കല്യാണപാർട്ടികൾ ആശങ്കയിൽ; സ്വർണവില വീണ്ടും റെക്കോഡിലേക്ക്, ഇന്ന് പവന് 840 രൂപാ വർധിച്ചു
കോഴിക്കോട്: ആഗസ്റ്റ് മാസം പകുതിയായതോടെ സ്വർണവില ഈ മാസത്തെ റെക്കോഡിലെത്തി. ഇന്ന് വലിയ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വർദ്ധനവും ഇന്നത്തേതാണ്. ഇതോടെ ഗ്രാമിന് വില 6,670 രൂപയായി. ഒരു പവൻ സ്വർണത്തിന് 840 രൂപ വർദ്ധിച്ച് 53,360 രൂപയായി വില. ഈ
കായലും കടലും തുരുത്തുകളും ഒന്നുചേരുന്ന പ്രകൃതിയുടെ സൗന്ദര്യം, കണ്ണിനും മനസ്സിനും കുളിരാകുന്ന ബോട്ട് യാത്ര; കായൽ സൗന്ദര്യം ആസ്വദിക്കാൻ കണ്ണൂരിലെ കവ്വായി കായലിലേക്ക് വെച്ച് പിടിച്ചാലൊ..
കായലും കടലും മലയും തുരുത്തുകളും ഒക്കെച്ചേർന്ന, പ്രകൃതിയുടെ വൈവിധ്യം നിറഞ്ഞ സൗന്ദര്യത്തെ ആസ്വദിക്കുവാൻ താൽപ്പര്യമുള്ളയാളാണൊ നിങ്ങൾ. എങ്കിൽ പറ്റിയൊരിടമാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കവ്വായി കായൽ. മലബാറിലെ ഏറ്റവും പ്രസിദ്ധമായതും ഏറെ ആകർഷകമായതുമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേർന്നതാണ്
പയ്യോളി കീഴൂരിൽ കാഴ്ചപരിമിതനെ ആക്രമിച്ചതിന് പിന്നാലെ അയൽവാസിയായ സി.പി.എം നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായും പരാതി; അയനിക്കാട് സ്വദേശി അനൂപിനെതിരെ വീണ്ടും കേസ്
പയ്യോളി: അയനിക്കാട് സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കേരള സ്റ്റേറ്റ് ആർടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പാലേരി മുക്കിൽ വടക്കേടത്ത് രവിയാണ് പരാതി നൽകിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രവിയുടെ അയൽവാസി കൂടിയായ അയനിക്കാട് സ്വദേശിയായ കുന്നുംപറമ്പത്ത് അനൂപ് ആണ് ആക്രമിച്ചത്. സംഭവവുമായി
ദേശീയ പാതയിൽ വടകര അരവിന്ദ്ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
വടകര: ദേശീയ പാത അരവിന്ദ ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പുതുപ്പണം കുനിങ്ങാട്ട് അസ്സയിനാർ (72) ആണ് മരിച്ചത്. ശനി രാവിലെ 10.45 ഓടെയാണ് അപകടം. ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ പൊലീസ് വാഹനം ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലെ ബസാണ് അപകടം വരുത്തിയത്. കണ്ണൂരിൽ
ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ്; ഇടപാടുകാർ ആശങ്കയിൽ, പണയ സ്വർണം പരിശോധിക്കാനും തിരിച്ചെടുക്കാനും ആളുകൾ ബാങ്കിൽ എത്തിതുടങ്ങി
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുൻ മാനേജർ നടത്തിയ സ്വർണപ്പണയ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഇടപാടുകാർ ആശങ്കയിൽ. പണയ സ്വർണം പരിശോധിക്കാനും തിരിച്ചെടുക്കാനും ആളുകൾ ബാങ്കിൽ എത്തിതുടങ്ങി. ഇന്നലെയാണ് സ്വർണതട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ഉച്ചയോടെ ഇടപാടുകാർ കൂടുതലായി ബാങ്കിലേക്ക് എത്തിതുടങ്ങി. സാധാരണക്കാരാണ് എത്തുന്നവരിൽ ഭൂരിഭാഗം പേരും. അതേസമയം ഇടപാടുകാരിൽ ആരും ഇതുവരെ
മടപ്പള്ളി ഗവ. കോളജിൽ 4 വർഷ ബിരുദം ഒന്നാം സെമസ്റ്ററിൽ സീറ്റ് ഒഴിവ്
വടകര: മടപ്പള്ളി ഗവ. കോളജിൽ 4 വർഷ ബിരുദ കോഴ്സിൽ ഒന്നാം സെമസ്റ്ററിൽ സീറ്റ് ഒഴിവ്. സർവകലാശാല ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾ 19ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. ബിഎ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലിഷ്, ബിഎസ്‌സി സുവോളജി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, മാത്‌സ് എന്നീ ബിരുദ വിഷയങ്ങളിലാണ് സീറ്റ് ഒഴിവുകൾ.
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ തട്ടിപ്പ് കേസ്; മുൻ മാനേജർ ലക്ഷ്യം വച്ചത് 40 പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകൾ, വടകര സി ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്
വടകര: വടകര എടോടിയിലെ മഹാരാഷ്ട്ര ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പ് നടത്തിയ മേട്ടുപ്പാളയം സ്വദേശിയായ ബാങ്ക് മാനേജർ മധു ജയകുമാർ ലക്ഷ്യമിട്ടത് 40പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകളെന്ന് സൂചന. ഈ അക്കൗണ്ടുകളിൽ നിന്നും സ്വർണം എടുത്ത ശേഷം പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കുറഞ്ഞ
കാഴ്ചപരിമിതിയുള്ള കണ്ണൂർ സ്വദേശിയെ ആക്രമിച്ച് പണംതട്ടാൻ ശ്രമം; അയനിക്കാട് സ്വദേശിക്കെതിരെ കേസ്
പയ്യോളി: കീഴൂരിൽവെച്ച് കാഴ്ച പരിമിതിയുള്ളയാളെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അയനിക്കാട് സ്വദേശിയായ യുവാവിനെതിരെ കേസ്. കുന്നുംപറമ്പത്ത് അനൂപിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെ കീഴൂർ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ സ്വദേശിയായ റഫീക്കാണ് ആക്രമിക്കപ്പെട്ടത്. ചാരിറ്റബിൾ ട്രസ്റ്റിന്റെ കളക്ഷൻ റിസീവർ ആയ റഫീഖ് റോഡരികിലൂടെ പോകുന്നതിനിടയിൽ അനൂപ് ബാഗ് തട്ടിപ്പറിക്കാൻ
വയനാടിനെ ചേർത്ത്പിടിക്കുന്നു; തന്റെ പ്രിയപ്പെട്ട മോതിരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കല്ലാച്ചി ഗവ. യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി
നാദാപുരം: തന്റെ പ്രിയപ്പെട്ട കുഞ്ഞുമോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കല്ലാച്ചി ഗവ : യു പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി. ദക്ഷ വിപിനാണ് വയനാടിനായി മോതിരങ്ങൾ നൽകിയത്. ദക്ഷയ്ക് കുഞ്ഞുനാളിൽ പ്രിയപ്പെട്ടവർ സമ്മാനിച്ചതായിരുന്നു സ്വർണ മോതിരങ്ങൾ. രക്ഷിതാക്കളുടെ സമ്മതത്തോടെയും ഏറെ സന്തോഷത്തോടെയുമാണ് ഈ മിടുക്കി മോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. വരിക്കോളി പുത്തൻ
‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’; ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താം, ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ
തിരുവന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താൻ അനുമതി ലഭിക്കും. ഈ തീരുമാനമെടുത്തത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ്. കണ്ണൂർ മാടായി ഏര്യയിലെ സിഐടിയു ഓട്ടോറിക്ഷ യൂണിയൻ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പെർമിറ്റിൽ ഇളവ് നൽകിയത്. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിന്, ഓട്ടോറിക്ഷകൾ സ്റ്റേറ്റ് പെർമിറ്റായി