കനത്ത മഴയില്‍ വ്യാപകനാശം; ഭാഗികമായി തകര്‍ന്ന്‌ മഞ്ചേരിക്കടവ്, കടോളിക്കടവ് പാലങ്ങള്‍, ആശങ്കയില്‍ പ്രദേശവാസികള്‍

നാദാപുരം: കനത്ത മഴയില്‍ രണ്ട് പാലങ്ങള്‍ ഭാഗികമായി തകര്‍ന്നതോടെ പുളിയാവ് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു. ചെക്യാട് -നാദാപുരം പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന മഞ്ചേരിക്കടവ് പാലം, ചെക്യാട്-തൂണേരി ഗ്രാമപഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന കടോളിക്കടവ് പാലം എന്നിവയാണ് ഇന്നലെ പെയ്ത കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നത്‌. രണ്ട് പാലങ്ങളുടെയും കൈവരികൾ തകരുകയും പാലത്തിന്റെ ഫില്ലറുകൾക്ക് തകരാറ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്‌. വിലങ്ങാട് ഉരുള്‍പൊട്ടലിന്റെ ഭാഗമായി

അതിതീവ്ര മഴ: അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക, പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തന്നെ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതിനാല്‍ പൊതുജനങ്ങൾ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍

പ്രകൃതിക്ഷോഭം; നാശനഷ്ടങ്ങൾ സംഭവിച്ചവർ വാണിമേൽ, വിലങ്ങാട് വില്ലേജ് ഓഫീസുകളിൽ രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം

വാണിമേൽ: കഴിഞ്ഞ ദിവസങ്ങളിൽ മഴയിലും വെള്ളപൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ചവർ വാണിമേൽ, വിലങ്ങാട് വില്ലേജ് ഓഫീസുകളിൽ രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം. കെട്ടിടങ്ങൾ, വീടുകൾ, കടകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ, പശു -പശുതൊഴുത്ത്,ആട് – ആട്ടിൻ കൂട് – കോഴി – കോഴിക്കൂട്- പൂർണ്ണമായോ ഭാഗികമായോ തകർന്നവർ, നഷ്ടപ്പെട്ടർ നിരവധിയാണ്. ഇവർ ഇന്ന് തന്നെ വില്ലേജ് ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന്

നാനൂറില്‍ അധികം വീടുകളുണ്ടായിരുന്ന ഗ്രാമത്തില്‍ അവശേഷിക്കുന്നത് 30 വീടുകള്‍; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബെയിലി പാലം നിര്‍മ്മാണം പുരോഗമിക്കുന്നു

മേപ്പാടി: ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം തന്നെ ഒലിച്ചുപോകുകയാണ് മുണ്ടക്കൈയില്‍ സംഭവിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം നാനൂറില്‍ അധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായുള്ള ബെയിലി പാലം നിര്‍മ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ ഇരുനൂറോളം പേരാണ് മരണമടഞ്ഞത്. ഇതില്‍ 75

ഈ ദുരിതവും നമ്മൾ അതിജീവിക്കും; വയനാട് മുണ്ടക്കൈയിലെ ദുരിത ബാധിതർക്ക് സഹായമാവുമായി വടകര പുതുപ്പണത്തെ കരീം, വീഡിയോ കാണാം

വടകര: കേരളം ചെറുത്ത് നിൽപ്പിന്റെ നാടാണ്. എത്ര ദൂരെ അപകടം സംഭവിച്ചാലും നമ്മൾ അവിടെ ഓടി യെത്തും. വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായവുമായി പോവുകയാണ് വടകര പുതുപ്പണത്തെ കരീം. കൈനിറയെ പുതുവസ്ത്രങ്ങളുമായാണ് ഇദ്ദേഹം ചുരം കയറുന്നത്. അതും തന്റെ ചെറിയ ടെക്സ്റ്റൈൽഷോപ്പിൽ വില്പനയ്ക്ക് വച്ച വസ്ത്രങ്ങൾ. കടയിലെ ഭൂരിഭാഗം വസ്ത്രങ്ങളും കയ്യിൽ കരുതിയിട്ടുണ്ട്. തൻറെ അന്നമാണ്

പേരാമ്പ്ര കോടേരിച്ചാൽ പുതിയേടത്ത് വാസു അന്തരിച്ചു

പേരാമ്പ്ര: കോടേരിച്ചാൽ പുതിയേടത്ത് വാസു അന്തരിച്ചു. അറുപത് വയസായിരുന്നു. അച്ഛൻ: പരേതനായ പുതിയേടത്ത് കണാരകുറുപ്പ് അമ്മ: പരേതയായ ലക്ഷ്മി അമ്മ ഭാര്യ. ശ്രീജ (കല്ലാച്ചി ) മക്കൾ: കീർത്തന, ഭാഗ്യതീർത്ഥ സഹോദരങ്ങൾ: സൗദാമിനി (ഇരിങ്ങണ്ണൂർ ), ശാന്ത (കോഴിക്കോട് ), സതി (പാണ്ടിക്കോട് )

വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ്

വടകര: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റഡ് ചെയ്തു പ്രവർത്തിയ്ക്കുന്ന വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ്. BA English, BSW, BCom Computer Application, BA Journalism Mass Communication തുടങ്ങിയ കോഴ്സുകളിലാണ് ഏതാനും മാനേജ്മെന്റ് സീറ്റുകൾ ഒഴിവുള്ളത്. താല്പര്യമുള്ള വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള കോളേജിന്റെ ഹെഡ്

ഉപതെരഞ്ഞെടുപ്പ്; പാറക്കടവ് ഡിവിഷൻ യു ഡി എഫ് നിലനിർത്തി, കെ ദ്വരയുടെ വിജയം 1106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. യു ഡി എഫ് സ്ഥാനാർത്ഥി കെ ദ്വര വിജയിച്ചു. 1106 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സീറ്റ് നിലനിർത്തിയത്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനം മലപ്പുറത്ത് അപകടത്തില്‍പ്പെട്ടു; മന്ത്രിയ്ക്ക് പരിക്ക്

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ വാഹനം മലപ്പുറം മഞ്ചേരിയില്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഞ്ചേരി ചെട്ടിയങ്ങാടിയില്‍ രാവിലെ ഏഴുമണിക്കാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ

ദുരിതമഴ; ആയഞ്ചേരി പഞ്ചായത്തിലെ തുരുത്തുകളിലും പ്രളയ ഭീതി, ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ആയഞ്ചേരി : ആയഞ്ചേരി പഞ്ചായത്തിലെ തുരുത്തുകളിലും പ്രളയ ഭീതി. എലത്തുരുത്തി, കോതുരുത്തി, വാളാഞ്ഞി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശത്ത് വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റി താമസിപ്പിക്കേണ്ട മുഴുവൻ വീടുകളിലും താമസിക്കുന്ന കുടുംബാഗങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷത നടന്ന അടിയന്തര യോ​ഗത്തിൽ തയ്യാറാക്കി. ഇവരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റാനാണ് തീരുമാനം. കുടുംബങ്ങളെ

error: Content is protected !!