പാറക്കടവിൽ മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം മുറിഞ്ഞ് വീണ് പരിക്ക്
നാദാപുരം: മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം പൊട്ടിവീണ് പരിക്ക്. പാറക്കടവ് കെ.എസ്.ഇ.ബി സെക്‌ഷനിലെ ജീവനക്കാരന്‍ സജി മാത്യുവിനാണ് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. ചെക്യാട് -വളയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോടിന് കുറുകേയുള്ള മരപ്പാലം ഒടിഞ്ഞു വീണാണ് കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്കേറ്റത്. മീറ്റര്‍ റീഡിംഗ് കഴിഞ്ഞ് തിരികേ വരുന്നതിനിടെ പാലം പൊട്ടി വീഴുകയായിരുന്നു. കമുക് കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക
മലപ്പുറത്തുനിന്ന് മോഷ്ടിച്ച സാധനങ്ങളുമായി പിക്കപ്പ് വാനിൽ താമരശ്ശേരിയിലെത്തി; സംശയം തോന്നി പോലീസ് പരിശോധന, ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കൾ അറസ്റ്റിൽ
താമരശ്ശേരി: മലപ്പുറത്ത് നിന്നും മോഷ്ടിച്ച സാധനങ്ങളുമായി പിക്അപ് വാനില്‍ പോവുകയായിരുന്ന യുവാക്കളെ പിടികൂടി താമരശ്ശേരി പോലീസ്. ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കളാണ് താമരശ്ശേരി പൊലീസ് നടത്തിയ നൈറ്റ് പട്രോളിംഗിനിടെ പിടിയിലായത്. ബാലുശ്ശേരി സ്വദേശി വീരന്‍, മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, വയനാട് കമ്ബളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്.
ചോറോട് മൂട്ടുങ്ങൽ രാമത്ത് അസ്സൻകുട്ടി അന്തരിച്ചു
ചോറോട്: ചോറോട് മൂട്ടുങ്ങൽ രാമത്ത് അസ്സൻകുട്ടി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: അഷറഫ്, സുബൈർ, ഷംസീർ, ആയിഷ, ഹസീന, ഷമീന. മരുമക്കൾ: സഫിയ, ജസീല, നൌഷജ, കുഞ്ഞമ്മദ്, നിസാർ, നാസർ.
സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
പേരാമ്പ്ര: സൗദി അറേബ്യയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ പേരാമ്പ്ര സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. ചക്കിട്ടപാറ പുരയിടത്തിൽ തോമസിൻ്റെ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരുമാണ് മരണപ്പെട്ടത്. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.
വടകര നടക്കുതാഴെ കുറുങ്ങോട്ട് താഴെ കുനിയിൽ ശ്രീജ അന്തരിച്ചു
വടകര: നടക്കുതാഴെ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് താഴെ കുനിയിൽ ശ്രീജ അന്തരിച്ചു. നാൽപ്പത്തെട്ട് വയസ്സായിരുന്നു. അച്ഛൻ ഓർക്കാട്ടേരി ഇല്ലത്ത് താഴെ കുനിയിൽ കുമാരൻ. അമ്മ ജാനു. ഭർത്താവ് വിജയൻ. മക്കൾ: ശ്രീരാഗ്.വി (ദുബായ്), ശ്രീദേവ്. സഹോദരങ്ങൾ: പവിത്രൻ.കെ.എം (ഏറാമല സർവ്വീസ് സഹകരണ ബാങ്ക്), റീജ. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
കാട്ടുപന്നി ശല്യം രൂക്ഷം; ചോറോട് രാമത്ത് കാവ് ക്ഷേത്രത്തിന് സമീപം കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു
ചോറോട്: മലോൽ മുക്ക് ചോറോട് രാമത്ത് കാവിന് സമീപം പടിഞ്ഞാറെ കുന്നിക്കാവിൽ പറമ്പിലെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു. നൂറ്റി അമ്പതോളം വാഴകളിൽ പത്തോളം വാഴകൾ നശിപ്പിച്ചു. ചുറ്റും വേലി കെട്ടിയിട്ടുണ്ടെങ്കിലും ഇവ തകർത്താണ് പന്നികൾ എത്തുന്നത്. പൂർണ്ണമായും ജൈവരീതിയിൽ നടത്തുന്നതാണ് വാഴകൃഷി. ഗ്രാമശ്രീയിലെ അഞ്ചു പേർ ചേർന്ന കൂട്ടായ്മയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൃഷി നടക്കുന്നത്.
എടച്ചേരിയിലെ പഴയകാല വ്യാപാരിയും പൊതുപ്രവർത്തകനും ആയിരുന്ന വി.പി.ഹേമചന്ദ്രൻ (പോപ്പുലർ ബാബു) അന്തരിച്ചു
ഓർക്കാട്ടേരി: എടച്ചേരിയിലെ പഴയ കാല പൊതു പ്രവർത്തകനും വ്യാപാരിയും ആയിരുന്ന വി. അച്യുതന്റെ മകൻ വി.പി.ഹേമചന്ദ്രൻ (പോപ്പുലർ ബാബു) അന്തരിച്ചു. 64 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആയിരുന്നു അന്ത്യം. ഓർക്കട്ടെരി ജൂനിയർ ചേമ്പർ സ്ഥാപക അംഗം, ഓർക്കട്ടെരി റോട്ടറി ക്ലബ് മുൻ പ്രസിഡന്റ്, മർച്ചൻ്റ് അസോസിയേഷൻ മെമ്പർ എന്നിങ്ങനെ ഓർക്കട്ടെരിയിലെയും എടച്ചേരിയിലെയും സാമൂഹ്യ
വടകര പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ പത്മജ അന്തരിച്ചു
വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ ദേവകി നിവാസ് പത്മജ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ബാലൻ (റിട്ടയേഡ് കെ.എസ്.ആർ.ടിസി). മക്കൾ: ഫ്രൈദൻ, പ്രബല്ല, അഖില. മരുമക്കൾ: റീന (അങ്ങാടിതാഴ), ജയരാജ് (മൂരാട് ), മനോജ് (കുറിഞ്ഞാലിയോട്). സഹോദരങ്ങൾ: വാമാക്ഷി, മിത്രൻ,പരേതനായ ചന്ദ്രശേഖരൻ.
വടകര പുതുപ്പണം പാണ്ട്യൻ്റവിട ബഷീർ അന്തരിച്ചു
വടകര: പുതുപ്പണം കറുകയിലെ ആദ്യ കാല മുസ്ലീം ലീഗ് നേതാവ് പാണ്ഡ്യൻ്റവിട ബഷീർ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: സുബൈദ മക്കൾ: ഷിഹാബ്, ആയിഷ, ഹിബ ഷെറിൻ. മരുമക്കൾ: മുനീർ, ഹാഷിം, സഫ്നി. സഹോദരങ്ങൾ: പി.അബ്‌ദുൾ കരീം മാസ്റ്റർ, അബ്ദുൾ റസാഖ്.
വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം, കൊയിലാണ്ടി പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിലൂടെ തെളിഞ്ഞത് രണ്ട് പേർ ചേർന്ന് നടത്തിയ ആക്രമണം, പ്രതികള്‍ പിടിയില്
കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം കുറ്റമറ്റ അന്വേഷണത്തിലൂടെ കരുതിക്കൂട്ടിയുള്ള ആക്രമണ കേസെന്ന് തെളിയിച്ച് കൊയിലാണ്ടി പൊലീസ്. ആഗസ്റ്റ് നാലിന് രാത്രി ഒമ്പതുമണിയോടെ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള പഴയ ദേശീയപാതയില്‍ വാഹനാപകടം എന്ന തരത്തില്‍ പൊലീസിന് ലഭിച്ച പരാതിയാണ് അന്വേഷണത്തിലൂടെ പുതിയ വഴിത്തിരിവിലെത്തിച്ചത്. ചെങ്ങോട്ടുകാവില്‍ മത്സ്യക്കച്ചവടം ചെയ്തുവരുന്ന പുതിയോട്ടില്‍ എടക്കുളം സാദത്തിന്റെ ഗുരുതരാവസ്ഥയില്‍