‘ജനങ്ങളെ സഹായിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ജോലി വേറെയില്ല’; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തിളക്കത്തില്‍ ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശി ദിനേശ്‌

കണ്ണൂര്‍: ആഗ്രഹിച്ച് സ്വന്തമാക്കിയ ജോലിക്ക് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ ദിനേഷ്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ദിനേഷിനെ തേടിയെത്തിരിക്കുന്നത്. പഠനകാലത്ത് തന്നെ പോലീസുകാരനാവണം എന്നതായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ സ്വപ്‌നം നേടിയെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടുള്ള നാളുകളെല്ലാം. ഏറ്റവുമൊടുവില്‍ 2008ല്‍ എസ്.ഐയായി കണ്ണൂര്‍ പെരിങ്ങോം സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്തു. ഇന്ന് തിരിഞ്ഞ്‌നോക്കുമ്പോള്‍ സംഭവബഹുലമായിരുന്നു

ഉള്ള്യേരിയില്‍ വയോധിക കിണറ്റില്‍ വീണ് മരണപ്പെട്ടു

ഉള്ള്യേരി: ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉള്ള്യേരി പറമ്പിന്‍ മുകളില്‍ കോളോറത്ത് വത്സല (65) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണാണ് മരണപ്പെട്ടത്. വിവരം ലഭിച്ചതിനെ് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കിണറ്റില്‍ നിന്നും വയോധികയെ പുറത്തെടുക്കുയും ചെയ്തു. പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ

മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; പ്രതിഷേധം ശക്തമാകുന്നു, ഉപവാസ സമരവുമായി ആർ.ജെ.ഡി

വടകര: വരുമാനമില്ലാത്ത സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൻ്റെ പേരിൽ മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ ഒഴിവാക്കാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് നാളെ ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും. ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ രാവിലെ 9.30.മുതൽ വൈകിട്ട് 4

‘മെഡല്‍ നേട്ടത്തില്‍ സന്തോഷം’; വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച സന്തോഷത്തില്‍ തളിപ്പറമ്പ് സ്വദേശി

വടകര: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ സന്തോഷത്തിലാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സുമേഷ് ടിപി. അവാര്‍ഡ് നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അഞ്ച് മാസക്കാലം വടകര പോലീസ് സ്‌റ്റേഷനില്‍ സേവനമനുഷ്ടിച്ച സുമേഷിന്റെ അവാര്‍ഡ് നേട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും സന്തോഷം ഏറെയാണ്. ലഹരിക്കടത്ത്, പോക്‌സോ, മോഷണം, കൊലപാതം തുടങ്ങിയവയുമായി

ഷിരൂരിലെ മണ്ണിടിച്ചില്‍; ഈശ്വര്‍ മാല്‍പെയുടെ തിരച്ചിലില്‍ ലോഹഭാഗം കണ്ടെത്തി, നാവികസേനയും ഇന്ന് തിരച്ചിലിനിറങ്ങും

ബംഗളുരു: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുകയാണ്. ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് വാഹനത്തിന്റെ ഉടമ മനാഫ് പറഞ്ഞു. ഇത് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഭാഗമായിരിക്കാമെന്നാണ് കരുതുന്നത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി

വിലങ്ങാട് ഉരുൾപൊട്ടൽ; ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം ഉടന്‍ എത്തും, പ്രതീക്ഷയോടെ പ്രദേശവാസികള്‍

നാദാപുരം: ഉരുള്‍പൊട്ടിയ വിലങ്ങാട് പ്രദേശത്ത് ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം ഉടന്‍ എത്തും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ പഠനം നടത്തുന്ന സംഘമാണ് എത്തുക. വിലങ്ങാട് പഠനം നടത്തുന്ന വിദഗ്ധരും വയനാട്ടില്‍ നിന്നെത്തുന്ന സംഘവും നല്‍കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് നല്‍കുക. തിങ്കളാഴ്ച വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ

ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി, സെപ്തംബർ 9 വരെ അപേക്ഷിക്കാം

കോഴിക്കോട്‌: ഹജ്ജ് 2025- ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സെപ്തംബര്‍ 9 ആണ് അവസാന തിയ്യതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ

പുറമേരി അരൂര്‍ കല്ലുംപുറം റോഡില്‍ കപ്പള്ളിത്തറമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പുറമേരി: അരൂര്‍ കല്ലുംപുറം റോഡില്‍ കപ്പള്ളിത്തറമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ചന്ദ്രി. മക്കള്‍: അതുല്‍ (സിപിഐ (എം), കല്ലുംപുറം ബ്രാഞ്ച് അംഗം), അമല്‍. സഹോദരങ്ങള്‍: ചിരുത (തീക്കുനി), ചാത്തു, ബാലന്‍, മാണി, കുമാരന്‍.

‘ഉള്ള് പൊള്ളിയവരാണ്, അവരെ ചിരിച്ച് കാണണം’; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മാജിക് അവതരിപ്പിച്ച് സനീഷ് വടകരയും മകള്‍ ഇലോഷയും

വടകര: ഇരുപത്തഞ്ച് വര്‍ഷമായി മാജിക് രംഗത്ത് സജീവമായ മജീഷ്യന്‍ സനീഷ് വടകരയ്ക്ക് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോള്‍ ഉള്ള് പൊള്ളിയിരുന്നു. പൊട്ടിച്ചിരികളോ കുട്ടികളുടെ കലപില ശബ്ദങ്ങളോ ഇല്ലാത്ത ഒരു വേദി. ഇത്രയും നാള്‍ കണ്ട ആളും ആരവമോ ഒന്നും തന്നെയില്ലാതെ നിരാശയുടെ മുഖങ്ങളായിരുന്നു അവിടെ കൂടുതലും. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന എല്ലാ നഷ്ടപ്പെട്ട്

പയ്യോളി പെരുമാള്‍പുരത്ത് ലോറിയ്ക്ക് സൈഡ് കൊടുക്കാനായി ഡ്രൈനേജ് സ്ലാബിലേയ്ക്ക് കയറി; സ്ലാബ് പൊട്ടി ഡ്രൈനേജിനുള്ളില്‍ വീണ് കാല്‍നടയാത്രക്കാരന് പരിക്ക്

പയ്യോളി: പയ്യോളി പെരുമാള്‍പുരത്ത് ഡ്രൈനേജ് സ്ലാബ് പൊട്ടി വീണ് കാല്‍നടയാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവം. പെരുമാള്‍പുരത്ത് ദേശീയപാതയില്‍ പണി നടക്കുന്നിടത്ത് പുതുതായി നിര്‍മ്മിച്ച ഡ്രൈനേജിന് മുകളിലൂടെ നടന്ന കാല്‍നട യാത്രക്കാരനായ ഗോപാലകൃഷണനാണ് സ്ലാബ് പൊട്ടി വീണ് ഡ്രൈനേജിനുള്ളില്‍ അകപ്പെട്ടത്. ഇയാളുടെ ഇടതുകാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. രാത്രി ബസ്സിറങ്ങി ഡ്രൈനേജ് സമീപത്തുകൂടെ നടക്കുമ്പോള്‍

error: Content is protected !!