കോഴിക്കോട് ഐ.എച്ച്.ആർ.ഡി യിൽ സ്പോർട്‌സ് ക്വാട്ടയിൽ സീറ്റ് ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിൽ 2024-25 അധ്യയനവർഷത്തിൽ അനുവദിച്ച സ്പോർട്‌സ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളേജ് ഓഫീസിൽ എത്തണം. ഫോൺ 0495-2765154 .
അഴിയൂർ പിഎച്ച്സിയിൽ ഡോക്ടറുടെ ഒഴിവ്
അഴിയൂർ: അഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്. സായാഹ്ന ഒപിയിലേക്കാണ് താൽക്കാലിക ഡോക്ടറെ നിയമിക്കുന്നത്. നിയമനത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ച ആഗസ്ത് 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
പഴയകാല സോഷ്യലിസ്റ്റ് ഏറാമല കാനോത്ത് ഗോപാലക്കുറുപ്പ് അന്തരിച്ചു
ഏറാമല: പഴയകാല സോഷ്യലിസ്റ്റ് കനോത്ത് ഗോപാലകുറുപ്പ് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.ഭാര്യ കോമളവല്ലി. മക്കൾ: ദിവ്യ (ഗവ. എച്ച്.എസ്.എസ് ബേപ്പൂർ), ദീപക് (ബാംഗ്ലൂർ), ദിനൂപ് (ബഹ്റൈൻ). മരുമക്കൾ: വിനീഷ് (മടപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ), റിജി, ഭൂവന. സഹോദങ്ങൾ: ശങ്കരകുറുപ്പ്, ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ നാരായണി അമ്മ, ജാനകി അമ്മ, നാരായണ കുറുപ്പ് (മുൻ സെക്രട്ടറി,
കക്കയം ഡാം റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണു; ഗതാഗതം മുടങ്ങിയത് മണിക്കൂറുകളോളം
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡില്‍ ബിവിസി ഭാഗത്ത് കൂറ്റന്‍ പാറ റോഡിലേക്ക് പൊട്ടിവീണു. ഇതോടെ വ്യാഴായ്ച ഉച്ച മുതുല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈഡല്‍ ടൂറിസത്തിലെ ജീവനക്കാര്‍ കടന്നു പോയി ഏതാനും സമയം കഴിഞ്ഞാണ് പാറ റോഡിലേക്ക് വീണത്. പാറ കഷ്ണം റോഡില്‍ തന്നെ നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു
പേരാമ്പ്രയിൽ വെച്ച് ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ കുറ്റ്യാടി വട്ടോളി സ്വദേശിയായ വീട്ടമ്മ മരിച്ചു
കുറ്റ്യാടി: ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. വട്ടോളി നല്ലോംകുഴി നാരായണി(68) ആണ് മരിച്ചത്. അസുഖബാധിതയായ ഇവര്‍ കുറ്റ്യാടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വീട്ടിലേക്ക് കയറുന്നതിടെ പെട്ടെന്ന് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പേരാമ്പ്രയില്‍ വച്ചാണ് ആംബുലന്‍സ് മറിഞ്ഞ്
വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപ്പന്തൽ റൂട്ടുകളിലെ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു
വടകര: വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപന്തൽ റൂട്ടുകളിലെ അനിശ്ചിതകാല ബസ്‌സമരം പിൻവലിച്ചതായി വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. വടകര സർക്കിൾ ഇൻസ്പെക്ടറുടെയും മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ നടത്തിയ ചർച്ചയിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത സമാന്തര സർവ്വീസ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്
വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (02/08/2024)
ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസികരോഗ വിഭാഗം – ഉണ്ട് 7) എല്ലുരോഗ വിഭാഗം – ഉണ്ട് 8) ശ്വാസകോശ രോഗ
കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം
പയ്യോളി: കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ആഗസ്ത് 3 ന് ശനിയാഴ്‌ച പുലർച്ചെ 5 മണിമുതൽ ബലിതർപ്പണം നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപ്പടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട്. കുറ്റിയാടി
ശക്തമായ മഴ; മണിയൂർ ചെരണ്ടത്തൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പ് തുറന്നു
മണിയൂർ: ശക്തമായ മഴയിൽ ചെരണ്ടത്തൂർ ചിറയ്ക്ക് സമീപം നിരവധി വീടുകളിൽ വെള്ളം കയറി. നല്ലോളിത്താഴെ ഭാഗത്ത് പന്ത്രണ്ടോളം വീടുകളിലും, മങ്കര കോളനിയിലെ പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്. വീടുകളിൽ വെള്ളം കയറിയതിൻ്റെ ഭാഗമായി 12 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മണിയൂർ എം.എച്ച്.ഇ.എസ് കോളേജിലാണ് ദുരിത ബാധിതർക്ക് ക്യാമ്പ് ആരംഭിച്ചത്.
മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് തൊഴിലാളിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം
മണിയൂർ: മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളുടെ നേർക്ക് കാട്ടുപന്നിയുടെ ആക്രമണം. കുറുന്തോടി പുതിയ പറമ്പത്ത് മീത്തലിൽ വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. കിഴക്കേടത്ത് താഴെ ദിനേശൻ്റെ ഭാര്യ ശബ്നയ്ക്കാണ് പന്നിയുടെ കുത്തേറ്റത്. പരിക്കേറ്റ ശബ്നയെ നാട്ടുകാർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. പന്നികൾ കൃഷിയിടങ്ങൾ