ദുരിതപെയ്ത്തിലും വിശന്നിരിക്കുന്നവരെ ‘ഹൃദയപൂർവ്വം’ചേര്‍ത്ത്പ്പിടിച്ച് ചെറുവണ്ണൂര്‍; ഡി.വൈ.എഫ്.ഐ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തത് 3405 പൊതിച്ചോറുകള്‍
ചെറുവണ്ണൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴ, ചുറ്റോട് ചുറ്റും വെള്ളക്കെട്ട്, വെള്ളത്തില്‍ മുങ്ങിയ റോഡുകള്‍. എന്തൊക്കെയായാലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറിനായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’ ചെറുവണ്ണൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കനത്ത മഴയെയും വകവെക്കാതെ മുന്നോട്ട് പോവുകയായിരുന്നു. ഇന്നായിരുന്നു ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയിയുടെ ഭാഗമായി ചെറുവണ്ണൂര്‍ മേഖലാ
കാണാതായ പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി
പേരാമ്പ്ര: കാണാതായ ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ കോഴിക്കോട് നിന്നുമാണ് കണ്ടെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി വീട്ടുകാരോട് പറയാതെ സ്‌ക്കൂട്ടറുമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെയാണ് കോഴിക്കോട് നിന്നും ഒരാള്‍ കുട്ടിയെ തിരിച്ചറിയുന്നതും വീട്ടില്‍ അറിയിക്കുന്നതും.
ദുരിതപ്പെയ്ത്ത്: വടകരയില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍, എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ
വടകര: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രളയ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇന്നലെ പെയ്ത കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയോടെയാണ് പലരെയും ക്യാംപുകളിലെത്തിച്ചത്. ക്യാംപുകളില്‍ ഉള്ളവര്‍ക്ക് നിലവില്‍ കിടക്കാന്‍ ആവശ്യമായ ബെഡ്, ഭക്ഷണങ്ങള്‍ എല്ലാം എത്തിച്ചതായി വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു വടകര ഡോട്
വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ; മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചിൽ തുടരുന്നു
നാദാപുരം: വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ അടിച്ചിപ്പാറയില്‍ തന്നെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. ഇതേ തുടര്‍ന്ന് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശത്ത് ഉരുള്‍പൊട്ടിയത്. ഉച്ച മുതല്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവിടെ വ്യാപകനാശമാണ് ഉണ്ടായത്. അതിന്റെ ആഘാതത്തില്‍ നിന്നും
കനത്ത മഴ തുടരുന്നു: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി
കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
വയനാടിനെ ചേർത്ത് പിടിച്ച് വടകര; രണ്ട് ലോറി നിറയെ അവശ്യ വസ്തുക്കൾ, മുന്നിൽ നിന്ന് നയിച്ച് ഡി.വൈ.എഫ്.ഐ
വടകര: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യമായ ആവശ്യവസ്തുക്കള്‍ ശേഖരിച്ച് എത്തിച്ചുനല്‍കിയത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകരയില്‍ ആവശ്യവസ്തുക്കള്‍ പ്രവര്‍ത്തകര്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് അവശ്യസാധനങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിവരം സോഷ്യല്‍മീഡിയ വഴി ആളുകളിലേക്ക് എത്തുകയും ചെയ്തു.
മരണസംഖ്യ ഇരുന്നൂറിലേയ്ക്ക്; കാണാതായവര്‍ ഇരുനൂറിലധികം, ദുരന്തഭൂമിയായി വയനാട് മുണ്ടക്കൈ ഗ്രാമം
കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ആശങ്കയുയര്‍ത്തി മരണസംഖ്യ ഉയരുന്നു. മരണ സംഖ്യ ഇരുനൂറിലേയ്ക്ക് കടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതുവരെ 1592 പേരെ രക്ഷപ്പെടുത്തി. 82 ക്യാമ്പുകളിലായി 8107 ആളുകളാണ് കഴിയുന്നത്. മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത തുടരണമെന്നാണ് പുതിയ നിര്‍ദേശം. നിലവില്‍ സ്ഥലത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അനാവശ്യമായി സഹായങ്ങള്‍ വയനാട്ടിലേയ്ക്ക് എത്തിക്കുന്നത് ഒഴിവാക്കണമെന്ന്
എടച്ചേരി തുരുത്തിയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു
എടച്ചേരി: തുരുത്തിയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കൈക്കണ്ടത്തില്‍ അനീഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. തുരുത്തിപുഴയുടെ സമീപത്തുള്ള തോട്ടിലൂടെ സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഇതിനിടെ പെട്ടെന്ന് തോണി മറിയുകയായിരുന്നുവെന്നാണ് വിവരം. മകനെ തിരഞ്ഞ് എത്തിയ അച്ഛന്‍ നാണുവാണ് തോണി മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
ചോമ്പാല മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ അന്തരിച്ചു
ചോമ്പാല: മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: അയാടത്തിൽ കുഞ്ഞിശങ്കര കുറുപ്പ് മേമുണ്ട (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്). മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത. മരുമക്കൾ: മനോജ് കുമാർ തളിപ്പറമ്പ (ദുബായ്), സിന്ധു വി.കെ (അസിസ്റ്റന്റ് ഡയരക്ടർ കൃഷിവകുപ്പ് തോടന്നൂര്‍ ബ്ലോക്ക്),
കാലവര്‍ഷക്കെടുതി; ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് രണ്ടുവരെ നീട്ടി
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് രണ്ടു വരെ നീട്ടി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് തടസം നേരിടുന്നതായി സര്‍ക്കാര്‍ മനസിലാക്കിയ സാഹചര്യത്തിലാണ് രണ്ടുദിവസം കൂടി ജൂലൈ മാസത്തെ റേഷന്‍ വിതരണം നീട്ടിയത്. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക്