വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദം; വടകരയിൽ ഇന്ന് ഡിവൈഎഫ്‌ഐ ബഹുജന യോഗം
വടകര: കാഫിർ വിഷയത്തിൽ മാധ്യമങ്ങളും യുഡിഎഫും നുണ പ്രചാരണം നടത്തുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ ഇന്ന് വടകരയിൽ ബഹുജന യോഗം സംഘടിപ്പിക്കും. വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നു ഡിവൈഎഫ്ഐ അറിയിച്ചു. ഇന്ന് നടക്കുന്ന വിശദീകരണ യോഗം ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്യും. അതേസമയം സ്‌ക്രീൻഷോട്ട്
കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ്സിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ വയോധിക മരിച്ചു. അരിക്കുളം കുന്നോത്ത്മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്.ഇന്ന് രാവിലെ 8മണിയോടെയായിരുന്നു ദാരുണമായ അപകടം. കൊല്ലത്തുള്ള മകൾക്കൊപ്പം നന്മണ്ടയിലുള്ള കുടുംബ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് വന്നതായിരുന്നു മാധാവി. ഇതിനെടെയാണ് ബസ് സ്റ്റാന്റിലേക്ക് കയറ്റുന്നതിനിടെ പേരാമ്പ്ര റൂട്ടിലോടുന്ന ലൈഫ് ലൈൻ എന്ന
വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ധർണാ സമരവുമായി യൂത്ത് കോൺഗ്രസ്
വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച വൈകീട്ട് യൂത്ത്കോൺഗ്രസ് ധർണ സംഘടിപ്പിക്കും. റെയിൽവേ വികസനത്തിന്റെ പേരിൽ ആർ എം എസ് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ധർണാ സമരം സംഘടിപ്പിക്കുന്നത്. ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ അപകടം; ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ പേരാമ്പ്ര റൂട്ടിലോടുന്ന ബസ് തട്ടി സ്ത്രീക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. അരിക്കുളം-മുത്താമ്പി റോഡില്‍ നിന്ന് സ്റ്റാന്റിലേക്ക് ബസ് കയറ്റുന്നതിനിടെയാണ് അപകടം. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഗുരുതരമായ പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കക്കയം ഡാമും ഉരക്കുഴി വെള്ളച്ചാട്ടവു കൺകുളിർക്കെ കാണാം; മഴയെ തുടർന്ന് അടച്ചിരുന്ന കക്കയം ടൂറിസ്റ്റ് കേന്ദ്രം ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും
കൂരാച്ചുണ്ട്: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കക്കയം ഡാം സൈറ്റില്‍ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ ടൂറിസം കേന്ദ്രവും വനം വകുപ്പിന്‍റെ ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രവും കളക്ടറുടെ ഉത്തരവ് പ്രകാരം ഇന്നുമുതല്‍ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡിൽ കൂറ്റൻ പാറക്കല്ലുകൾ വീഴുകയും മണ്ണിടിച്ചിൽ ഭീഷണി ഉണ്ടാകുകയും
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ജാഗ്രത
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 19ന് കോഴികോട്, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 20ന്
ചെരണ്ടത്തൂർ കിഴക്കേച്ചാലിൽ കെ.സി.മൊയ്ദീൻ മാസ്റ്റർ അന്തരിച്ചു
മണിയൂർ: ചെരണ്ടത്തൂർ കിഴക്കേച്ചാലിൽ കെ.സി.മൊയ്ദീൻ മാസ്റ്റർ അന്തരിച്ചു. 73 വയസ്സായിരുന്നു. പയ്യോളി ഭജനമഠം ഗവൺമെൻ്റ് യു.പി സ്കൂൾ റിട്ടയേഡ് അധ്യാപകനായിരുന്നു. ഭാര്യ നഫീസ ഹജ്ജുമ്മ വണ്ണാറത്ത്. മക്കൾ: കെ.സി.സമീറ (ഹെഡ് മിസ്ട്രസ്സ് പേരാമ്പ്ര ഈസ്റ്റ് എ.എം എൽ.പി സ്കൂൾ), സുബൈദ.കെ.സി (അധ്യാപിക, എം.എൽ.പി സ്കൂൾ മന്തരത്തൂർ), സറീന.കെ.സി (അധ്യാപിക, കരുവഞ്ചേരി യു.പി സ്കൂൾ), മുഹമ്മദ് സലിം.കെ.സി
വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ് കേസ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, പ്രതിയെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ ബാങ്ക് മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ കേസിൻ്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് നൽകി. വടകര ഡിവൈ.എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. വടകര സി.ഐ എൻ. സുനില്‍ കുമാർ, മൂന്ന് സബ് ഇൻസ്പെക്ടർമാർ, എ.എസ്.ഐമാർ എന്നിവരുള്‍പ്പെടെ 10 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്.
ഓണം സ്പെഷ്യൽ ഡ്രൈവ്; മാഹി മദ്യം കടത്തുന്നതിനിടെ പുറമേരി സ്വദേശി പിടിയിൽ
വടകര: ഓണം സെപഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ പുറമേരിയിൽ വെച്ച് 7.5 ലിറ്റർ മാഹി വിദേശമദ്യം പിടികൂടി. നാദാപുരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആൻ്റണിയും പാർട്ടിയും ചേർന്നാണ് മാഹി വിദേശമദ്യം കടത്തികൊണ്ട് വരികയായിരുന്ന ആളെ പിടികൂടിയത്. പുറമേരി പടിഞ്ഞാറെ കൊയിലോത്ത് ശ്രീനിലയത്തിൽ പവിത്രൻ ആണ് പിടിയിലായത്. എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീജിത്ത്.എ.കെ,
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; പ്രതിയുടെ വീഡിയോ സന്ദേശം പുറത്ത്, സോണൽ മാനേജരുടെ നിർദേശ പ്രകാരം സ്വർണം പണയപ്പെടുത്തിയതെന്ന് വിശദീകരണം
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ പണയ സ്വർണ്ണം തട്ടിപ്പ് കേസിലെ ഒളിവിൽ കഴിയുന്ന പ്രതി മുൻ മാനേജർ മധു ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ബാങ്കിൻ്റെ സോണല്‍ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നാണ് മധു വീഡിയോ സന്ദേശത്തില്‍ പറയുന്നത്. ചാത്തൻ കണ്ടത്തില്‍ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം