തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണംവിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

കോടഞ്ചേരി: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തിരുവമ്പാടി ആനക്കാംപൊയില്‍ റോഡില്‍ കാളിയാമ്പുഴ പുഴയിലേയക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

‘കുഴികളില്‍ വീണ് നിരന്തരം അപകടം’; വടകര തെരുവത്ത് ഹൈവേയില്‍ ചെളിക്കുഴിയില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍

വടകര: ദേശീയപാതയില്‍ കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും അധികാരികളും വാഗാഡ് കമ്പനിയും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് തെരുവത്ത് ഹൈവേയില്‍ എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സമരം രണ്ട് മണി വരെ നീണ്ടു. പ്രതിഷേധം ശക്തമായതോടെ വാഗാഡ് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി റോഡിലെ വലിയ കുഴികള്‍ എംസാന്റ് ഉപയോഗിച്ച് മൂടി. വരും

തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ 22 മുതൽ സ്വ​കാ​ര്യ ബസ് സമരം

കണ്ണൂർ: തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ ഒക്ടോബര്‍ 22 മുതല്‍ സ്വ​കാ​ര്യ ബസ് സമരം. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ അന്നേ ദിവസം മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന്‌ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീരുമാനം. കണ്ണൂർ ബൈപ്പാസ് പണി പൂർത്തിയാകുമ്പോൾ കണ്ണൂരിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; വടകരയില്‍ പാലോളിപ്പാലം മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെ വന്‍ ഗതാഗതകുരുക്ക്

വടകര: ദേശീയപാതയില്‍ വടകര പാലോളിപ്പാലം മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെ വന്‍ ഗതാഗതകുരുക്ക്. പുതിയ ബസ് സ്റ്റാന്റിലെ റോഡ് പണിയാണ് രൂക്ഷമായ ഗതാഗതകുരുക്കിന് കാരണം. 12മണി മുതല്‍ തുടങ്ങിയ കുരുക്ക് തുടരുകയാണ്. ഇതോടെ കൊയിലാണ്ടി – വടകര ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ വലഞ്ഞിരിക്കുകയാണ്. നിലവില്‍ പാലോളിപ്പാലം, കോട്ടക്കടവ് ഭാഗങ്ങളില്‍ വാഹനങ്ങള്‍ മെല്ലെയാണ് നീങ്ങുന്നത്. നിരന്തരമുണ്ടാകുന്ന

പത്ത് വര്‍ഷത്തിന് ശേഷം കലോത്സവങ്ങളെ വരവേല്‍ക്കാനൊരുങ്ങി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍; പേരാമ്പ്ര സബ് ജില്ലാ കലോത്സവം നവംബര്‍ 11 മുതല്‍ 14 വരെ

പേരാമ്പ്ര: 2024-25 വര്‍ഷത്തെ പേരാമ്പ്ര സബ് ജില്ലാ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു. നവംബര്‍ 11 മുതല്‍ 14 വരെ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് സബ്ജില്ലാ കലോത്സവം നടക്കും. അഞ്ച് പ്രധാന സ്റ്റേജുകളിലും 14 ഉപ സ്റ്റേജുകളിലുമായി സ്‌കൂള്‍ കലോത്സവം, സംസ്‌കൃതോത്സവം, അറബിക് കലോത്സവം, എന്നിവ അരങ്ങേറും. രചനാ മത്സരങ്ങളോടെ നവംബര്‍ 11

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കി, അത്തറിന്റെയും പുതുപുത്തന്‍ വസ്ത്രങ്ങളുടെയും മണം നിറയേണ്ട വീട് ഒരു നിമിഷം കൊണ്ട് മരണവീടായി; കോട്ടക്കടവിലെ വിനോദന് നാടിന്റെ യാത്രാമൊഴി

വടകര: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കോട്ടക്കടവ് കാതിയാര്‍ വയലില്‍ വിനോദന്‍ പ്രവാസജീവിതം തെരഞ്ഞെടുത്തത്. ഒടുവില്‍ പ്രവാസം ജീവിതം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു. വിനോദന്‍ നാട്ടിലേക്ക് വരുന്ന സന്തോഷത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ സങ്കടവാര്‍ത്ത എത്തുന്നത്. ഒമാനിൽ റൂവി, ഹോണ്ട റോഡില്‍ ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനെടെയാണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ

നാദാപുരം ഉപജില്ലാ ശാസ്ത്രോത്സവം ബുധനാഴ്ച മുതല്‍; മേളയില്‍ ‘നോക്ക്’ പ്രദര്‍ശനവും, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌

നാദാപുരം: നാദാപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാവും. രണ്ട് ദിവസങ്ങളിലായി വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 9 മണിക്ക് ഗണിതശാസ്ത്ര -പ്രവൃത്തിപരിചയമേള ആരംഭിക്കും. വ്യാഴാഴ്ച ശാസ്ത്രമേളയും ഐ.ടി. സാമൂഹ്യശാസ്ത്രമേളകളുമാണ് നടക്കുക. മേളയുടെ ഭാഗമായി വിദ്യാർഥികൾക്കും പൊതുജനങ്ങള്‍ക്കുമായി ‘നോക്ക്’ എന്നപേരിൽ പ്രദർശനവുമൊരുക്കിയിട്ടുണ്ട്. ഭൂമിവാതുക്കൽ

പൊതുപരിപാടികളിലെ നിറസാന്നിധ്യം, മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ കുട്ടികള്‍ക്കായി നാടകം ഒരുക്കി; അനുഗൃഹീത കലാകാരന്‍ മുരളി ഏറാമലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിങ്ങി നാട്

ഉളിക്കൽ: ചിത്രരചന, ശില്‍പനിര്‍മ്മാണം, ചമയം, സ്‌ക്കൂള്‍ കലോത്സവം, ശാസ്‌ത്രോത്സവം, പൊതുപാരിപാടികള്‍, നാടകവേദികള്‍, പരസ്യകലാസംവിധാനം തുടങ്ങി മുരളി ഏറാമല കൈവെക്കാത്ത മേഖലകളില്ലായിരുന്നു. മരിക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പും കലാരംഗത്ത് സജീവമായിരുന്നു അദ്ദേഹം. പെരിങ്ങത്തൂര്‍ എന്‍.എ.എം.എച്ച്.എസ്.എസില്‍ ശാസ്ത്രനാടകം പരിശീലിപ്പിച്ച ശേഷം ഒളവിലത്ത് താമസിക്കുന്ന ബന്ധുവീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പത്രവായനയ്ക്കിടെയാണ് തിങ്കളാഴ്ച രാവിലെയോടെ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌ക്കൂള്‍ ഓഫ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,

ചർച്ചകളും വിമർശനങ്ങളും കനക്കും; സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

നാദാപുരം: സി.പി.ഐ.എം നാദാപുരം ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ സമ്മേളനം നാദാപുരത്ത് ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്യും. 12ന് നടക്കുന്ന എടച്ചേരി ലോക്കല്‍ സമ്മേളനം പി.പി ചാത്തു, 13ന് നടക്കുന്ന പുറമേരി ലോക്കല്‍ സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.പുഷ്പജ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. 15ന് നടക്കുന്ന വിലങ്ങാട്

error: Content is protected !!