ചെക്യാട് താനക്കോട്ടൂരില്‍ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍
ചെക്യാട്: താനക്കോട്ടൂരില്‍ യുവതിക്ക് ഭാര്‍ത്താവിന്റെ കുത്തേറ്റു. മാവുള്ളതില്‍ നസീറ (35)യ്ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. രാവിലെ മുതല്‍ വീട്ടില്‍ ഭര്‍ത്താവ് ഹാരിസും നസീറയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നാണ് രാത്രിയോടെ നസീറയ്ക്ക് കുത്തേല്‍ക്കുന്നത്. ഹാരിസ് കത്തി കൊണ്ട് കുത്തിയതായാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ നാട്ടുകാര്‍ നസീറയെ നാദാപരും ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക്
ടി.ഭാസ്‌കരന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; പഴങ്കാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
വടകര: സി.പി.എം നേതാവ് ടി.ഭാസ്‌കരന്റെ ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പഴങ്കാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചടങ്ങ് സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പി.പി ബാലകൃഷ്ണൻ സ്വാഗതവും നോർത്ത് ലോക്കൽ സെക്രട്ടറി കെ.സി പവിത്രൻ മാസ്റ്റർ അദ്ധ്യക്ഷതയും വഹിച്ചു.
കാത്തിരിപ്പ് അവസാനിക്കുന്നു; തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഉന്നത നിലവാരത്തിലേക്ക്, 12കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
വടകര: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഉന്നത നിലവാരത്തിലേക്ക്. 12കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് കെ.പി കുഞ്ഞമ്മത് കുട്ടിമാസ്റ്റർ എംഎൽഎ അറിയിച്ചു. പ്രവൃത്തി കഴിയുന്നതോടെ തോടന്നൂർ ടൗൺ മുതൽ 3.75 കിലോമീറ്റർ വരെയുള്ള ഭാഗത്ത് 5.5 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തില്‍ റോഡ് മാറും. 3.75 കി.മീ. മുതൽ ഇടിഞ്ഞ കടവ് ജംഗ്ഷൻ വരെയുള്ള
നഗരവീഥികള്‍ അമ്പാടിയായി, നിറഞ്ഞാടി ഉണ്ണിക്കണ്ണന്മാരും രാധമാരും; വടകരയിലെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ചിത്രങ്ങളിലൂടെ
വടകര: ദ്വാപരയുഗ സ്മരണകളുയർത്തി വടകരയിലെ നഗരവീഥികളില്‍ നിറഞ്ഞാടി ഉണ്ണിക്കണ്ണന്മാരും രാധമാരും. ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയായിരുന്നു ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ. വൈകിട്ട് നാല് മണിയോടെയാണ് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ആരംഭിച്ചത്. ശോഭായാത്ര അഞ്ചുവിളക്ക് ജങ്ഷന്‍ വഴി നഗരപ്രദക്ഷിണം നടത്തി ഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരത്ത്
ഫോണ്‍ കണ്ടെത്തിയത് വടകര ലോകനാര്‍കാവ് പരിസരത്തു നിന്ന്; കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടി ചേലിയ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ചേലിയ പാലോട്ട്കണ്ടി ദീപേഷ് (40) നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ജോലി ചെയ്യുന്ന കല്ലാച്ചി ടയര്‍ പഞ്ചര്‍ വര്‍ക്സ് കടയില്‍ നിന്നും രാവിലെ വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കോള്‍
ഓർക്കാട്ടേരി കുനിയ പറമ്പത്ത് ഹംസ അന്തരിച്ചു
ഓർക്കാട്ടേരി: കുനിയപറമ്പത്ത് ഹംസ അന്തരിച്ചു. അൻപത്തിയഞ്ച് വയസ്സായിരുന്നു. ഓർക്കാട്ടേരി ഫിഷ് മാർക്കറ്റിലെ മോഡേൺ ചിക്കൻ സ്റ്റാൾ ഉടമയാണ്. ഭാര്യ ആയിഷ. മക്കൾ: റഷീദ, റഹീമ, അബ്ദുറഹിമാൻ. മരുമക്കൾ: ഷാനിദ്, റംഷാദ്. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുള്ള. Kuniya Parambath Hamza Passedaway at Orkkateri
ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ഒരു കൂട്ടം കലാകാരന്മാര്‍ ഒന്നിക്കുന്നു; വടകരയില്‍ 31ന് കലാസംഗമം
വടകര: വിലങ്ങാട്, വയനാട് ദുരിതബാധിതര്‍ക്ക് സഹായവുമായി വടകരയിലെ ഒരു കൂട്ടം കലാകാരന്മാര്‍. ആഗസ്ത് 31ന് വടകര പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിക്കുന്ന ‘ദുരന്തമേഖലയ്‌ക്കൊരു കൈത്താങ്ങ്’ എന്ന പരിപാടിയില്‍ വടകരയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ കലാകാരന്മാര്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കാന്‍ സ്വാഗതസംഘം രൂപികരിച്ചു. മണലില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍, വേണു കക്കട്ടില്‍,
‘പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്. നിലവിലെ ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോപണവിധേയരുടെ പേര് പുറത്തുവിടുന്നതില്‍ നിയമ തടസ്സമില്ലെന്നും ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും ശിക്ഷാനടപടികള്‍ ഉണ്ടാവണം. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി കാറുകളിൽ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
തിരുവന്തപുരം: കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നത്. 2025 ഏപ്രില്‍ മുതല്‍ പുതിയ നിബന്ധനകള്‍ നിലവില്‍വരും. സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര തീരുമാനം. എട്ടുസീറ്റുള്ള വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് പ്രകാരമുള്ള
നാഷണൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ്; വില്ല്യാപ്പള്ളി എം.ജെ വി.എച്ച്.എസ് സ്‌ക്കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു
വടകര: വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം ഒന്നാം വർഷ വിദ്യാർഥികൾക്കായി ‘ഒരുമ’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9മണിക്ക് പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ പതാകയുയർത്തി. ക്യാമ്പും അതിനോടനുബന്ധിച്ച് നടത്തിയ ആയൂര്‍വേദ മെഡിക്കൽ ക്യാമ്പും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുരളി പൂളക്കണ്ടി ഉദ്ഘാടനം