‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ കുറ്റകരമായ മൗനം ഏറെ നിരാശപ്പെടുത്തി’; സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു

കൊച്ചി: ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിഖ് അബു രാജിവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് ആഷിഖ് അബു രാജിക്കത്ത് അയച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഫെഫ്കയില്‍ നിന്നുള്ള ആദ്യ രാജിയാണിത്. നിലപാടിന്‍റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി

കൊയിലാണ്ടി അരിക്കുളത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഊരള്ളൂർ സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: അരിക്കുളത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഊരള്ളൂര്‍ മനത്താനത്ത് സ്വദേശി അര്‍ജുനാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. അരിക്കുളം ഭാഗത്തു നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോള്‍ ഒറവിങ്കല്‍ താഴെ വളവില്‍ ഇടിച്ച് ബൈക്ക് ഡ്രൈനേജിലേക്ക് വീണ നിലയില്‍ മറ്റ് യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. അർജുനെ അബോധാവസ്ഥയില്‍

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; വാണിമേലില്‍ നിന്നും 25 ലിറ്റര്‍ വാഷ് പിടികൂടി, പച്ചപ്പാലം സ്വദേശിയായ യുവാവിനെതിരെ കേസ്‌

നാദാപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള എക്‌സൈസ് റെയ്ഡില്‍ വാണിമേലില്‍ നിന്നും വാഷ് പിടികൂടി. കഴിഞ്ഞ ദിവസമാണ്‌ പ്രദേശത്തെ റബ്ബര്‍തോട്ടത്തില്‍ നിന്നും ചാരായം വാറ്റാനായി സൂക്ഷിച്ച 25 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ പച്ചപ്പാലം ചിലമ്പിക്കുന്നേല്‍ ഷിന്റോ എന്നയാള്‍ക്കെതിരെ നാദാപുരം എക്‌സൈസ് കേസെടുത്തു. മറ്റൊരാളുടെ ഉടമസ്ഥാവകാശത്തിലുള്ള റബ്ബര്‍ തോട്ടത്തില്‍ നിര്‍മ്മിച്ച ഷെഡിന്റെ വാടക കച്ചീട്ട് ഒരു

പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം; വിശദമായി അറിയാം

പേരാമ്പ്ര: കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് യോഗ്യത ആവശ്യമുള്ള അസി.മാനേജര്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, സൈറ്റ് എന്‍ജീനിയര്‍ (സിവില്‍), വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (സിവില്‍) – തുടങ്ങിയ തസ്തികകളിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 11 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക്

‘മക്കളുടെ മയക്കുമരുന്ന് ഉപയോഗം എങ്ങനെ തിരിച്ചറിയാം’; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വടകര എം.യു.എം വി.എച്ച്.എസ് സ്‌ക്കൂളിലെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

വടകര: വടകര കോസ്റ്റൽ പോലീസും എം.യു.എം വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളും സംയുക്തമായി രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌ക്കൂളിലെ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു. ‘മക്കളുടെ മയക്കുമരുന്ന് ഉപയോഗം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാം’ എന്ന വിഷയത്തില്‍

മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിൽ; വിവരം പുറത്തറിഞ്ഞത് അങ്കണവാടി ടീച്ചർക്ക് തോന്നിയ സംശയത്തിലൂടെ

മുക്കം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെ ആണ് മുക്കം പോലീസ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആഗസ്ത് 18നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അങ്കണവാടി ടീച്ചര്‍ കാര്യം അന്വേഷിക്കുകയായിരുന്നു.

നാദാപുരം ബസ് അപകടം; പരിക്കേറ്റത് 48 പേര്‍ക്ക്‌, ഡ്രൈവറടക്കം എട്ട്‌ പേര്‍ക്ക് ഗുരുതര പരിക്ക്‌

നാദാപുരം: നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റത് നാല്‍പ്പത്തിയെട്ട് പേര്‍ക്ക്‌. കെഎസ്ആര്‍ടിസി ഡ്രൈവറടക്കം എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ്‌ വിവരം. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഏറെ നേരം സീറ്റില്‍ കുടുങ്ങിപോയിരുന്നു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. എങ്കിലും ഡ്രൈവറെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നാദാപുരത്ത് നിന്നും

കായക്കൊടിയിൽ മിന്നൽ ചുഴലി; മൂന്നു വീടുകൾ പൂർണമായും തകർന്നു, വ്യാപക കൃഷിനാശം

കുറ്റ്യാടി: കായക്കൊടിയില്‍ മിന്നല്‍ ചുഴലി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ്‌ പ്രദേശത്ത് മിന്നല്‍ ചുഴലി വീശിയത്. രണ്ട് മിനിറ്റ് നീണ്ടുനിന്ന മിന്നൽ ചുഴലിയില്‍ വന്‍നാശമാണ് പ്രദേശത്ത് ഉണ്ടായത്‌. കായക്കൊടി പഞ്ചായത്തിലെ നാവോട്ട്കുന്ന്, പട്ടര്‍കുളങ്ങര ഭാഗങ്ങളിലാണ് കൂടുതല്‍ നാശം ഉണ്ടായത്‌. നാവോട്ട്കുന്നില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. രഘു, ജോയ്, ദേവി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. രണ്ട് വീടുകള്‍ക്ക്

വടകരയില്‍ എം.സുധാകരന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ പുസ്തക പ്രകാശനവും അനുസ്മരണവും സംഘടിപ്പിച്ചു

വടകര: എഴുത്തുകാരന്‍ എം സുധാകരന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ പുസ്തകപ്രകാശനവും എം സുധാകരന്‍ അനുസ്മരണവും സംഘടിപ്പിച്ചു. വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എം മുകുന്ദന്‍ കെ.വി സജയിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. ‘എം സുധാകരന്റെ കഥാപ്രപഞ്ചം’ എന്ന വിഷയത്തില്‍ വി.ആര്‍ സുധീഷ് പ്രഭാഷണം നടത്തി. അനുസ്മരണ സമിതി ചെയര്‍മാന്‍ ടി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

നാദാപുരം: നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ നാദാപുരം വടകര റൂട്ടിൽ കക്കംവള്ളി ദേവര ഹോട്ടലിന്  സമീപമായിരുന്നു സംഭവം. ഗുരുവായൂരേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. കെ.എസ്.ആർ.ടി.സി

error: Content is protected !!