൂക്കാശുപത്രിയിൽ നടക്കുന്നതായിരിക്കും. താലൂക്കാശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റിയെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ രാവിലെ 11 മണിക്ക് ആശുപത്രിയിൽ നടക്കുന്നതായിരിക്കും. താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നഴ്‌സിങ്‌ ഓഫീസറെ നിയമിക്കുന്നു. അഭിമുഖം

ചിത്രകാരനും നാടകസംവിധായകനുമായ മുരളി ഏറാമല അന്തരിച്ചു

ഉളിക്കൽ: ചലച്ചിത്ര കലാസംവിധായകനും നാടക സംവിധായകനുമായ ഉളിക്കല്‍ മണ്ഡപപ്പറമ്പിലെ മുരളി ഏറാമല ചൊക്ലി ഒളവിലത്ത് അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ചിത്രകാരനും ശില്‍പിയും പാനൂര്‍ പിആര്‍എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. ചിത്രകലാ അധ്യാപകനുമാണ്. പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നാടക പരിശീനത്തിലായിരുന്നു മുരളി. ഒളവിലത്തെ ബന്ധുവീട്ടിലായിരുന്നു താമസം. പരിശീലനത്തിന് ശേഷം തിങ്കളാഴ്ച

നാടിൻ്റെ ഒത്തൊരുമയുടെ സമര വിജയം; ഇരിങ്ങൽ അടിപ്പാത യാഥാർത്ഥ്യമാക്കിയ പി.ടി.ഉഷ എം.പിക്ക് നാടിൻ്റെ ആദരം

വടകര: ഇരിങ്ങലിൽ ദേശീയപാതയിൽ അടിപ്പാത യാഥാർത്ഥ്യമാക്കിയ പി.ടി.ഉഷ എം.പിക്ക് നാടിൻ്റെ ആദരവ്. രണ്ടര വർഷക്കാലം നീണ്ടുനിന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയ ഇരിങ്ങൽ അടിപ്പാത സമരസമിതിയുടെ സമര വിജയം കൂടിയായിരുന്നു ഇത്. അടിപാത സാധ്യമാക്കിയ രാജ്യസഭാ എം.പിയും ഇൻഡ്യൻ ഒളിമ്പിക്ക് കമ്മിറ്റി ചെയർമാനുമായ ഡോ.പി.ടി.ഉഷക്ക് ഇരിങ്ങലിൽ ഉജ്വല സ്വീകരണവും ആദരവുമാണ് നാട് നല്കിയത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ

ശക്തമായ മഴയ്ക്കൊപ്പം എത്തിയ ഇടിമിന്നൽ നാശം വിതച്ചു; പേരാമ്പ്ര പാലേരിയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു

പേരാമ്പ്ര: ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലിലാണ് പാലേരിയില്‍ വീടിന് കേടുപാട് സംഭവിച്ചത്. പാലേരി കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാന്ദന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. വൈകിട്ട് 5.30 ഓടെയാണ് ശക്തമായി പെയ്ത മഴക്കൊപ്പം വലിയ ശബ്ദത്തോടെ ഇടിമിന്നലും ഉണ്ടായത്. ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി

വടകര ഒതയോത്ത് ക്ഷേത്രത്തിനു സമീപം ജയനിവാസിൽ കെ.ടി.കെ.ചന്ദ്രി അന്തരിച്ചു

വടകര: ഒതയോത്ത് ക്ഷേത്രത്തിന് സമീപം ജയനിവാസിൽ കെ.ടി.കെ.ചന്ദ്രി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ എൻ.ചാത്തു (സിറ്റി മെഡിക്കൽസ്). മക്കൾ: ജയചന്ദ്രൻ (സിറ്റി മെഡിക്കൽസ്), ജയദാസൻ, ജയശ്രീ. മരുമക്കൾ: ശ്രീജ തിക്കോടി, ശ്രീനിവാസൻ, റസീന. സഹോദരങ്ങൾ: കെ.ടി.കെ.വസന്ത, പരേതയായ കെ.ടി.കെ.രാജി, കെ.ടി.കെ.വത്സല, കെ.ടി.കെ.വനജ, കെ.ടി.കെ.അനിത, കെ.ടി.കെ.ദിനേശൻ. Summary: KTK Chandri passed away at Jayanivas

തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാനുറച്ച് വടകരയിലെ ഓട്ടോ കൂട്ടായ്മ; മൂന്നാം വാർഷികത്തിൽ അവർ വീണ്ടും ഒത്തുകൂടി

വടകര: വടകര ഓട്ടോ കൂട്ടായ്മയുടെ മൂന്നാം വാർഷികത്തിൽ ഓട്ടോ തൊഴിലാളികൾ ഒത്തു കൂടി. യോഗത്തിൽ ശ്രീപാൽ മാക്കൂൽ അധ്യക്ഷത വഹിച്ചു. ശ്യാം തോടന്നൂർ, സുനിൽ ആശ്രമം, രാജേഷ് മേമുണ്ട , എന്നിവർ സംസാരിച്ചു. പ്രദീപൻ കുട്ടോത്ത് സ്വാഗതവും മിഥുൻ കൈനാട്ടി നന്ദിയും പറഞ്ഞു. അറുപത് വയസ്സ് കഴിഞ്ഞ ഓട്ടോ തൊഴിലാളി പി.കെ.രമേശനെ യോഗത്തിൽ ആദരിച്ചു. വടകര

താമരശ്ശേരി മുക്കത്ത് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മൂന്നുപേർ പിടിയിൽ

താമരശ്ശേരി: മുക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് പേര്‍ പിടിയിലായി. രണ്ട് മലപ്പുറം സ്വദേശികളെയും ഒരു അസം സ്വദേശിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പതിനഞ്ച് വയസുള്ള വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ്, അസം സ്വദേശി മോമന്‍ അലി എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ

error: Content is protected !!