വേളം ശാന്തിനഗര്‍ കളരിക്കണ്ടി സുലൈഖ അന്തരിച്ചു
വേളം: ശാന്തിനഗര്‍ കളരിക്കണ്ടി സുലൈഖ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: കെ.കെ ഖാസിം (വേളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍). ഉപ്പ: കല്ലിടുക്കില്‍ അന്ത്രു മാസ്റ്റര്‍. ഉമ്മ: കമ്മനോല്‍ ബിയ്യാത്തു. മക്കള്‍: അഫ്‌സല്‍ ഹുസ്സൈന്‍ (നോക്കിയ, ചെന്നൈ), സലീന ഷംസീര്‍ (എടച്ചേരി), സജീന ഷാഫി (ഖത്തര്‍). മരുമക്കള്‍: ഹസീന (തളീക്കര), ശംസീര്‍ (എടച്ചേരി), ശാഫി (മൂഴിക്കല്‍).
‘സർക്കാർ വേട്ടക്കാരനൊപ്പമാണ്, സിനിമാ നയ രൂപികരണ സമിതിയിൽ രഞ്ജിത്തിനെ കൂടി ഉൾപ്പെടുത്താമായിരുന്നു’; നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്
വടകര: സിനിമാ നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്. സർക്കാരിന്റെ നയം വ്യക്തമായി, സിനിമ നയ രൂപികരണ സമിതിയിൽ എന്തിന് രഞ്ജിത്തിനെ മാറ്റി നിർത്തണം. രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇരക്കൊപ്പം സർക്കാർ ഓടുകയാണെന്ന് പറയുമ്പോൾ ശരിക്കും സർക്കാർ വേട്ടക്കാരനൊപ്പം
കൊയിലാണ്ടി ചിറ്റാരിക്കടവിൽ പുഴയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു
കൊയിലാണ്ടി: ചിറ്റാരിക്കടവില്‍ പുഴയില്‍ വീണ് മധ്യവയസ്ക്കൻ മരിച്ചു. ആനവാതില്‍ സ്വദേശി ചെത്തില്‍ നൗഫല്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ നൗഫല്‍ ചിറ്റാരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തി. കുറച്ചുസമയത്തിനുള്ളില്‍ ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണത്തട്ടിപ്പ് കേസ്; ബാങ്കിലെ നശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം, മധ ജയകുമാറിന്റെ സഹായി തമിഴ്നാട് സ്വദേശിക്കായി അന്വേഷണം ഊർജ്ജിതം
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് വീണ്ടെടുക്കാൻ അന്വേഷണസംഘം ശ്രമം ആരംഭിച്ചു. തട്ടിപ്പ് നടത്തിയ സ്വർണം പണയം വെക്കാൻ പ്രതി മധ ജയകുമാറിനു സഹായിച്ച തമിഴ്‌നാട് സ്വദേശി കാർത്തിക്കിനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.
കുട്ടോത്ത് പുത്തലത്ത് മീത്തൽ ബാലൻ അന്തരിച്ചു
വടകര: കുട്ടോത്ത് പുത്തലത്ത് മീത്തൽ ബാലൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ : സരോജിനി മക്കൾ: പ്രീത, പ്രകാശൻ, പ്രമീള മരുമക്കൾ: അജികുമാർ, ഷൈന, ദിനേശൻ (പ്രീമിയർ പേപ്പർ ആൻഡ് കാർഡ്സ് വടകര) Description: puthalathMeethal Balan passed away
വന്ധ്യംകരിക്കാനായി പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ സ്കൂൾ പരിസരത്ത് ഇറക്കിവിട്ടു; നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ
പയ്യോളി: നഗരസഭ വന്ധ്യംകരണത്തിനായി വിവിധ ഡിവിഷനുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ തെരുവ് നായകളെ കൂട്ടത്തോടെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് ഇറക്കി വിട്ടതിനെതിരെ പ്രതിഷേധം. മറ്റുപല ഇടങ്ങളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ ഇവിടെ ഉപേക്ഷിച്ചതാണ് നാട്ടുകാരില്‍ നിന്നും പ്രതിഷേധത്തിന് ഇടയാക്കിയത്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും മൂന്നോ നാലോ
വളയം ഗവ. ഐടിഐയിൽ ദ്വിവത്സര ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
നാദാപുരം: വളയം ഗവ. ഐടിഐയിലെ ദ്വിവത്സര ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വർഗ വിഭാഗം പെൺകുട്ടികൾക്കായി സംവരണം ചെയ്ത സീറ്റിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. കൂടുതൽ വിവരങ്ങൾക്ക്: 0496 2461263
ഉള്ള്യേരിയിലെത്തിയത് കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍, കൂരാച്ചുണ്ടിലെ സഹപാഠിയുടെ വീട്ടില്‍ നിന്നും കരിയാത്തുംപാറയിലേക്ക്; അപകടം പതിയിരിക്കുന്ന കരിയാത്തുംപാറയില്‍ അശ്രദ്ധയുടെ ഇരയായി കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി
കൂരാച്ചുണ്ട്: പ്രകൃതിയൊരുക്കിയ മനോഹരമായ ഇടമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകട സാധ്യതയുള്ള മേഖലയാണ് കൂരാച്ചുണ്ടിലെ കരിയാത്തുംപാറ ടൂറിസം കേന്ദ്രവും പരിസരവും. വിനോദ സഞ്ചാരത്തിനായി കുടുംബവുമൊത്തും സുഹൃത്തുക്കളുമൊത്തുമൊക്കെ ഇവിടെയെത്തി അപകടത്തില്‍പ്പെട്ട് മരിച്ചവര്‍ ഏറെയാണ്. കഴിഞ്ഞദിവസം കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി ജോര്‍ജ് ജേക്കബ് മുങ്ങിമരിച്ചത് ഇത്തരത്തിലുള്ള ഏറ്റവുമൊടുവിലത്തെ സംഭവമാണ്. ഉള്ള്യേരിയില്‍ കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനായി ജോര്‍ജ് ജേക്കബും സുഹൃത്തുക്കളും
തലശ്ശേരിയിൽ ആംബുലൻസും അഗ്നിരക്ഷാസേന വാഹനവും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു
തലശ്ശേരി: ധർമടം മൊയ്തുപാലത്തിന് സമീപം അഗ്നിരക്ഷാസേന വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴോം കൊട്ടിലയിലെ കോയ്യോൻ ഹൗസിൽ ടി മിഥു നാ(36)ണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന സുകേഷ്, പ്രവീൺ, സിന്ധു എന്നിവരെ ഗുരുതര പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടo. പരിയാരത്തു നിന്നും ചിറക്കുനിയിലേക്ക് മൃതദേഹവുമായി വരികയായിരുന്നു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മുക്കാളി റെയിൽവേ ഗേറ്റ് നാളെ മുതൽ അടച്ചിടും
മുക്കാളി: മുക്കാളി റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ഗേറ്റ് അടച്ചിടും. ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി നാളെ മുതലാണ് അടച്ചിടുന്നത്. പ്രവർത്തി പൂർത്തിയാക്കി വെള്ളിയാഴ്ച ഗേറ്റ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. Description: Attention passengers; Mukkali railway gate will be closed from tomorrow