കൊയിലാണ്ടി കൊല്ലംചിറയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ല; നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിലിൽ

കൊയിലാണ്ടി: കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം വൈകുന്നേരം ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു. ചിറയിൽ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴത്തിലേക്ക് താഴ്ന്ന് പോയിരുന്നു. കൂടെയുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർ ഫോഴ്സും

പുതിയ പാസ്പോർട്ട് എടുക്കാൻ പോവുകയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

തിരുവനന്തപുരം: പുതിയ പാസ്പോർട്ട് എടുക്കാനോ നിലവിലുള്ള പാസ്പോർട്ട് പുതുക്കാനോ പോവുകയാണെങ്കിൽ ഇനി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സ്ത്രീകളുടെ പാസ്പോർട്ടിൽ പിതാവിൻ്റെ പേരോ കുടുംബ പേരോ മാറ്റി ഭർത്താവിന്റെ പേര് ചേർക്കണമെങ്കിൽ സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കിൽ ഭാര്യയുടെയും ഭർത്താവിൻ്റെയും ഫോട്ടോ പതിച്ച സത്യവാങ്മൂലമോ നൽകണം. ഇനി ജീവിത പങ്കാളിയുടെ പേര് പാസ്പോർട്ടിൽ

വി​ല​ങ്ങാ​ട് അ​മ്പാ​ടി​യി​ൽ സ​രി​ത അന്തരിച്ചു

വാ​ണി​മേ​ൽ: വി​ല​ങ്ങാ​ട് അ​മ്പാ​ടി​യി​ൽ സ​രി​ത അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഭ​ർ​ത്താ​വ്: ഷി​ബു മ​ക​ൾ: ശി​വ

നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ ഒഴിവ്; വിശദമായി അറിയാം

നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ /ക്ലാർക്ക് തസ്തിക ഒഴിവ്. നിയമന കൂടിക്കാഴ്ച ഡിസംബർ 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ആറിനകം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ബി.കോം, പി.ജി.ഡി.സി.എ. യോഗ്യതയുള്ളവർക്കും ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. Description: Vacancy

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത; രാത്രിയും പകലും വ്യത്യസ്ത നിരക്ക് വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവ് ഉണ്ടായേക്കാൻ സാധ്യത. വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെ നിരക്കുവർധന നടപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്.

അഴിയൂർ മോന്താൽ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അഴിയൂർ: കരിയാട് പടന്നക്കരയിൽ നിന്നു കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്തത്ത് രജീന്ദ്രന്റെ മകൻ നീരജാണ് (21) മരിച്ചത്. മോന്താൽ പുഴയിൽ പടന്നക്കര ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ നീരജിനെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം ചൊക്ലി പോലീസിൽ പരാതി നൽകി. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലിസ് മോന്താൽ‍‍‍‍‍‍‍‍

ഒരു കോടി രൂപയും 300 പവനും കവർച്ച ചെയ്ത കേസ്; കണ്ടെത്തിയത് പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പണം, പ്രതി ലോക്കർ തകർത്തത് വെൽഡിങ് തൊഴിലിലെ പരിചയംവച്ച്

കണ്ണൂർ: വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ച കേസിലെ പ്രതി ലിജീഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒന്നേകാൽ കോടിയോളം രൂപയും 267 പവൻ സ്വർണവും. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി നേരത്തെ കൃത്യമായി ധാരണയുള്ള ആളാണെന്ന്

പേരാമ്പ്രയിലെ കോൺ​ഗ്രസ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി സജീവന്‍ അന്തരിച്ചു

പേരാമ്പ്ര: കോണ്‍ഗ്രസ്സ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി.സജീവന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നിഷ. മക്കള്‍: ചരിത്ര, ശലഭ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന്

കൈനാട്ടിയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോഡ്രൈവർക്ക് പരിക്ക്

ചോറോട്: ദേശീയപാതയിൽ കൈനാട്ടിയിൽ വാഹനാപകടം. സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപപകടം നടന്നത്. കൈനാട്ടി പഴയ പെട്രോൾ പമ്പിന് സമീപമാണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്ന KL58 AA 2100 അയ്യപ്പൻ ബസും എതിർ ദിശയിൽ വരികയായിരുന്ന KL18 L 9273 നമ്പർ ഓട്ടോറിക്ഷയുമാണ്

വടകര കൂട്ടങ്ങാരം കപ്ലിക്കണ്ടി മീത്തൽ നാണു അന്തരിച്ചു

വടകര: കൂട്ടങ്ങാരം കപ്ലിക്കണ്ടി മീത്തൽ നാണു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു ഭാര്യ: നിർമ്മല മക്കൾ: നിഷില, പരേതനായ നിജേഷ് മരുമക്കൾ: രമേശൻ പുന്നേരി സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ Description: naanu passed away

error: Content is protected !!