പുറമേരി അരൂര്‍ കല്ലുംപുറം റോഡില്‍ കപ്പള്ളിത്തറമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പുറമേരി: അരൂര്‍ കല്ലുംപുറം റോഡില്‍ കപ്പള്ളിത്തറമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ചന്ദ്രി. മക്കള്‍: അതുല്‍ (സിപിഐ (എം), കല്ലുംപുറം ബ്രാഞ്ച് അംഗം), അമല്‍. സഹോദരങ്ങള്‍: ചിരുത (തീക്കുനി), ചാത്തു, ബാലന്‍, മാണി, കുമാരന്‍.

‘ഉള്ള് പൊള്ളിയവരാണ്, അവരെ ചിരിച്ച് കാണണം’; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മാജിക് അവതരിപ്പിച്ച് സനീഷ് വടകരയും മകള്‍ ഇലോഷയും

വടകര: ഇരുപത്തഞ്ച് വര്‍ഷമായി മാജിക് രംഗത്ത് സജീവമായ മജീഷ്യന്‍ സനീഷ് വടകരയ്ക്ക് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോള്‍ ഉള്ള് പൊള്ളിയിരുന്നു. പൊട്ടിച്ചിരികളോ കുട്ടികളുടെ കലപില ശബ്ദങ്ങളോ ഇല്ലാത്ത ഒരു വേദി. ഇത്രയും നാള്‍ കണ്ട ആളും ആരവമോ ഒന്നും തന്നെയില്ലാതെ നിരാശയുടെ മുഖങ്ങളായിരുന്നു അവിടെ കൂടുതലും. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന എല്ലാ നഷ്ടപ്പെട്ട്

പയ്യോളി പെരുമാള്‍പുരത്ത് ലോറിയ്ക്ക് സൈഡ് കൊടുക്കാനായി ഡ്രൈനേജ് സ്ലാബിലേയ്ക്ക് കയറി; സ്ലാബ് പൊട്ടി ഡ്രൈനേജിനുള്ളില്‍ വീണ് കാല്‍നടയാത്രക്കാരന് പരിക്ക്

പയ്യോളി: പയ്യോളി പെരുമാള്‍പുരത്ത് ഡ്രൈനേജ് സ്ലാബ് പൊട്ടി വീണ് കാല്‍നടയാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവം. പെരുമാള്‍പുരത്ത് ദേശീയപാതയില്‍ പണി നടക്കുന്നിടത്ത് പുതുതായി നിര്‍മ്മിച്ച ഡ്രൈനേജിന് മുകളിലൂടെ നടന്ന കാല്‍നട യാത്രക്കാരനായ ഗോപാലകൃഷണനാണ് സ്ലാബ് പൊട്ടി വീണ് ഡ്രൈനേജിനുള്ളില്‍ അകപ്പെട്ടത്. ഇയാളുടെ ഇടതുകാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. രാത്രി ബസ്സിറങ്ങി ഡ്രൈനേജ് സമീപത്തുകൂടെ നടക്കുമ്പോള്‍

മുക്കാളി കൊളരാട് തെരുവിൽ പുത്തൻ പുരയിൽ കതിരൻ ശ്രീധരൻ അന്തരിച്ചു

മുക്കാളി: കൊളരാട് തെരുവിൽ പുത്തൻ പുരയിൽ കതിരൻ ശ്രീധരൻ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. കൊളരാട് തെരുവിലെ ആദ്യകാല സിപിഐ (എം) നേതാവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. 1967 കാലത്ത് അഭിവക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: കെ.സുജയ (യു.എസ്), ജയചന്ദ്രൻ (സ്കൈ വിഷൻ, ചോമ്പാല), പരേതനായ സുരേന്ദ്രൻ. മരുമക്കൾ: പി.സുലജ

ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ചോറോട് സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ

ചോറോട്: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കി സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ. അംഗങ്ങളില്‍ നിന്നും സമാഹരിച്ച 50250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അസോസിയേഷൻ പ്രസിഡണ്ട് ബാബുരാജൻ മാസ്റ്റർ, സെക്രട്ടറി മുസ്തഫ മാസ്റ്റർ, ഖജാൻജി ശ്രീധരൻ ഒ.വി മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ പദ്മനാഭൻ കെ, ഉദേഷ് പി, ജോഷിമ വിനോദ്, രാധാകൃഷ്ണൻ തപസ്യ,

ഓണക്കാലത്തെ വിലക്കയറ്റം; വിലനിലവാരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും, പരിശോധനകൾ ശക്തമാക്കുമെന്ന്‌ മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള വകുപ്പിലെ

ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിയെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍

പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടെന്നാരോപിച്ച് എടവരാട് കുഞ്ഞാറമ്പത്ത് മീത്തല്‍ ചന്ദ്രനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗളുരുവില്‍ വെച്ചാണ് പേരാമ്പ്ര പൊലീസ് പ്രതികളെ പിടികൂടിയത്. എടവരാട് കുന്നത്ത് മീത്തല്‍ അന്‍ഷിദ് (28), കുട്ടോത്ത് മുണ്ടാരംപുത്തൂര്‍ മുഹമ്മദ് നാസില്‍ (24), എടവരാട് പുതിയോട്ടില്‍ അബ്ദുള്‍ റൗഫ് (28)തുടങ്ങിയവര്‍ ആണ് അറസ്റ്റില്‍ ആയത്. ആഗസ്റ്റ്

നാദാപുരം റോഡ് കാടുനിലം കുനിയിൽ ജാനു അന്തരിച്ചു

നാദാപുരം റോഡ്: കാടുനിലം കുനിയിൽ ജാനു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ: ശശി, പവിത്രൻ,ഗീത മരുമക്കൾ: റീന, ബിന്ദു, ദിനേശൻ ഇരിങ്ങൽ

ചോമ്പാല പോലിസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർ പി വൈജയ്ക്ക് വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

മുക്കാളി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി ചോമ്പാല പോലിസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർ പി വൈജ. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയാണ്. മുക്കാളി തട്ടോളിക്കരയിലെ പരേതനായ കുഞ്ഞിരാമൻ ശാന്ത ദമ്പതികളുടെ മകളാണ്. മുരളിയാണ് ഭർത്താവ്. ചാരുകേശ്, കശ്യപ് മുരളി എന്നിവർ മക്കളാണ്. വടകര പോലിസ് സ്റ്റേഷൻ, വനിതാ സെൽ എന്നിവിടങ്ങളിൽ മുൻപ്

‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിൽ; വിശദ റിപ്പോർട്ട് പോലിസ് ഹൈക്കോടതിയിൽ നൽകി

കൊച്ചി: വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഏപ്രിൽ 25ന് ഉച്ചക്ക്

error: Content is protected !!