വിലങ്ങാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതർക്ക് പതിനായിരം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് പതിനായിരം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു . ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കും. താത്കാലിക പുനരധിവാസം എന്ന നിലയില്‍ മാറി താമസിക്കുന്നവര്‍ക്ക് വാടക വീട്ടില്‍ താമസിക്കുവാന്‍

വയനാട്ടിലെ മേപ്പാടിക്ക് തുല്യമായ പരി​ഗണന വിലങ്ങാടിനും നൽകും; നിയമസഭാ പരിസ്ഥിതി സമിതി വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതാ പ്രദേശം സന്ദർശിച്ചു

വാണിമേൽ: നിയമസഭാ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സന്ദർശിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാ​ഗമായിരുന്നു സന്ദർശനം. ഉരുൾപൊട്ടലുണ്ടായ മേഖല വാസയോഗ്യമാണോ എന്ന കാര്യവും നിയമസഭ പരിസ്ഥിതി സമിതി പരിശോധിച്ചു. മേപ്പാടിയിലെ അതേ പരിഗണന വിലങ്ങാട്ടെ ദുരിതബാധിതർക്കും നൽകുമെന്നും സമിതി വ്യക്തമാക്കി. രാവിലെയാണ് വിലങ്ങാട് നിയമസഭ പരസ്ഥിതി സമിതി അംഗങ്ങൾ എത്തിയത്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11

സർക്കാർ നാലരവർഷം ഹേമാ കമ്മിറ്റി റിപ്പോട്ടിന്മേൽ അടയിരുന്നു, മനസ്സിൽ സൂക്ഷിച്ചുവെച്ച ബിംബങ്ങൾ വീണുടഞ്ഞു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കഥാകൃത്ത് ടി പത്മനാഭൻ

[top1`] കൊച്ചി: സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. വിവരാവകാശ കമ്മീഷൻ പുറത്തുവിടാൻ പറഞ്ഞ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ നാലരവർഷം റിപ്പോട്ടിന്മേൽ അടയിരിക്കുകയായിരുന്നു. ഹേമാ കമ്മിറ്റിയിൽ കുറേ ഭാഗങ്ങൾ ഇന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇനിയും എത്രയോ ആളുകൾ വരാനുണ്ട് എന്നാണ് ഊഹിക്കേണ്ടതെന്നും പത്മനാഭൻ പറഞ്ഞു. ഇപ്പോൾ പുറത്തുവന്ന കടലാസ് കഷണങ്ങളിൽ നിന്ന് ഒരുപാട് ബിംബങ്ങൾ

നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനം അവസാനിപ്പിക്കുക; കലക്ട്രേറ്റിലേക്ക് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ മാർച്ച്, ചോമ്പാല ഹാർബറിൽ ഉൾപ്പടെ തീരദേശ ഹർത്താൽ പുരോ​ഗമിക്കുന്നു

വടകര: കേരളത്തിലെ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പരമ്പരാ​ഗത മത്സ്യത്തൊഴിലാളി സമിതി കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ഉദ്യോ​ഗസ്ഥരുടെ അറിവോടെയാണ് ഒരു വിഭാ​ഗം പേർ നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിക്കുന്നതെന്നാണ് മത്സ്യത്തൊഴലാളികൾ ആരോപിക്കുന്നത്. മത്സ്യബന്ധന യാനങ്ങളുടെ വാർഷിക ഫീസ് വർധന പുനപരിശോധിക്കണമെന്ന ആവശ്യവും തൊഴിലാളികൾ ഉന്നയിച്ചു.നിയമലംഘനം നടത്തുന്ന

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണം, എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ല, സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറ‍ഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിർ കേസ്

ഉരുൾപൊട്ടൽ ദുരന്തം, കേരളത്തിൽ സമഗ്ര പഠനം അനിവാര്യം; ‘വയനാട് ദുരന്തം കേരളത്തോട് പറയുന്നത്’ എന്ന വിഷയത്തിൽ കോഴിക്കോട് ശില്പശാല

കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളെ പറ്റി സമഗ്ര പഠനം നടത്തണം. ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വയനാട് ദുരന്തം കേരളത്തോട് പറയുന്നത്’ എന്ന വിഷയത്തിൽ നടന്ന ശില്പശാല ആവശ്യപ്പെട്ടു. അടിയന്തരവും ദീർഘകാലത്തേക്കുമുള്ള നടപടികൾ ഇക്കാര്യത്തിൽ വേണം. കേരളത്തിൽ നടന്ന വികസനപദ്ധതികളെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും അതിതീവ്ര മഴ പെയ്താൽ ഉരുൾപൊട്ടാൻ സാധ്യതയുള്ള

വീണ്ടും മഴ ശക്തിയായി തുടരുന്നു; വിലങ്ങാടെ ജനങ്ങൾ ഭീതിയിൽ, അപകട സാധ്യതാ മേഖലയിലെ കുടുംബങ്ങളെ മാറ്റാൻ സാധ്യത

വാണിമേൽ: വിലങ്ങാടിനെയും പരിസര പ്രദേശങ്ങളേയും ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും ക​ന​ത്ത​മ​ഴ. ര​ണ്ടു ദി​വ​സ​മാ​യി വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇന്ന് രാവിലെയും മഴ ശക്തിയായി തുടരുകയാണെന്നും ഭീതി നിലനിൽക്കുന്നതിനാൽ അപകട സാധ്യതാ മേഖലയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനാണ് തീരുമാനമെന്നും വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പാലൂര്, കുറ്റല്ലൂർ, മാടഞ്ചേരി ഭാ​ഗങ്ങളിലെ കുടുംബങ്ങളെയാണ്

പ്രകൃതിദുരന്തങ്ങളില്‍ കേരളത്തിന് ഒപ്പം നിന്ന ‘സൂപ്പർ എഐ’; ഉള്ള്യേരി സ്വദേശിയുടെ നിർമിതബുദ്ധി സ്റ്റാർട്ടപ്പിന് രാജ്യാന്തര കൈയ്യടി

കൊയിലാണ്ടി: ഉള്ള്യേരി സ്വദേശിയുടെ നിർമിതബുദ്ധി സ്റ്റാർട്ടപ്പിന് രാജ്യാന്തര അംഗീകാരം. കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥിയായ അരുൺ പെരൂളി ആണ് നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. ലോകോത്തര എഐ കമ്പനിയായ എൻവീഡിയയുടെ സ്റ്റാർട്ടപ് ഇൻസെപ്ഷൻ പദ്ധതിയിലാണ് അരുണിന്റെ സ്റ്റാര്‍ട്ടപ് ഇടം പിടിച്ചത്‌. പ്രകൃതിദുരന്ത സമയങ്ങളിൽ സൈനികർക്കും രക്ഷാപ്രവർത്തകർക്കും സഹായകമാകുന്നതും സ്വയം പ്രവർത്തിക്കുന്നതു നിർമിതബുദ്ധി പ്രോജക്റ്റുകളാണ് അരുണിന്റെ കമ്പനിയായ

കര്‍ണാടകയില്‍ നിന്നും ബുള്ളറ്റില്‍ കഞ്ചാവ് കടത്ത്; കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊയിലാണ്ടി: കര്‍ണ്ണാടകയില്‍ നിന്നും ബുള്ളറ്റില്‍ കഞ്ചാവ് കടത്തിയ കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ എം.പി. മുഹമ്മദ് റാഫി (32), ആര്‍.അഖിലേഷ് (31) എന്നിവരാണഅ പിടിയിലായത്. കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും 240 ഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടി. എക്‌സൈസ് സംഘത്തില്‍ അസി.എക്‌സൈസ്

error: Content is protected !!