വടകര താഴങ്ങാടി അയ്യംകൊല്ലിയിൽ അസ്ലം അന്തരിച്ചു

വടകര: താഴങ്ങാടി അയ്യംകൊല്ലിയിൽ അസ്ലം അന്തരിച്ചു. നാൽപ്പത്തിനാല് വയസായിരുന്നു. ഉപ്പ: ഖാദർ ഉമ്മ: ഖദീജ ഭാര്യ: ജസീല മക്കൾ: ഫാത്തിമ സെയ്ബ, മുഹമ്മദ് റസൽ, സഹറ മറിയം

നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നാളെ കലക്ട്രേറ്റ് മാർച്ച്

വടകര: നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് ഡബിൾനെറ്റ് വല ഉപയോ​ഗിച്ച് ഒരു വിഭാ​ഗം മത്സ്യ ബന്ധനത്തിനം നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ എന്ന മുദ്രാവാക്യം ഉപയോ​ഗിച്ച് നാളെ രാവിലെ മത്സ്യത്തൊഴിലാളികൾ കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. കോഴിക്കോട് ജില്ല

ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ സീറ്റൊഴിവ്; വിശദമായി അറിയാം

ചൊക്ലി: കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ രേഖകളും സഹിതം ഓഗസ്റ്റ് 30ന് വൈകിട്ട് 5 മണിക്ക് മുമ്പ് കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496354639,9188900210. Description: Vacancy of seat in Chokkli Kodiyeri Balakrishnan Memorial

ഓർമ്മയാകുന്നത് ഇരിങ്ങലിന്റെ വോളീബോള്‍ കാരണവർ; ‍അറുവയല്‍ കണാരേട്ടന് നാടിന്റെ വിട

പയ്യോളി: വോളീബോള്‍ രംഗത്ത് ഇരിങ്ങല്‍ എന്ന ഗ്രാമത്തെ എഴുതിചേര്‍ത്ത പ്രമുഖരില്‍ ഒരാളായിരുന്നു അന്തരിച്ച അറുവയല്‍ കണാരേട്ടന്‍ എന്ന കണാരന്‍. മുന്‍കാല വോളീബോള്‍ താരവും ജവഹര്‍ സ്‌പോര്‍ട് ക്ലബിന്റെ മുന്‍കാല സെക്രട്ടറിയുമായ അദ്ദേഹം നാട്ടിലും പുറത്തുമായി വാര്‍ത്തെടുത്തത് നിരവധി വോളീബോള്‍ താരങ്ങളെയായിരുന്നു. കോര്‍ട്ടില്‍ കളിക്കുന്ന താരങ്ങളെ സസൂക്ഷ്മം വീക്ഷിച്ച് അവരുടെ കായികപരമായ കഴിവുകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ ഏറെ

മുന്‍കാല വോളീബോൾ താരം ഇരിങ്ങല്‍ അറുവയല്‍ കണാരന്‍ അന്തരിച്ചു

ഇരിങ്ങല്‍: മുന്‍കാല വോളീബോൾ താരവും ജവഹർ സ്പോർട്സ് ക്ലബിന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന അറുവയില്‍ കണാരന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: പ്രേമി. മക്കള്‍ പ്രകിന്‍ലാല്‍ (കൈലാസ് ട്രേഡേഴ്‌സ്), പ്രബിന്‍ലാല്‍ ഹൈടെക്ക് മാരുതി കൊയിലാണ്ടി), അതുല്‍പ്രകാശ്. മരുമകള്‍: സുബിന പ്രകിൻ. സഹോദരങ്ങൾ: പരേതരായ എ കണ്ണൻ, കേളപ്പൻ, മാതു, കല്യാണി. Description: Former volleyball player Iringal

വടകര നഗരസഭാ കാര്യാലയത്തിന് പുതുജീവന്‍; പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു, വ്യാപാരമേഖലയ്ക്കും നേട്ടങ്ങള്‍ ഏറെ

വടകര: കാലപ്പഴക്കം കൊണ്ട് ബുദ്ധിമുട്ടുന്ന വടകര നഗരസഭാ കാര്യാലയത്തിന് പുതുജീവന്‍ വെക്കുന്നു. പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തികള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. എടോടിയിലാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. നിലവില്‍ ഏതാണ്ട് 10 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നഗരസഭയുടെ ഫണ്ടും അർബൻ ആൻഡ് റൂറൽ ഡിവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (കെ.യു.ആർ.ഡി.എഫ്.സി)യുടെ ലോണും ചേര്‍ത്താണ്

വടകര കണ്ണംകുഴി ചെക്കനാരിന്റവിട ശാരദ അന്തരിച്ചു

വടകര: കണ്ണംകുഴി ചെക്കനാരിന്റവിട ശാരദ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അംബിക (പുതിയാപ്പ്), അജിത (പുതിയാപ്പ്), സവിത, സലിലൻ, സുകേശൻ. മരുമക്കൾ: രാഘുട്ടി പുതിയാപ്പ്, ദിനേശ് ബാബു, സന്ധ്യ കോട്ടപ്പള്ളി, രഹിന പഴങ്കാവ്, പരേതനായ ബാലൻ പുതിയാപ്പ്. സഹോദരങ്ങൾ: രാജു, രവീന്ദ്രൻ, സരസ, പരേതരായ കമല, ലീല, ശാന്ത, നാരായണി. Description:

പത്താംതരം തുല്യതാപരീക്ഷ; സെപ്റ്റംബർ 11 വരെ ഫീസ് അടക്കാം

തിരുവനന്തപുരം: ഒക്ടോബർ 21 മുതൽ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ

പുറമേരി കല്ലുംപുറത്ത് മഞ്ഞപ്പിത്ത ഭീഷണി; ഇതുവരെയായി ചികിത്സ തേടിയത് 11 പേര്‍, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

വടകര: പുറമേരി പഞ്ചായത്തിലെ കല്ലുംപുറം പത്താം വാര്‍ഡില്‍ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഇതുവരെ ചികിത്സ തേടിയത് പതിനൊന്ന് പേര്‍. കല്ലുംപുറത്തെ നാല് വീടുകളിലെ കുട്ടികളടക്കമുള്ള 11പേരാണ് ചികിത്സ തേടിയത്. നിലവില്‍ എല്ലാവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജ്യോതിലക്ഷ്മി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാതിരിക്കാന്‍ കൃത്യമായ രീതിയില്‍

ഓണപ്പരീക്ഷ സെപ്‌തംബർ മൂന്നു മുതൽ; സമയപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിക്കും. 12ന് ആണ് അവസാനിക്കുക. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം

error: Content is protected !!