അവശകതകളെ മറന്ന് വയനാടിനെ ചേര്‍ത്ത്പ്പിടിച്ച് ചെമ്മരത്തൂര്‍ സ്വദേശി ആര്യ; സംഭാവനയായി നല്‍കിയത് മരുന്ന് വാങ്ങാനായി സ്വരൂപിച്ച കുടുക്കയിലെ സമ്പാദ്യം
ചെമ്മരത്തൂർ: തന്റെ അവശതകൾ മറന്ന് ചെമ്മരത്തൂരിലെ ആര്യയും ചേർത്ത് പിടിക്കുന്നു വയനാടിനെ. രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കിട്ടുന്ന നോട്ടുകളും നാണയതുട്ടുകളും നിക്ഷേപിച്ച തന്റെ കുടുക്ക സമ്പാദ്യമാണ് ആര്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് ആര്യ നൽകിയ ഈ ചെറുസമ്പാദ്യത്തിന് ഇരട്ടി മധുരമുണ്ട്. സ്വന്തം മരുന്നിനായി സ്വരൂപിച്ച് വെച്ച സമ്പാദ്യ കുടുക്കയായിരുന്നു ഇത്.
തടി കുറയ്ക്കാനാണോ ലക്ഷ്യം? എങ്കില്‍ ഓട്‌സ് കഴിക്കേണ്ടത് ഇങ്ങനെയാണ്
ഭാരം കുറയ്ക്കാന്‍ ആഹാര കാര്യങ്ങളിൽ മാറ്റം വരുത്തുന്നവര്‍ ഏറെ ആശ്രയിക്കുന്ന ഒന്നാണ് ഓട്‌സ്. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളാലും നാരുകളാലും സമ്പന്നമായ ഓട്സ്. നാരുകള്‍ അടങ്ങിയ ഓട്‌സ് സുഗമമായ ദഹനത്തിനും സഹായിക്കുന്നു. കലോറി കുറഞ്ഞ ഓട്സ് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. വണ്ണം കുറയ്ക്കാനായി ഓട്‌സ് കഴിക്കേണ്ടത് കുതിര്‍ത്തുവെച്ചശേഷമാണ്. രാത്രിയില്‍
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പെരുവണ്ണാമൂഴി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
കൊയിലാണ്ടി: പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. പെരുവണ്ണാമൂഴി, പൂഴിത്തോട്, പൊറ്റക്കാട് വീട്ടില്‍ അശ്വന്ത് (28)നു ആണ് ശിക്ഷിച്ചത്. പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി.കെ ആണ് വിധി പുറപ്പെടുവിച്ചത്. 2020ല്‍ ആണ്
ഉരുൾപൊട്ടൽ; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു, ക്യാമ്പിലുള്ളവർ ബന്ധു വീടുകളിലേക്കും വാടക വീടുകളിലേക്കും മാറി
വിലങ്ങാട് : വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്ബുകൾ പിരിച്ചുവിട്ടു. ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ നഷ്‌ടപ്പെടുകയും സുരക്ഷ ഉറപ്പാക്കാനുംവേണ്ടി മാറ്റിപ്പാർപ്പിച്ച മൂന്നു ക്യാമ്ബുകളാണ് പിരിച്ചുവിട്ടത്. മന്ത്രി മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി കെ. രാജൻ, ജില്ല കലക്ടർ എന്നിവർ ഓൺലൈനിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു ക്യാമ്പ് പിരിച്ചുവിടാനുള്ള തീരുമാനം
ചിക്കൻ പ്രേമികൾക്ക് ആശ്വസിക്കാം; സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക്100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. മാസങ്ങൾക്ക് മുൻപ് 180 രൂപ മുതൽ 240 വരെയായിരുന്നു കോഴിയുടെ വില. സംസ്ഥാനത്ത് ആവശ്യത്തിനനുസരിച്ച് ഉത്‌പാദനം ഉയർന്നതും ഒപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയതുമാണ് വില കുത്തനെ കുറയാൻ കാരണമായത്. കോഴിയെ വളർത്തുന്ന ചെലവ് കൂടുകയും
ആയഞ്ചേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിന്റെ ടയറുകൾ നശിപ്പിച്ച സംഭവം; പ്രതികളെ കണ്ടെത്താത്തതിൽ പ്രതിഷേധം ഉയരുന്നു
വടകര: ആയഞ്ചേരി-തീക്കുനി- കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ച സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയില്ലെന്ന് ആക്ഷേപം. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേം ശക്തമാക്കാനൊരുങ്ങുകയാണ് ബസ് ജീവനക്കാർ. പ്രതികളെ ഇനിയും പിടികൂടിയില്ലെങ്കിൽ സർവ്വീസ് നിർത്തിവയ്ക്കുന്നത് ഉൾപ്പടെ ആലോചിക്കേണ്ടി വരുമെന്ന് ജീവനക്കാർ അറിയിച്ചു. കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്മി എന്ന
ആർദ്ര കേരളം പുരസ്‌കാരം 2022-23 പ്രഖ്യാപിച്ചു. പേരാമ്പ്ര, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്ക് സംസ്ഥാനതല അംഗീകാരം
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ പേരാമ്പ്ര ബോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കക്കോടി പഞ്ചായത്തിനാണ്. രണ്ടാം സ്ഥാനം പെരുമണ്ണ
മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കേന്ദ്ര റെയിൽവേ മന്ത്രിക്ക് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ് 1001 കത്തുകൾ അയക്കും
ചോമ്പാൽ: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രിക്ക് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ് 1001 കത്തുകൾ അയക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് 1001 കത്തുകളയക്കാൻ ക്ലബിന്റെ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. വ്യാഴാഴ്ച വൈകീട്ട് കുഞ്ഞിപ്പള്ളി ടൗണിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് കത്തുകളയക്കുക. ലാഭകരമല്ലാത്ത
പേരാമ്പ്രയിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; കല്ലോട് സ്വദേശി റിമാൻഡിൽ
പേരാമ്പ്ര: പേരാമ്പ്രയിൽ യുവാവിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കൂത്താളി സ്വദേശി ഈരാറ്റുമ്മൽ ശ്യാം സേതുവിനാണ് പരിക്കേറ്റത്. കല്ലോട് സ്വദേശി വിഷ്ണുപ്രസാദാണ് മർദ്ദിച്ചത്. പേരാമ്പ്രയിലെ വിദേശ മദ്യഷോപ്പിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റ ശ്യാംസേതുവിനെ ഉടനെ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി വിഷ്ണുപ്രസാദിനെ
നാദാപുരം ഉമ്മത്തൂർ എസ് ഐ സ്കൂളിൽ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചതായി പരാതി
നാദാപുരം: ഉമ്മത്തൂർ എസ് ഐ ഹയർ സെക്കഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ സിനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചതായി പരാതി. വളയം പൊലീസ് സ്റ്റേഷനിലാണ് വിദ്യാർത്ഥിനിയും രക്ഷിതാവും പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ വളയം പോലിസ് റിപ്പോർട്ട് ജുവനൈൽ ബോർഡിന് കൈമാറി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂളിലെ എൻഎസ്എസ് യൂനിറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ വിദ്യാർത്ഥിനി ഞായറാഴ്ച