സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ താല്‍പര്യമുണ്ടോ; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സംരംഭകത്വ പരിശീലന ക്ലാസ്‌

കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ബോധവല്‍ക്കരണ ക്ലാസ്സും സംരംഭകത്വ പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു. വിജയകരമായി നടപ്പിലാക്കി വരുന്ന കെസ്റു, മള്‍ട്ടിപര്‍പ്പസ്/ ജോബ്ക്ലബ്, നവജീവന്‍, ശരണ്യ, കൈവല്ല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും സംരംഭകത്വ പരിശീലന ക്ലാസും അപേക്ഷാ ഫോം വിതരണവും ആഗസ്റ്റ് 14 ന് രാവിലെ

കവിയും നാടകകൃത്തുമായിരുന്ന സുരേഷ് മേപ്പയൂരിന്റെ ഓര്‍മ്മകളില്‍ പ്രിയപ്പെട്ടവര്‍; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് റിഥം മേപ്പയ്യൂര്‍

മേപ്പയ്യൂർ: കലാകാരൻമാരുടെ കൂട്ടായ്മയായ റിഥം മേപ്പയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ കവിയും നാടകകൃത്തുമായിരുന്ന സുരേഷ് മേപ്പയ്യൂർ അനുസ്മരണം സംഘടിപ്പിച്ചു. റിഥം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് വി.എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബാലൻ, സത്യൻ മേപ്പയ്യൂർ, മേപ്പയൂർ എസ്.ഐ സുധീർ ബാബു, വി.പി സതീശൻ, കെ.കെ സുനിൽകുമാർ, രാജേന്ദ്രൻ മാണിയോട്ട്,

‘ഉരുള്‍പൊട്ടലില്‍ വിലങ്ങാടുണ്ടായത് വലിയ നാശനഷ്ടം’; പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

വിലങ്ങാട്: ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇനിയിത്തരം ദുരന്തം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം, ക്ലൈമറ്റ് ചെയ്ഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ

വനിതാ വാർഡിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ തര്‍ക്കം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരെ കയ്യേറ്റം ചെയ്ത് യുവാവ്, 2 പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ യുവാവ് അക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീര്‍ ആണ് അക്രമണം നടത്തിയത്. ഇന്നലെ രാത്രി 9മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ കിടക്കുന്ന വനിതാ വാര്‍ഡില്‍ എട്ട് മണിക്ക് ശേഷം പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ 8മണിക്ക് ശേഷം എത്തിയ ഇയാള്‍ വാര്‍ഡിലേക്ക്

വീട്ടിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കിയിട്ട് വർഷങ്ങളായോ ? എങ്കില്‍ ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെടാന്‍ സാധ്യതയുണ്ട്‌!!

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങള്‍ വീണ്ടും ആശങ്കയിലാണ്‌. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച്, ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ രോഗം ഒരു പരിധിവരെ ഭേദമാക്കാന്‍ സാധിക്കും. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ്

മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു

തോടന്നൂർ: മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സത്യൻ, ശ്യാമള, സരസ. മരുമക്കൾ: ഗീത, ചാത്തു (കീഴൽ), അശോകൻ (മന്തരത്തൂർ). സഹോദരങ്ങൾ: ഭാസ്കരൻ, നാരായണൻ, മാതു.

വിലങ്ങാട് ഉരുള്‍പൊട്ടല്‍: രേഖകൾ വീണ്ടെടുക്കാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന്, 12ലേറെ കൗണ്ടറുകൾ, അദാലത്ത് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ട്ടപെട്ടവർക്ക് മാത്രം

വിലങ്ങാട്: ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ പുനഃസൃഷ്ടിച്ചു നൽകാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ വിവിധ വകുപ്പുകളുടെ 12 ലേറെ കൗണ്ടറുകൾ ഉണ്ടാകും. റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, ആർസി ബുക്ക്, യുഐഡി, ബാങ്ക് പാസ് ബുക്ക്, ഭൂ രേഖകൾ,

പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ്; നാദാപുരത്ത് സ്വകാര്യ ബസ് പോലീസ് പിടികൂടി

നാദാപുരം: പെര്‍മിറ്റ് ഇല്ലാതെ അനധികൃത സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി. വടകര -തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടക്കുന്ന കെഎല്‍ 32 എന്‍ 5717 എന്ന നമ്പറിലുള്ള ഹരേ റാം എന്ന സ്വകാര്യ ബസാണ് നാദാപുരം പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം ട്രാഫിക് എസ്ഐ കെ.കെ സന്തോഷ് ബാബുവാണ് ബസ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് കൊടിയത്തൂരില്‍ അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി, ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് അക്ഷയ സെന്റര്‍ നടത്തിപ്പുകാരനായ ആബിദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കാറിലെത്തിയ ഒരു സംഘം ആളുകള്‍ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മലപ്പുറം അരീക്കോട് വെച്ചാണ് ആബിദ് അക്രമി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്. സാരമായി

നാദാപുരത്ത് വയോധികന്‍ ജോലിക്കിടെ മരത്തില്‍ നിന്ന് വീണ് മരിച്ചു

നാദാപുരം: ജോലിക്കിടെ കര്‍ഷക തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു. നാദാപുരം അരയാക്കൂല്‍ താഴക്കുനി ബാലന്‍ (70) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍ 1.30ഓടെയായിരുന്നു അപകടം. വീടിന് സമീപത്തെ മരം മുറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം

error: Content is protected !!