ശ്രീകൃഷ്ണ ജയന്തി ആഘോഷം; ബാലഗോകുലം അഴിയൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു
അഴിയൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം അഴിയൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. ”പുണ്യമീ മണ്ണ് പവിത്രമീ ജന്മം” എന്ന സന്ദേശത്തോടു കൂടിയാണ് ബാലഗോകുലം ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. അഴിയൂർ വേണുഗോപാല ക്ഷേത്ര ഹാളിൽ വച്ച് നടന്ന യോഗത്തിൽ ആഘോഷ പ്രമുഖായി അരുൺ എം. കെ യെയും സഹപ്രമുഖായി മിഥുൻലാലിനെയും തെരഞ്ഞെടുത്തു.
അപ്രഖ്യാപിത പവർകട്ടില്ല; ഏർപ്പെടുത്തിയത് ചില നിയന്ത്രണങ്ങൾ മാത്രം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ല
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യത കുറവിന്മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ല, ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വൈദ്യുതി ആവശ്യകതയിൽ വന്ന വർദ്ധനവും, പവർ എക്സ്ചേഞ്ച് മാർക്കറ്റിൽ വൈദ്യുതി ലഭ്യത കുറവും മൂലം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം അനിവാര്യമാകുമെന്ന് കെഎസ്ഇബി
തകർന്ന വിലങ്ങാട് ടൗണിലെ പാലം പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു; പാലത്തിന് കൈവരികെട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
വിലങ്ങാട് : ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ തകർന്ന വിലങ്ങാട് ടൗണിലെ പാലം പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലം പുതുക്കിപ്പണിയാതെ കൈവരി നിർമ്മിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പൊതുമാരാമത്ത് വകുപ്പ് ജീവനക്കാർ ഇന്നലെയാണ് വിലങ്ങാട് ടൗണിലെ പാലത്തിന് കൈവരികെട്ടാനെത്തിയത്. എന്നാൽ നാട്ടുകാർ സംഘടിച്ചെത്തി ഇത് തടഞ്ഞു. പുതിയ പാലം നർമ്മിക്കാതെ കൈവരികെട്ടി പാലം നിലനിർത്താനാണ് പൊതുമരാമത്ത്
മെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ; സെപ്റ്റംബർ 30 വരെ പിഴയില്ലാതെ പുതുക്കാം
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി, പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും 2024 മാർച്ച് 31 വരെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതോടെ സെപ്റ്റംബർ 30 വരെ പിഴ കൂടാതെ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ
ആയഞ്ചേരി പഞ്ചായത്തിൽ ഡ്രൈവർ ഒഴിവ്
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖ പരീക്ഷ 27 ന് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496048139 എന്ന നമ്പറിൽ ബന്ധപ്പെടുക.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻറെ ഉന്നത വിദ്യാഭ്യാസ പരിശീലന പദ്ധതിയായ സ്പെകിന് തുടക്കമായി; ഈ വർഷം പരിശീലനം നൽകുക ജില്ലയിലെ 150 വിദ്യാർത്ഥികൾക്ക്
കോഴിക്കോട്: ജില്ല പഞ്ചായത്തിൻറെ ഉന്നതവിദ്യാഭ്യാസ പരിശീലന പദ്ധതിയായ സ്പെക് (സോഷ്യലി പ്രോഡക്ടിവ് എസ്റ്റാബ്ലിഷ്മെന്റ് ഓഫ് കോഴിക്കോട്) തുടങ്ങി.സിവിൽ സർവിസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠന പ്രവേശനം, വിദേശഭാഷ പഠനം എന്നീ നാല് മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനവും പഠനപിന്തുണയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നാല് മേഖലകളിൽ അഞ്ചുവർഷം തുടർച്ചയായി
മകൻ മരിച്ചിട്ട് 10 ദിവസം കഴിഞ്ഞു, അവസാനമായി ഒരുനോക്ക് കാണാൻ കാത്തിരുന്ന് കുടുംബം; സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ജോയൽ തോമസിൻ്റെ മൃതദേഹം ഉടൻ നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം
പേരാമ്പ്ര: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ജോയൽ തോമസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരുന്ന് കുടുംബം. ഫോട്ടോഗ്രാഫറായ ജോയൽ അടുത്തിടെയായിരുന്നു സൗദി അറേബ്യയിലേക്ക് പോയത്. അവിടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലായിരുന്നു ജോലി. ആഗസത് 10ന് ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ വാഹനം നിയന്ത്രണം
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പുകേസ്; പ്രതി മുൻ ബാങ്ക് മാനേജർ തെലുങ്കാനയിൽ പിടിയിൽ
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. ബാങ്ക് മുൻ മാനേജർ മധു ജയകുമാർ ആണ് പിടിയിലായത്. തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധു ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട്. വൻ സ്വർണ തട്ടിപ്പാണ്
മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ശ്രമത്തിനെതിരെ പ്രതിഷേധം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് 1001 കത്തുകളയച്ചു
അഴിയൂർ: മുക്കാളി റെയില്‍വേ സേ്‌റ്റഷന്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ കേന്ദ്രമന്ത്രിക്ക് കത്തുകളയച്ച് പ്രതിഷേധിച്ചു. ചോമ്ബാല്‍ കമ്പയിന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവിന് 1001 കത്തുകള്‍ അയച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. കുഞ്ഞിപ്പള്ളി ടൗണില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്‌ഘാടനം ചെയ്‌തു. മുക്കാളി സേ്‌റ്റഷന്‍ അടച്ചു പൂട്ടാന്‍
കോഴിക്കോട് ബസ് ബൈക്കിലിടിച്ച് അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്: കല്ലായിയിൽ ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ടൗണില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശികളായ കോടങ്ങാട് ഇളനീർക്കര നെച്ചിയില്‍ കോച്ചാമ്ബള്ളി മുഹമ്മദ് സാബിത്ത് (21), കൊട്ടൂക്കര മഞ്ഞപ്പുലത്ത് മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്. ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന സിറ്റി ബസാണ് ബൈക്കിലിടിച്ചത്.