ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പത്താം വര്‍ഷത്തിലേക്ക്; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയിലെ വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 മെയ് – സെപ്തംബര്‍ കാലയളവിലാണ് അവസരം. പത്ത് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്റെ മുപ്പതാമത്തെ ബാച്ചാണിത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ‘സഹമിത്ര’ ഭിന്നശേഷി രേഖ വിതരണം, പട്ടികവര്‍ഗക്കാരുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ
മാലയിലെ പുലിപ്പല്ല്; വേടനുമായി തൃശ്ശൂരിലെ ജ്വല്ലറിയിൽ തെളിവെടുപ്പ്
തൃശൂർ: പുലിപ്പല്ല് കേസിൽ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂർ സരസ ജ്വല്ലറിയിലാണ് എത്തിച്ചത്.കഴിഞ്ഞദിവസം പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയ വേടനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും. കഞ്ചാവ് കേസിൽ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ്
മൂന്നു ദിവസമായിട്ടും ഡോക്ടർമാർ പരിശോധിച്ചില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭിണിയായ കുറ്റ്യാടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ ഗർഭിണിക്ക് ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായി പരാതി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നൽകിയത്. ഈ മാസം 22 നാണ് ഗർഭിണിയായ റസീന നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. ഡോക്ടർ അറിയിച്ചത് പ്രകാരം റസീനയെ ബന്ധുക്കൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പിന്നീട് പരിശോധനക്കായി ഡോക്ടർമാരാരും
തൊഴില്‍ അന്വേഷകര്‍ ജോബ് സ്റ്റേഷനുകള്‍ വഴി തൊഴിലിലേക്ക്; പേരാമ്പ്രയില്‍ ജോബ് സെന്റര്‍ ആരംഭിച്ചു
പേരാമ്പ്ര: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് തല ശില്‍പ്പശാലയുടേയും ജോബ് സെന്ററിന്റെയും ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊഴില്‍ അന്വേഷ്വകരെ ജോബ് സ്റ്റേഷനുകള്‍ വഴി തൊഴിലിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ബ്ലോക്ക് വൈസ്പ്രസിഡന്റ് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് വികസന സമിതി ചെയര്‍മാന്‍ കെ.
ഭിന്നശേഷിക്കാര്‍ക്ക് ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്സ് പരിശീലനം; വിശദമായി അറിയാം
കോഴിക്കോട്: മായനാടിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് വര്‍ഷത്തെ ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കും. അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍ക്കും കേള്‍വി/സംസാര പരിമിതിയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 30 വയസ്സ്. എസ്സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് നല്‍കും. ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ മെയ് 12നകം സൂപ്പര്‍വൈസര്‍, ഗവ.
തട്ടുകട മുതൽ ചെക്ക് പോസ്റ്റുകൾ വരെ വിപുലമായ പരിശോധനകൾ; മായം കലർത്തുന്നവർക്കെതിരെ കർശന നടപടി, സംസ്ഥാനത്ത് മെയ് 2 മുതൽ മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ
സംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി മെയ് 2 മുതൽ ഒരു മാസക്കാലം മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷിത
പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികള്‍ കുളത്തിൽ മുങ്ങിമരിച്ചു
പാലക്കാട്: കരിമ്പ മൂന്നേക്കർ തുടിക്കോടിൽ കുളത്തിൽ വീണ് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ മരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി – മാധവി ദമ്പതികളുടെ മകൾ രാധിക (10 ), പ്രകാശൻ – അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (7), പ്രജീഷ് (4) എന്നിവരാണ് മരിച്ചത്. പെൺകുട്ടി സംഭവസ്ഥലത്തും ആൺകുട്ടികൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കിടെയുമാണ്
ഹൃദയാഘാതത്തെ തുടര്‍ന്ന് പുറമേരി കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
പുറമേരി: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ബഹ്റൈനിൽ അന്തരിച്ചു. കുനിങ്ങാട് സ്വദേശി പറമ്പത്ത് അനൂപാണ് അന്തരിച്ചത്. നാൽപ്പത്തിരണ്ട് വയസായിരുന്നു. ബഹ്റൈനിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അച്ഛൻ: നാണു. അമ്മ: അംബിക. ഭാര്യ: മനീഷ. മക്കൾ: സൂര്യദേവ്, കാർത്തിക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.
കലാപ്രേമികളെ ഇതിലേ; വടകര ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് സൗജന്യ കലാ പരിശീലനം
സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ മോഹിനിയാട്ടം, പെയിന്റിങ്, കൂടിയാട്ടം, നാടകം എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. പ്രായപരിധിയില്ല. അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്തിലും കടലുണ്ടി ഗ്രാമപഞ്ചായത്തിലും ലഭ്യമാണ്. ഫോണ്‍: 9400901140. വടകര ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് സംഗീതം, പെയിന്റിങ്, കോല്‍ക്കളി എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. അപേക്ഷ ഫോറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍
വയനാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30ഓളം പേർക്ക് പരിക്ക്
വയനാട്: കാട്ടിക്കുളം 54ൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. Description: Buses collide in Wayanad; 30 injured