വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ് കേസ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, പ്രതിയെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ ബാങ്ക് മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ കേസിൻ്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് നൽകി. വടകര ഡിവൈ.എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. വടകര സി.ഐ എൻ. സുനില്‍ കുമാർ, മൂന്ന് സബ് ഇൻസ്പെക്ടർമാർ, എ.എസ്.ഐമാർ എന്നിവരുള്‍പ്പെടെ 10 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്.

ഓണം സ്പെഷ്യൽ ഡ്രൈവ്; മാഹി മദ്യം കടത്തുന്നതിനിടെ പുറമേരി സ്വദേശി പിടിയിൽ

വടകര: ഓണം സെപഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ പുറമേരിയിൽ വെച്ച് 7.5 ലിറ്റർ മാഹി വിദേശമദ്യം പിടികൂടി. നാദാപുരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആൻ്റണിയും പാർട്ടിയും ചേർന്നാണ് മാഹി വിദേശമദ്യം കടത്തികൊണ്ട് വരികയായിരുന്ന ആളെ പിടികൂടിയത്. പുറമേരി പടിഞ്ഞാറെ കൊയിലോത്ത് ശ്രീനിലയത്തിൽ പവിത്രൻ ആണ് പിടിയിലായത്. എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീജിത്ത്.എ.കെ,

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; പ്രതിയുടെ വീഡിയോ സന്ദേശം പുറത്ത്, സോണൽ മാനേജരുടെ നിർദേശ പ്രകാരം സ്വർണം പണയപ്പെടുത്തിയതെന്ന് വിശദീകരണം

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ പണയ സ്വർണ്ണം തട്ടിപ്പ് കേസിലെ ഒളിവിൽ കഴിയുന്ന പ്രതി മുൻ മാനേജർ മധു ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ബാങ്കിൻ്റെ സോണല്‍ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നാണ് മധു വീഡിയോ സന്ദേശത്തില്‍ പറയുന്നത്. ചാത്തൻ കണ്ടത്തില്‍ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം

മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.എഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്, പോലീസ് ലാത്തിവീശി

മേപ്പയ്യൂർ: മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സി.പി.എം മേപ്പയ്യൂർ സൗത്ത്ലോക്കൽ കമ്മറ്റി അംഗം എസി അനൂപ്,ഡി.വൈ.എഫ്.ഐ സൗത്ത് മേഖാലാ സെക്രട്ടറി അമൽ ആസാദ്, ധനേഷ്.സി.കെ, അരുൺ ജിദേവ്, കെ.എസ്.യു ജില്ല സെക്രട്ടറി ആദിൽ മുടികോത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി  അജ്നാസ് തുടങ്ങി നിരധി പേർക്ക് പരുക്കേറ്റു. പ്രവർത്തകരെ പിരിച്ചു വിടാൻ

‘കാഫിര്‍’ വിവാദത്തില്‍ പാറക്കല്‍ അബ്ദുള്ളക്ക് വടകരയിലെ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ വക്കീല്‍ നോട്ടീസ്; പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി

വടകര: ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്ക് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തി സമൂഹത്തില്‍ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് റിബേഷ് വക്കീല്‍ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. മൂന്നു ദിവസത്തിനകം പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ വീണ്ടും ആരംഭിച്ചു; വിശദമായി അറിയാം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ഇതുവരെ അപേക്ഷ കൊടുക്കാൻ കഴിയാത്തവർക്ക് ഇപ്പോള്‍ വീണ്ടും അപേക്ഷ സമർപ്പിക്കാം. ലേറ്റ് രജിസ്ട്രേഷൻ 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി ലേറ്റ് ഫീയാടുകൂടി രജിസ്ട്രേഷനുള്ള സൗകര്യം 13.08.2024 മുതല്‍ വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്. 23.08.2024, 3.00 PM വരെ പ്രസ്തുത ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷൻ പൂര്‍ത്തീകരിക്കാം. അപേക്ഷാ ഫീസ് SC/ST വിഭാഗം

കല്യാണപാർട്ടികൾ ആശങ്കയിൽ; സ്വർണവില വീണ്ടും റെക്കോഡിലേക്ക്, ഇന്ന് പവന് 840 രൂപാ വർധിച്ചു

കോഴിക്കോട്: ആഗസ്റ്റ് മാസം പകുതിയായതോടെ സ്വർണവില ഈ മാസത്തെ റെക്കോഡിലെത്തി. ഇന്ന് വലിയ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വർദ്ധനവും ഇന്നത്തേതാണ്. ഇതോടെ ഗ്രാമിന് വില 6,670 രൂപയായി. ഒരു പവൻ സ്വർണത്തിന് 840 രൂപ വർദ്ധിച്ച് 53,360 രൂപയായി വില. ഈ

കായലും കടലും തുരുത്തുകളും ഒന്നുചേരുന്ന പ്രകൃതിയുടെ സൗന്ദര്യം, കണ്ണിനും മനസ്സിനും കുളിരാകുന്ന ബോട്ട് യാത്ര; കായൽ സൗന്ദര്യം ആസ്വദിക്കാൻ കണ്ണൂരിലെ കവ്വായി കായലിലേക്ക് വെച്ച് പിടിച്ചാലൊ..

കായലും കടലും മലയും തുരുത്തുകളും ഒക്കെച്ചേർന്ന, പ്രകൃതിയുടെ വൈവിധ്യം നിറഞ്ഞ സൗന്ദര്യത്തെ ആസ്വദിക്കുവാൻ താൽപ്പര്യമുള്ളയാളാണൊ നിങ്ങൾ. എങ്കിൽ പറ്റിയൊരിടമാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കവ്വായി കായൽ. മലബാറിലെ ഏറ്റവും പ്രസിദ്ധമായതും ഏറെ ആകർഷകമായതുമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേർന്നതാണ്

പയ്യോളി കീഴൂരിൽ കാഴ്ചപരിമിതനെ ആക്രമിച്ചതിന് പിന്നാലെ അയൽവാസിയായ സി.പി.എം നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായും പരാതി; അയനിക്കാട് സ്വദേശി അനൂപിനെതിരെ വീണ്ടും കേസ്

പയ്യോളി: അയനിക്കാട് സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കേരള സ്റ്റേറ്റ് ആർടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പാലേരി മുക്കിൽ വടക്കേടത്ത് രവിയാണ് പരാതി നൽകിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രവിയുടെ അയൽവാസി കൂടിയായ അയനിക്കാട് സ്വദേശിയായ കുന്നുംപറമ്പത്ത് അനൂപ് ആണ് ആക്രമിച്ചത്. സംഭവവുമായി

ദേശീയ പാതയിൽ വടകര അരവിന്ദ്ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

വടകര: ദേശീയ പാത അരവിന്ദ ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പുതുപ്പണം കുനിങ്ങാട്ട് അസ്സയിനാർ (72) ആണ് മരിച്ചത്. ശനി രാവിലെ 10.45 ഓടെയാണ് അപകടം. ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ പൊലീസ് വാഹനം ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലെ ബസാണ് അപകടം വരുത്തിയത്. കണ്ണൂരിൽ

error: Content is protected !!