കർഷകസംഘം പുതിയാപ്പ് ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് തെക്കേ കീഴത്താം കണ്ടിയിൽ ജയരാജ് അന്തരിച്ചു
വടകര: പുതിയാപ്പ് തെക്കേ കീഴത്താം കണ്ടിയിൽ ജയരാജ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. കർഷകസംഘം പുതിയാപ്പ് ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട്, നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: രമ മക്കൾ: ജിതിൻ (ബാഗ്ലൂർ), മിഥുൻ, അശ്വൻ ( തിരുവനന്തപുരം)
മെൻസ്ട്രൽ കപ്പ് പദ്ധതി; അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം
പേരാമ്പ്ര : ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 30 വരെ അപേക്ഷ സ്വീകരിക്കും. മെൻസ്ട്രുൽ കപ്പ് പദ്ധതിക്ക് പുറമേ പഞ്ചായത്തിന്റെ മുട്ടഗ്രാമം പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30 വരെ സ്വീകരിക്കും.
സാമ്പത്തിക വികാസവും സാമൂഹ്യ വികസനവും പദ്ധതി; എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുമായി ഓർക്കാട്ടേരി റോട്ടറി ക്ലബ്ബ്
എടച്ചേരി: ഓർക്കാട്ടേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകൾ സമ്മാനിച്ചു. സാമ്പത്തിക വികാസവും സാമൂഹ്യ വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫർണിച്ചറുകൾ നൽകിയത്. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ ധനഞ്ജയദാസ് ഏറ്റുവാങ്ങി. റോട്ടറി പ്രസിഡന്റ് മനോജ് നാച്ചുറൽ ഫർണിച്ചറുകൾ കൈമാറി. രവീന്ദ്രൻ ചള്ളയിൽ, വി. കെ. ബാബുരാജ്, ശിവദാസ് കുനിയിൽ, രവീന്ദ്രൻ കോമത്ത്,
എം.ടിയുടെ സംസ്ക്കാരം വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ; മഹാസാഹിത്യകാരനെ അവസാനമായൊന്ന് കാണാൻ സിതാരയിലെത്തുന്നത് നിരവധിപേർ
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. കോഴിക്കോട് കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വസതിയായ സിതാരയിലേക്ക് പ്രമുഖരുൾപ്പടെ നിരവധിപേർ വന്നുകൊണ്ടിരിക്കുകയാണ്. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. മഹാസാഹിത്യകാരനെ അവസാനമായൊന്ന് കാണാൻ രാത്രി വൈകിയും സിതാരയിലേക്ക് ആളുകൾ വന്നിരുന്നു. എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര
മലയാളത്തിന്റെ മഹാസാഹിത്യകാരന് വിട; എം.ടി വാസുദേവൻ നായര്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രി 10മണിയോടെയാണ് മരണം സംഭവിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ എം.ടി എഴുത്തില്‍ സജീവമായിരുന്നു. കോളേജ്
സംശയകരമായ സാഹചര്യത്തിൽ ബസ് സ്റ്റാൻ്റിൽ, ചോദ്യം ചെയ്തതോടെ ട്വിസ്റ്റ്; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊയിലാണ്ടി: എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി കൊയിലാണ്ടിയില്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശി ബുദ്ധദേവ് വിശ്വാസ് (26) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 3.87 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് എം.ഡി.എം.എ
തച്ചൻകുന്നിൽ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ച കേസ്; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ
പയ്യോളി: തച്ചൻകുന്നിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകൾ മോഷ്ടിച്ച കേസിൽ പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ. ബിസ്‌മി നഗർ കാഞ്ഞിരുള്ള പറമ്പത്ത് മുഹമ്മദ് നിഷാലിനെയാണ് പയ്യോളി പോലീസ് പിടികൂടിയത്. പ്രതി ഇരിങ്ങൽ, കോട്ടക്കൽ ഭാഗങ്ങളിലും മോഷണം നടത്തിയതായാണ് വിവരം. ഡിസംബർ 9നാണ് മഠത്തിൽ ബിനീഷ്, പെട്രോൾ പമ്പിന് സമീപത്തുള്ള സുഹറ എന്നിവരുടെ വീടുകളിൽ നിന്നും വയറിങ്
പയ്യോളി അയനിക്കാട് ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു
പയ്യോളി: അയനിക്കാട് ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ പ്രേമ, പരേതനായ പ്രകാശൻ. മരുമക്കൾ: പദ്മനാഭൻ, പ്രമീള. സഹോദരങ്ങൾ: ശിവശങ്കരൻ, പത്മാവതി, രാജൻ പരേതരായ കല്യാണി അമ്മ, ഗോപാല കൃഷ്ണൻ, രാമചന്ദ്രൻ, രാഘവൻ Summary: Janaki Amma passed away when Payyoli Ayanikad Cheruppanari