തലശ്ശേരിയിൽ ആംബുലൻസും അഗ്നിരക്ഷാസേന വാഹനവും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു
തലശ്ശേരി: ധർമടം മൊയ്തുപാലത്തിന് സമീപം അഗ്നിരക്ഷാസേന വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴോം കൊട്ടിലയിലെ കോയ്യോൻ ഹൗസിൽ ടി മിഥു നാ(36)ണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന സുകേഷ്, പ്രവീൺ, സിന്ധു എന്നിവരെ ഗുരുതര പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടo. പരിയാരത്തു നിന്നും ചിറക്കുനിയിലേക്ക് മൃതദേഹവുമായി വരികയായിരുന്നു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മുക്കാളി റെയിൽവേ ഗേറ്റ് നാളെ മുതൽ അടച്ചിടും
മുക്കാളി: മുക്കാളി റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ഗേറ്റ് അടച്ചിടും. ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി നാളെ മുതലാണ് അടച്ചിടുന്നത്. പ്രവർത്തി പൂർത്തിയാക്കി വെള്ളിയാഴ്ച ഗേറ്റ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. Description: Attention passengers; Mukkali railway gate will be closed from tomorrow
അഴിയൂർ നിഷാസിൽ താമസിക്കും പൊന്നമ്പത്ത് നജ്മ അന്തരിച്ചു
അഴിയൂർ: നിഷാസിൽ താമസിക്കും പൊന്നമ്പത്ത് നജ്മ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്:പരേതനായ അബ്ദുല്ല പതുകാല് (എടക്കാട് ) മക്കൾ : സൽമ (നജ്‌രി ), നൗജദ്, നിയാസ്, നിഷാൻ. മരുമക്കൾ : റഫീഖ്, മഹ്ശു, സൽവ, സഫ Description: Ponnambath Najma, who lived in Azhiyur Nishas, passed away
കണ്ണൂരിൽ ഗുഡ്സ് ട്രെയിൻ തട്ടി; ഒൻപത് വയസുകാരൻ മരിച്ചു
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി ഒൻപത് വയസുകാരൻ മരിച്ചു. പാപ്പിനിശ്ശേരി മസ്ജിദിന് സമീപം ജഷീറിന്റെ മകൻ മുഹമ്മദ് ഷിനാസാണ് മരിച്ചത്. പാളത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. പാപ്പിനിശ്ശേരി ഗവ. യു പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഷിനാസ്. Description: Goods train hit in
ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സോഷ്യലിസ്റ്റ് കുടുംബ സംഗമം
അഴിയൂർ: ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും മുതിർന്ന സോഷ്യസിസ്റ്റുകളെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടി ആർ.ജെ.ഡി സംസ്ഥാന അദ്ധൃക്ഷൻ എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.മുതിർന്ന പ്രവർത്തകരെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു. ചടങ്ങിൽ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ വീരേന്ദ്ര കുമാർ അനുസ്മരണ പ്രഭാഷണം നടത്തി, പാർട്ടി ജില്ലാ പ്രസിഡന്റ് എം.കെ
കരിയാത്തുംപാറയിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
കൂരാച്ചുണ്ട്: അവധി ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം കരിയാത്തും പാറയിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം സ്വദേശി ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ജേക്കബ് അപകടത്തിൽ പെട്ടത്. കരിയാത്തുംപാറ പാപ്പൻചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തിൽ കുളിക്കുന്നതിനിടെ മുങ്ങുകയായിരുന്നു.ഏകദേശം ഇരുപത് മിനിറ്റിന് ശേഷമാണ് വിവരമറിഞ്ഞെത്തിയ നാട്ടുകാർ ജേക്കബിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിൽ
എടച്ചേരി ചെറുകുളം തിയ്യറുംപൊയിൽ നാരായണി അന്തരിച്ചു
എടച്ചേരി: ഇരിങ്ങണ്ണൂർ ചെറുകുളം തിയ്യറുപൊയിൽ നാരായണി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ ചാത്തു. മക്കൾ: രാജൻ, രാധ, കമല, പുരുഷു (സി.പി.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മറ്റി അംഗം, എടച്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്), ചന്ദ്രൻ. മരുമക്കൾ: കമല, രാധിക, വിനീത പരേതരായ ചാത്തു, രാജൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കൃഷ്ണൻ, കല്ല്യാണി. Thiyarumpoyil
കണ്ണൂർ എടക്കാട് ക്ഷേത്ര ദർശനത്തിനെത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പൂജാരി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ എടക്കാട് ക്ഷേത്രത്തില്‍ തൊഴാൻ എത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ പൂജാരി അറസ്റ്റില്‍. പള്ളിക്കുന്ന് സ്വദേശി അനിലിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്ര ദർശനത്തിനെത്തിയ പതിനഞ്ചുകാരിയുടെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു പ്രതി. ആസമയത്ത് കുട്ടി ഈ വിവരം
പാനൂർ കടവത്തൂരിൽ വൻതീപ്പിടുത്തം; മൂന്നു കടകൾ പൂർണ്ണമായും കത്തിനശിച്ചു
കണ്ണൂർ: പാനൂർ കടവത്തൂർ ടൗണിൽ വൻ തീപിടിത്തം. കടകൾ കത്തിനശിച്ചു. രണ്ട് ഫാൻസി കടകളും ഒരു ജ്വല്ലറിയുമാണ് കത്തിനശിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണികൂറുകൾ നീണ്ട പരിശ്രമത്തി നൊടുവലാണ് തീയണച്ചത്. ഫയര്ഫോഴ്സിൻ്റെ എഴ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണയ്ക്കലിൽ പങ്കെടുത്തു. വൈകിട്ട് മൂന്ന് മണിയോടെയാണ് കടകളിൽ തീപ്പിടുത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം
”സ്‌ഫോടനത്തിന്റെ പ്രഹരശേഷിയില്‍ ബ്രിട്ടീഷ് പൊലീസ് സംവിധാനമാകെ പകച്ചു” കീഴരിയൂര്‍ ബോംബ് നിര്‍മ്മാണ പദ്ധതിയും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും – നിജീഷ് എം.ടി എഴുതുന്നു
കേരളത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിക്കകത്ത് രണ്ട് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാലം, അധികാരവും, ആശയവും തമ്മിലടിച്ച് കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ സമര രാഷ്ട്രീയ പ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങിയ കാലത്താണ് ക്വിറ്റ് ഇന്ത്യാ സമാരാഹ്വാനം ഉണ്ടായത്. കേരളത്തിലെ മുതിര്‍ന്ന നേതാവ് ജനാബ് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് 1940 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു.