രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന; നാടൻ വാറ്റുചാരായം കൈവശം വെച്ചതിന് മുതുകാട് സ്വദേശി അറസ്റ്റിൽ

പേരാമ്പ്ര: മുതുകാട്ടിൽ നാടൻ വാറ്റുചാരായം സൂക്ഷിച്ചതിന് മധ്യവയസ്കനെ പെരുവണ്ണാമുഴി പോലീസ് അറസ്റ്റ് ചെയ്തു. മുതുകാട് മൂന്നാം ബ്ലോക്കിലെ ഫാം ഹൗസിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. മുതുകാട് സ്വദേശിയായ തോമസ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലാണ് ഫാം. സ്ഥലത്തുനിന്നും. 3.75 ലിറ്റർ ചാരായം പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്തു. ഫാമിലെ സ്ഥിരം ജോലിക്കാരനായ ബാബു ഓളോമന (54) നെ പോലീസ്

ആട്, കോഴി, പന്നി വളർത്താൻ താൽപ്പര്യമുണ്ടോ; സബ്സിഡി ലഭിക്കുന്ന ലക്ഷങ്ങളുടെ പദ്ധതികളുണ്ട്, വിശദമായി അറിയാം

തിരുവനന്തപുരം: ആട്, പന്നി, കോഴി കർഷകർക്ക് ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന പദ്ധതിയുമായി ദേശീയ കന്നുകാലി മിഷൻ. എല്ലാ പദ്ധതികള്‍ക്കും 50 ശതമാനം സബ്സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. നിലവിൽ ആട്, കോഴി, പന്നി വളർത്തല്‍ പദ്ധതിക്ക് കേരളത്തില്‍ അപേക്ഷകർ കുറവാണ്. ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള

പോലീസിനെ കണ്ട് കള്ളൻ ഓടയില്‍ കയറി ഒളിച്ചു; പുറത്തെടുക്കാൻ ഓടയുടെ സ്ലാബ് പൊളിച്ച്‌ പോലീസും ഫയര്‍ഫോഴ്സും, ഒടുവിൽ പിടിയിൽ

ആലപ്പുഴ: കായംകുളത്ത് പോലീസിനെ കണ്ട് കള്ളൻ ഓടയിൽ കയറി യൊളിച്ചു. കള്ളനെ പുറത്തുചാടിക്കാൻ പതിനെട്ടടവും പയറ്റി പോലീസ്. ഒടുവിൽ ഓട പൊളിച്ചാണ് കള്ളനെ പിടികൂടിയത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു നാടകീയ രംഗങ്ങള്‍. പരിസരത്തെ വീടുകളില്‍ മോഷണശ്രമം നടത്തിയ കള്ളൻ ചെന്നുപെട്ടത് പട്രോളിങ് നടത്തുന്ന പോലീസിന് മുമ്പില്‍. ഇവിടെനിന്ന് ഓടിയ കള്ളന്റെ പിന്നാലെ പോലീസും ഓടി.

വടകര സ്വദേശിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥൻ പുതുച്ചേരിയിലെ പുതിയ ലഫ്. ഗവർണർ

ന്യൂഡൽഹി: വടകര സ്വദേശിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. പുതുച്ചേരിയിലുൾപ്പെടെ പത്ത് പുതിയ ഗവർണർമാരെ ഇന്നലെ അർധരാത്രിയോടെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് പുതുച്ചേരി ലഫ്. ഗവർണറായി നിയമിതനായ കൈലാസനാഥൻ. കോഴിക്കോട് വടകര സ്വദേശിയാണ്. ഗുജറാത്ത്

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക; സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കടമേരി എം.യു.പി സ്കൂളിൽ അധ്യാപകരുടെ പ്രതിഷേധം

ആയഞ്ചേരി: അശാസ്ത്രീയമായ അക്കാദമിക് കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ പ്രതിഷേധം തുടരുന്നു. സംയുക്ത അധ്യാപക സമര സമിതിയുടെ ആഭിമുഖ്യത്തിൽ കടമേരി എം.യു.പി. സ്കൂളിൽ അധ്യപകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സർക്കാർ നടപ്പിലാക്കുന്നത് തലതിരിഞ്ഞ വിദ്യാഭ്യാസ നയമാണെന്നും, വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങങ്ങളും പ്രയാസങ്ങളും സർക്കാർ മനസ്സിലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി അധ്യാപക സംഘടനകൾ

ട്രോളിംഗ് നിരോധനം 31 അവസാനിക്കും; പ്രതീക്ഷയുടെ വലയെറിയാനുള്ള ഒരുക്കത്തിലാണ് ചോമ്പാലയിലെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും

ചോമ്പാല: ട്രോളിംഗ് നിരോധനം ജൂലൈ 31ന് അവസാനിക്കാനിരിക്കെ ബോട്ടുകള്‍ കടലിലിറക്കുന്നതിനായുള്ള ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും. ലക്ഷങ്ങള്‍ ചെലവിട്ട് ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തിയും വലകളും മറ്റും പുതുക്കിയും കേടുപാടുകള്‍ തീർത്തും ഭൂരിഭാഗം ബോട്ടുകളുടെയും തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക്‌ നീങ്ങുകയാണ്. ഇന്ധനം ശേഖരിച്ചു തുടങ്ങുന്നതിനായി തുറമുഖങ്ങളിലെ ഡീസല്‍ ബങ്കുകള്‍ വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവർത്തിച്ചു തുടങ്ങി. അവശേഷിക്കുന്ന ദിവസങ്ങളില്‍ ബോട്ടുകളുടെ

കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര രജതജൂബിലി ആഘോഷം; പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി

വടകര: സംസസ്ഥാന സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകര, രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം സംഘടിപ്പിച്ചു. കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ ഡോ: ടി.വി.ബാബു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷത വഹിച്ചു. കോളേജിന്റെ പ്രഥമ മെക്കാനിക്കൽ വിഭാഗം വർക്ക്ഷോപ്പ് സൂപ്രണ്ട് ജസ്റ്റിൻ ഡി

സാനിറ്റൈസർ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീപടർന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു

പയ്യോളി: സാനിറ്റൈസര്‍ ഉപയോഗിച്ച് തീക്കൊടുക്കവേ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐ.പി.സി റോഡിന് സമീപം ഷാസ് ഹൗസില്‍ നഫീസയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് നഫീസയ്ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. കുട്ടികളുടെ ഡയപ്പര്‍ തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പെട്ടന്ന് തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു.

മേമുണ്ടയിൽ ചെറുവത്ത് ചിരുത അന്തരിച്ചു

വടകര: വില്യാപ്പള്ളി മേമുണ്ട ചെറുവത്ത് ചിരുത അന്തരിച്ചു. 92 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചെറുവത്ത് ചോയി. മക്കൾ: ലീല (മേപ്പയിൽ), ദാമോദരൻ ചെറുവത്ത്, ഉഷ (കുട്ടോത്ത്), ലളിത (പേരാമ്പ്ര), രവീന്ദ്രൻ ചെറുവത്ത്, രാമചന്ദ്രൻ ചെറുവത്ത്. മരുമക്കൾ: പരേതനായ നാണു (മേപ്പയിൽ), സത്യൻ (പേരാമ്പ്ര), രാജേന്ദ്രൻ കുട്ടോത്ത്, മോളി (ആവള), ഷൈലജ (ആയഞ്ചേരി), സിന്ധു.(തോടന്നൂർ).

കാലവർഷക്കെടുതി; വടകര കോഴിക്കോട് സർക്കിളുകളിലായി കെ.എസ്.ഇ.ബിക്ക് ഏഴുകോടിയുടെ നഷ്ടം

വടകര: കാലവർഷ കെടുതിയിൽ കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടം. കെ.എസ്‌.ഇ.ബി വടകര കോഴിക്കോട് സർക്കിളുകളിലായി ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഏഴുകോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയത്. മഴക്കെടുതി രണ്ട് ലക്ഷത്തോളം ഗാര്‍ഹിക- വാണിജ്യ ഉപഭോക്താക്കളെ ബാധിച്ചു. 2,375 ലോ ടെൻഷൻ പോസ്റ്റുകള്‍, 29,511 കെ.വി വൈദ്യുതി പോസ്റ്റുകള്‍ എന്നിവ തകർന്നു. 194 എണ്ണം 11 കെവി കണ്ടക്ടറുകള്‍ നശിച്ചു.

error: Content is protected !!