കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
കുറ്റ്യാടി : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. മൂന്ന് ദിവസമായി നടത്തി വന്ന സമരം ഇന്ന് രാത്രി മുതൽ പിൻവലിച്ചതായി സൗഹൃദ ബസ് തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കൂമുള്ളിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജീവനക്കാരുടെ പരാതിയിന്മേൽ പോലിസ് നടപടിയെടുത്തതോടെയാണ് സമരം പിൻവലിച്ചത്. നാളെ മുതൽ
ഒളിംപ്കിസിൽ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത; ബിജെപി നേതാക്കളുടെ സ്വകാര്യ സ്വത്തിൽ നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചത്, കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്കെതിരെ ഷാഫി പറമ്പിൽ എംപി
ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനായി ചെലവാക്കിയ തുക പരാമർശിച്ചതിൽ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്കെതിരെ ഷാഫി പറമ്പിൽ എംപി. ഏതെങ്കിലും ബിജെപി നേതാക്കളുടെ സ്വകാര്യ സ്വത്തിൽ നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചതെന്ന് ഷാഫി ലോക്‌സഭയിൽ പറഞ്ഞു. പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പാർലമെന്റിൽ പ്രസ്താവന നടത്തവെയാണ് ഫോഗട്ടിനുവേണ്ടി 70,45,775 രൂപ സർക്കാർ ചെലവഴിച്ചുവെന്ന് മന്ത്രി
വയനാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു
വടകര: വയാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ (സി ഐ ടി യു) തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു. സ്നേഹയാത്ര മോട്ടോർ കോൺഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു ഫ്ലേഗ് ഓഫ് ചെയ്തു. വേണുകക്കട്ടിൽ അധ്യക്ഷനായി.എം പ്രദീപൻ സ്വാഗതവും, വി രമേശൻ
വിലങ്ങാട് ഉരുൾപൊട്ടൽ: രേഖകൾ നഷ്ടപ്പെട്ടവർക്കായുള്ള പ്രത്യേക അദാലത്ത് ആഗസ്ത് 16 ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഐടി മിഷൻ ആണ് അദാലത്തിന് നേതൃത്വം നൽകുക. എല്ലാ വകുപ്പുകളും പങ്കെടുക്കുന്ന അദാലത്തിൽ നഷ്ടപ്പെട്ട രേഖകൾക്ക് പകരം രേഖകൾ നൽകാൻ സംവിധാനമുണ്ടാക്കും.
മുക്കാളി കുനിയിൽ അനീഷ് അന്തരിച്ചു
മുക്കാളി: കുനിയിൽ അനീഷ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു.ദീർഘകാലമായി പ്രമേഹ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അച്ഛൻ: അനന്തൻ. അമ്മ: ശാന്ത. സഹോദരങ്ങൾ – അനിൽകുമാർ,അനിത. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.
പ്രശസ്ത തെയ്യം കലാകാരൻ പുതുപ്പണം നടുക്കണ്ടിയിൽ രാമദാസൻ അന്തരിച്ചു
വടകര: പ്രശസ്ത തെയ്യം കലാകാരൻ പുതുപ്പണം നടുക്കണ്ടിയിൽ രാമദാസൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ: പരേതയായ ലീല. മകൻ: അജയഘോഷ്. മരുമകൾ : ലിഷ (ഇന്ത്യൻ റെയിൽവേ ) സഹോദരങ്ങൾ : ജാനു, വസന്ത, കാർത്യായനി, ലീല, വിജയലക്ഷ്മി, പരേതരായ സത്യൻ, സദാനന്ദൻ.
നാദാപുരം പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മുടവന്തേരി സ്വദേശിക്ക് ദാരുണാന്ത്യം
നാദാപുരം: പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മുടവന്തേരി സ്വദേശി അരയാമ്മൽ ഹൗസിൽ തറുവയി ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. രാവിലെ 9 മണിയോടെയാണ് സംഭവം .പാറക്കടവ് ഭാഗത്ത് നിന്ന് മുടവന്തേരിയിലേക്ക് പോകുന്നതിനിടെ തറുവയി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം . ഇയാളെ ഉടൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ കൊയിലോത്ത് മീത്തല്‍ ബാലന്റെ മകന്‍ നിബിന്‍ ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു. നിബിന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ വീട്ടില്‍ നിബിന്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്റെ സഹോദരന്‍ രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് അടുക്കളയില്‍ നിബിനെ മരിച്ച നിലയിൽ കണ്ടത്. വയറിങ് തൊഴിലാളിയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം
സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി, മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി; സംഭവത്തിൽ വടകര സ്വദേശികൾ കസ്റ്റഡിയിൽ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് പെണ്‍കുട്ടി. അതിനുശേഷം തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരില്‍ വടകര സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലാപുരത്തുനിന്നും കാറില്‍ വടകരയിലേക്ക് തിരിച്ചുവരവെയാണ് രണ്ടുപേര്‍ പിടിയിലായത്. കാണാതായ പെണ്‍കുട്ടിയും മൂന്നുപേരും മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയെന്നും അവിടെ നിന്നും