ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ മുന്നിട്ടിറങ്ങി പേരാമ്പ്ര പോലീസ്; വിവിധ സ്ഥലങ്ങളിൽ നാർക്കോട്ടിക് റെയ്ഡ്, കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്

പേരാമ്പ്ര: ലഹരി വിൽപ്പനയ്‌ക്കെതിരെ പേരാമ്പ്രയിൽ കർശന പരിശോധന നടത്തി പോലീസ്. പേരാമ്പ്രയിലെ ഒന്നാംമൈൽസ്, പാണ്ടിക്കാട്, കോടേരിച്ചാൽ, പുറ്റംപൊയിൽ, പൈതോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പേരാമ്പ്ര പോലീസ് നാർക്കോട്ടിക് റെയ്ഡ് നടത്തിയത്. സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കഞ്ചാവും മറ്റ് രാസ ലഹരികളും മണത്തുകണ്ടുപിടിക്കാൻ കഴിവുള്ള പ്രിൻസ് എന്ന പോലീസ് നായ പങ്കെടുത്തു. സി.പി.ഓ

പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മുടവന്തേരി സ്വദേശിനിക്ക് പരിക്ക്

ചെക്യാട് : പാറക്കടവ് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. താഴെ മുടവന്തേരി സ്വദേശിനിക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. പാറക്കടവ് നിന്ന് ചെക്യാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. സ്ത്രീകളാണ് കാറിൽ സഞ്ചരിച്ചിരുന്നത്.  

വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ദു​ബൈ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദു​ബൈ: വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ദു​ബൈ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ക്ബാ​ൽ ചെ​ക്യാ​ടാണ് പുതിയ പ്രസിഡണ്ട്. റ​മ​ൽ നാ​രാ​യ​ണ​ൻ (ജ​ന. സെ​ക്രട്ടറി), മു​ഹ​മ്മ​ദ് ഏ​റാ​മ​ല (ട്ര​ഷർ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ. യോ​ഗ​ത്തി​ൽ ഇ.​കെ. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​ പ്ര​ഭാ​ഷ​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ പി. ​ഹ​രീ​ന്ദ്ര​നാ​ഥി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഭാ​സ്ക​ര​ൻ ക​ല്ലാ​ച്ചി, പ്രേ​മാ​ന​ന്ദ​ൻ, പു​ഷ്പ​ജ​ൻ, മ​നോ​ജ് കെ.​വി,

വളയം എടിയേരിക്കണ്ടി ഉസ്മാൻഹാജി സലാലയിൽ അന്തരിച്ചു

നാദാപുരം : വളയം കുയ്തേരിയിലെ പുതിയോട്ടിൽ എടിയേരിക്കണ്ടി ഉസ്മാൻ ഹാജി സലാലയിൽ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. 50 വർഷത്തോളമായി സലാലയിൽ ബിസിനസ് നടത്തി വരികയായിരുന്നു. ഭാര്യ: ആസ്യ മക്കൾ: സൽമാൻ, ഷാജഹാൻ, ഫാത്തിമ ഖബറടക്കം ഇന്ന് വൈകീട്ട് സലാലയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. നാട്ടിലെ മയ്യിത്ത് നിസ്കാരം ഇന്ന് ശനി ഇശാഅ് നമസ്കാരത്തിന് ശേഷം കുയ്തേരി

വടകര കുട്ടോത്ത് ഓലയാട്ട് കൃഷ്ണൻ അന്തരിച്ചു

വടകര: കുട്ടോത്ത് ഓലയാട്ട് കൃഷ്ണൻ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: പരേതയായ യശോദ മക്കൾ: മനോജ്, പ്രമോദ്, പ്രദീപ്, റീന മരുമക്കൾ: സുമ, പ്രീത, നിഷിത, രഘുനാഥൻ

ഉള്ളിയേരിയില്‍ പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു

ഉള്ളിയേരി: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു. ഉള്ളിയേരി കന്നൂര്‍ കുന്നോത്ത് ഉണ്ണിനായര്‍(73) ആണ് മരിച്ചത്. റിട്ട:ടി.ടി.ആര്‍ ആയിരുന്നു. ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം. ഉള്ളിയേരി – കൊയിലാണ്ടി റോഡില്‍ ആനവാതിലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഉണ്ണിനായരുടെ വയറിനാണ് കൂടുതലായും പരിക്കേറ്റത്. ബാലുശ്ശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും പ്രഭാതനടത്തത്തിന് ഇറങ്ങിയവരും

വോളിബോൾ ആരവങ്ങൾക്ക് കാതോർത്ത് ഒരു നാട്; കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ ഒന്നാം ഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും

കുന്നുമ്മൽ: വോളിബോൾ അക്കാദമിയുടെ ഒന്നാം ഘട്ട പ്രവൃത്തി 2025 ജനുവരി മാസം പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. 1 കോടി രൂപാ ചെലവിലാണ് ഒന്നാംഘട്ട പ്രവൃത്തി. പ്രവർത്തിയുടെ ഭാഗമായി കാടുവെട്ടി തെളിക്കലും, ഗ്രൗണ്ട് ലെവലിംഗ് പ്രവർത്തിയും പൂർത്തിയാക്കിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു. വോളിബോൾ അക്കാദമിയുടെ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ കെ പി

നാടിന്റെ നന്മക്ക് കളിക്കളങ്ങൾ ഉണരണം; നാട്ടുകാരുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ കളിക്കളം ഒരുങ്ങുന്നു

തിരുവള്ളൂർ : കളിയിടങ്ങളിൽ രൂപപ്പെട്ട സ്നേഹവും വിശ്വാസവുമാണ് ഇന്നലകൾക്ക് കരുത്തായി മാറിയതെന്ന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഗോകുലം ഗോപാലൻ. ജനകീയ വിഭവശേഖരണത്തിലൂടെ തിരുവള്ളൂരിൽ ഒരുക്കുന്ന കളിക്കളത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിക്കാൻ സൗകര്യങ്ങൾ കുറഞ്ഞത് ബാല്യ, കൗമാര, യൗവ്വനങ്ങൾ വഴിമാറി നടക്കാൻ കാരണമായിട്ടുണ്ട്. സമൂഹത്തിന് അപകടം

കാൽപ്പന്ത് കളിയുടെ ആവേശം; നടുവണ്ണൂർ ബ്രെയിൻ പ്ലസ് അക്കാദമി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ ബ്രെയിൻ പ്ലസ് അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. നടുവണ്ണൂർ ഫുട്ബോൾ അക്കാദമിയിൽ നടന്ന മത്സരം പ്രിൻസിപ്പാൾ സുരേഷ് എസ്.ആർ.ഉദ്ഘാടനം ചെയ്തു. അഷറഫ് പനച്ചിയിൽ, ജഗത്കൃഷ്ണ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. കാൽപ്പന്ത് കളിയുടെ ആവേശവും ആരവുംഅക്കാദമിയിൽ നിറഞ്ഞു. വാശിയേറിയ മത്സരത്തിൽ എസ്.എസ്.എൽ.സി. എ ടീം വിജയികളായി. വിജയികൾക്കുള്ള ട്രോഫി അഷറഫ് പനച്ചിയിലും റണ്ണറപ്പിനുള്ള

സംസ്ഥാനത്ത് പരക്കെ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചനം. ഇന്ന് എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. മറ്റ് ആറു ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ അറിയിപ്പുണ്ടാകുമെന്നും

error: Content is protected !!