ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിയെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടെന്നാരോപിച്ച് എടവരാട് കുഞ്ഞാറമ്പത്ത് മീത്തല്‍ ചന്ദ്രനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗളുരുവില്‍ വെച്ചാണ് പേരാമ്പ്ര പൊലീസ് പ്രതികളെ പിടികൂടിയത്. എടവരാട് കുന്നത്ത് മീത്തല്‍ അന്‍ഷിദ് (28), കുട്ടോത്ത് മുണ്ടാരംപുത്തൂര്‍ മുഹമ്മദ് നാസില്‍ (24), എടവരാട് പുതിയോട്ടില്‍ അബ്ദുള്‍ റൗഫ് (28)തുടങ്ങിയവര്‍ ആണ് അറസ്റ്റില്‍ ആയത്. ആഗസ്റ്റ്
നാദാപുരം റോഡ് കാടുനിലം കുനിയിൽ ജാനു അന്തരിച്ചു
നാദാപുരം റോഡ്: കാടുനിലം കുനിയിൽ ജാനു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ: ശശി, പവിത്രൻ,ഗീത മരുമക്കൾ: റീന, ബിന്ദു, ദിനേശൻ ഇരിങ്ങൽ
ചോമ്പാല പോലിസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർ പി വൈജയ്ക്ക് വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
മുക്കാളി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി ചോമ്പാല പോലിസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർ പി വൈജ. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയാണ്. മുക്കാളി തട്ടോളിക്കരയിലെ പരേതനായ കുഞ്ഞിരാമൻ ശാന്ത ദമ്പതികളുടെ മകളാണ്. മുരളിയാണ് ഭർത്താവ്. ചാരുകേശ്, കശ്യപ് മുരളി എന്നിവർ മക്കളാണ്. വടകര പോലിസ് സ്റ്റേഷൻ, വനിതാ സെൽ എന്നിവിടങ്ങളിൽ മുൻപ്
‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിൽ; വിശദ റിപ്പോർട്ട് പോലിസ് ഹൈക്കോടതിയിൽ നൽകി
കൊച്ചി: വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഏപ്രിൽ 25ന് ഉച്ചക്ക്
78-ാമത് സ്വാതന്ത്ര്യ ദിനം; കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തും
കോഴിക്കോട്: രാജ്യം 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തും. മന്ത്രിയെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, കോഴിക്കോട് റൂറൽ എസ്പി എന്നിവർ ചേർന്ന് സ്വീകരിക്കും. ഒൻപത് മണിക്ക് ദേശീയപതാക
കനാലില്‍ മാലിന്യം തള്ളിയ സംഭവം; കൊയിലാണ്ടിയിലെ ആയുര്‍വേദ ആശുപത്രി ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ അജൈവ മാലിന്യം തള്ളിയ സംഭവത്തില്‍ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നോട്ടീസ്. ഒരുലക്ഷം രൂപ പിഴയായി അടക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നെടുംപൊയില്‍ കനാലിനും പരിസര പ്രദേശങ്ങൡലുമായാണ് മാലിന്യങ്ങള്‍ തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ
നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോക്ടർമാർക്കും വിരമിച്ച ജീവനക്കാരനും യാത്രയയപ്പ് നൽകി
നാദാപുരം: താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ഡോ. ജയേഷ്, ഡോ. ഫാത്തിമ സൂപ്പി, ഡോ. അരുൺകുമാർ എന്നിവർക്കും സർവ്വീസിൽ നിന്നും വിരമിച്ച ലാബ് അസിസ്റ്റന്റ് കെ.അനന്തനുമാണ് യാത്രയയപ്പ് നൽകിയത്. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് പരിപാടികൾ സംഘടിപ്പിച്ചത്. തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം
വയനാടിന് വേണ്ടി മനുഷ്യർ മാത്രമല്ല ദൈവങ്ങളും കൈകോർക്കുന്നു; ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാഗമായി തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യം
കാസർഗോഡ്: വയനാടെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി മലബാറുകാരുടെ പ്രിയപ്പെട്ട മുത്തപ്പൻ തെയ്യവും ഒരു ഓഹരി നൽകി.തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യമാണ് ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാഗമായത്. കടലോളവും മലയോളവും പോയി പ്രവർത്തി ചെയ്യുന്നവരാണ് നിങ്ങൾ. വലിയൊരു ദൗത്യമാണേറ്റെടുത്തിരിക്കുന്നത്. നിങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. എന്റെ കരത്തിലൊതുങ്ങുന്നത് മുത്തപ്പന്റേതായ ഒരു ഓഹരിയായി മുത്തപ്പനും
നാദാപുരം പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച അപകടം; മുക്കം സ്വദേശിക്ക് പരിക്ക്, ലോറിക്കുള്ളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ
നാദാപുരം: പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. മുക്കം ചെറുവടി സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്. പയന്തോങ് ഹൈടെക് സ്കൂളിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. ടിപ്പർ ലോറിയുടെ ക്യാബിനുള്ളിൽ
വയനാടിനോടുള്ള ലോകത്തിന്റെ സ്നേഹം 100 കോടി കടന്നു; രണ്ടാഴ്ചക്കുള്ളിൽ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 110 .55 കോടി രൂപ, വയനാടിൻറെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ പൊതുതാൽപര്യ ഹർജി തള്ളി
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടിയാണ് ചെലവഴിക്കുക. നിരവധി രാഷ്ട്രീയ നേതാക്കളും സിനിമ