ദേശീയ ജൂനിയർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; ചെമ്മരത്തൂർ സ്വദേശിനി ശ്വേതനന്ദ കേരളത്തിന് വേണ്ടി മത്സരിക്കും

വടകര: ചെമ്മരത്തൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി സി.ശ്വേതനന്ദ ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്ബ്യൻഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങും. അടുത്ത മാസം 27 മുതല്‍ ഉത്തരാഖണ്ഡിലാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ജൂലൈ 27, 28 തീയതികളില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന 12ാമത് സംസ്ഥാന കിക്ക് ബോക്സിങ്

ഇതുവരെ ബലിയിട്ടത് പതിനായിരത്തിലേറെ ആളുകൾ; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക ബലിതര്‍പ്പണം രാത്രി ഏഴുവരെ

മൂടാടി: കര്‍ക്കിടക വാവുബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മൂന്നുമണിമുതല്‍ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവൃത്തികളെല്ലാം നേരത്തെ നടത്തിയിരുന്നു. ഇതിനകം പതിനായിരത്തോളം പേരാണ് ബലിതര്‍പ്പണം നടത്തിയത്. ഒരേസമയം ആയിരംപേര്‍ക്ക് ചടങ്ങ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. എരവത്ത് ഭാസ്‌കരനാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം

നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ അയനിക്കാട് സ്വദേശി പോലീസ് പിടിയിൽ

പയ്യോളി: നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ പയ്യോളിയില്‍ ഒരാള്‍ പിടിയില്‍. അയനിക്കാട് ഇരുപത്തിനാലാം മൈല്‍സില്‍ കോട്ടക്കാം പുറത്ത് രാജുവാണ് (48) പിടിയിലായത്. അയനിക്കാട് കുറ്റിയില്‍പ്പീടികയ്ക്ക് സമീപത്തുവെച്ചാണ് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ ഇയാള്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പയ്യോളി എസ്.ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കടക്കം സ്ഥിരമായി

മഴ തുടരുന്നു; വിലങ്ങാടിന് സമീപപ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

നാദാപുരം: വിലങ്ങാട് മേഖലയിൽ മഴതുടരുന്ന പശ്ചാത്തലത്തിൽ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടർന്ന് വിലങ്ങാട് കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി കോളനികളിലെ കുടുംബങ്ങളെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശം ഒറ്റപ്പെട്ടിരുന്നു. ചില മേഖലകളിലേക്ക് വെള്ളിയാഴ്ചയോടെയാണ് പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചത്. 25 ലധികം ചെറുതും വലുതുമായ ഉരുള്‍ പൊട്ടലുകളാണ്

ഉരുൾപൊട്ടൽ കവർന്നത് ഒരു പെൺകുട്ടിയുടെ കുഞ്ഞുനാളിലെമുതലുള്ള സ്വപ്നം; വിലങ്ങാട് മഞ്ഞച്ചീളിലെ ഡെൽനയുടെ വിദേശത്തെ നഴ്സിംഗ് ജോലി എന്ന സ്വപ്നത്തിനാണ് ഉരുളുകൾ അതിരിട്ടിരിക്കുന്നത്

വിലങ്ങാട് : ഉരുൾപൊട്ടൽ കവർന്നത് ഒരു പെൺകുട്ടിയുടെ കുഞ്ഞുനാളിലെമുതലുള്ള സ്വപ്നം. മഞ്ഞച്ചീളിലെ പാണ്ടിയാംപറമ്പത്ത് ഡെൽനയുടെ വിദേശത്തെ നഴ്സിംഗ് ജോലി എന്ന സ്വപ്നത്തിനാണ് ഉരുളുകൾ അതിരിട്ടിരിക്കുന്നത്. നഴ്സിംഗ് ബിരുദധാരിയാണ് ഡെൽന. വിദേശത്ത് നഴ്സിംഗ് ജോലിക്ക് കയറാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച പുലർച്ചെ വിലങ്ങാട് മേഖലയിൽ ഉരുൾപൊട്ടിയത്. പ്രാണനും കൊണ്ട് കുടുംബത്തോടൊപ്പം ഓടുമ്പോൾ മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല

ശനിയാഴ്ചകളിലെ പ്രവൃത്തിദിനം; സര്‍ക്കാര്‍ അപ്പീലിനില്ല, വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: പൊതുവിദ്യാലങ്ങളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിയ്ക്ക് പിന്നാലെ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടര്‍ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പരിഷ്‌കരിക്കും. 220 പ്രവര്‍ത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകള്‍ പ്രവര്‍ത്തിദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.

കോഴിക്കോട് ഉൾപ്പടെ നാല് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട്, കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ല. എങ്കിലും മലയോര മേഖലകളിലുൾപ്പടെയുള്ളവർ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ

അമരാമൃതം; അമരകൃഷി പ്രോത്സാഹന പദ്ധതിയുമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

വട്ടോളി: അമരകൃഷി പ്രോത്സാഹന പദ്ധതിയുമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്. അമരാമൃതം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അമര പന്തൽ മത്സരം സംഘടിപ്പിക്കും. പിഎംകെഎസ്‌വൈ പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അത്യുൽപാദന ശേഷിയുള്ള വിത്തുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യും. നീല അമര വിത്താണ് നൽകുക. വാർഡ് തലത്തിൽ നൂറ് പന്തലാണ് ലക്ഷ്യമിടുന്നത്.

വടകര ജില്ലാ ആശുപത്രി ഇന്നത്തെ (03/08/2024) ഒ.പി

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) സർജറി വിഭാ​ഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് OP ടിക്കറ്റിന്റെ സമയം

ഇന്ന് കർക്കിടക വാവ്; പിതൃസ്മരണയിൽ പുണ്യ ബലിതർപ്പണം, മുക്കാളി ആവിക്കര കടപ്പുറം, കൈനാട്ടി മുട്ടുങ്ങൽ താഴെ കൊയിലോത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണം നടത്താനെത്തിയത് നൂറുകണക്കിന് പേർ

വടകര: പിതൃസ്മരണയിൽ പ്രാർത്ഥനയോടെ വിശ്വാസികൾ ഇന്ന് കർക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീർത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയർപ്പിക്കുന്ന ദിവസമാണ് കർക്കിടക വാവ്. കർക്കിടക വാവ് ദിനത്തിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിർബന്ധമില്ലെന്നാണ് വിശ്വാസം.ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവാണ് കർക്കിടക വാവ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങൾക്കാണ് നീക്കി വെയ്ക്കുക.

error: Content is protected !!